HOME
DETAILS

അലാസ്ക ഉച്ചകോടി: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പരാജയം; ട്രംപ്-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു

  
Web Desk
August 16 2025 | 01:08 AM

alaska summit russia-ukraine war talks fail trump-putin meeting concludes

അലാസ്ക: യുക്രെയ്ന്‍ യുദ്ധത്തിന് അന്ത്യമിടാനുള്ള ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും അലാസ്കയില്‍ നടത്തിയ ഉച്ചകോടി സമാധാന കരാറിലെത്തിയില്ല. എന്നാൽ ചർച്ചയിൽ ഇരു നേതാക്കളും 'വലിയ പുരോഗതി' കൈവരിച്ചതായി അവകാശപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ അലാസ്കയിലെ അടച്ചിട്ട മുറിയിലായിരുന്നു കൂടിക്കാഴ്ച.

മൂന്ന് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ, പുരോഗതി ചെറിയ കൈവരിച്ചതായും അതേസമയം അന്തിമ കരാറിലെത്താൻ കഴിഞ്ഞില്ലെന്ന് ട്രംപ് വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് ശേഷം ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് കാര്യങ്ങൾ വ്യക്തമാക്കിയത്. അടുത്തതായി നാറ്റോയെയും യുക്രെയ്ന്‍ തലസ്ഥാനമായ കീവിനെയും ചർച്ചയ്ക്ക് വിളിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകള്‍ പോസിറ്റീവായിരുന്നുവെന്ന് ഇരുവരും വ്യക്തമാക്കി.

2019ന് ശേഷമാണ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും കൂടിക്കാഴ്ച നടത്തുന്നത്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കപ്പെട്ടിരുന്നില്ല, എന്നാല്‍ ചർച്ചയെകുറിച്ചുള്ള കാര്യങ്ങൾ ട്രംപ് ഉടന്‍ തന്നെ അദ്ദേഹത്തെ വിളിച്ചറിയിക്കുമെന്നും പറഞ്ഞു.

ആങ്കെറിജിലെ ജോയിന്റ് ബേസ് എൽമണ്ടോർഫ്-റിച്ചാർഡ്സണിലാണ് ഉച്ചകോടി നടന്നത്. ട്രംപിനൊപ്പം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും പുടിനൊപ്പം റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‌റോവ്, വിദേശ നയ വിദഗ്ധൻ യൂറി ഉഷകോവ് എന്നിവരും പങ്കെടുത്തു. ചർച്ചകൾ ഫലപ്രദമായിരുന്നുവെന്നും, പല വിഷയങ്ങളിൽ ധാരണയുണ്ടായെന്നും ട്രംപ് സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, യുക്രെയ്നും യൂറോപ്യൻ സഖ്യകക്ഷികളും സമാധാനത്തിന് തടസ്സങ്ങൾ സൃഷ്ടിക്കരുതെന്ന് പുടിൻ മുന്നറിയിപ്പ് നൽകി.

റഷ്യയ്ക്ക് നേരെയുള്ള സുരക്ഷാ ഭീഷണികളാണ് ചർച്ചയിലെ പ്രധാന വിഷയമെന്ന് പുടിൻ വ്യക്തമാക്കി. യുക്രെയ്ൻ എന്നും റഷ്യയുടെ സഹോദര രാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാനം ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപിച്ച പുടിൻ, തുടർ ചർച്ചകൾക്കായി ട്രംപിനെ റഷ്യയിലേക്ക് ക്ഷണിച്ചു. യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോദിമിർ സെലൻസ്‌കിയുമായും യൂറോപ്യൻ രാജ്യങ്ങളുമായും ഉടൻ ചർച്ച നടത്തുമെന്ന് ട്രംപ് അറിയിച്ചു. നാറ്റോ രാജ്യങ്ങളുമായുള്ള കൂടിയാലോചനകൾക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചാത്തലം

2022 ഫെബ്രുവരിയില്‍ റഷ്യയുടെ പൂര്‍ണ്ണ അധിനിവേശത്തോടെ ആരംഭിച്ച യുദ്ധം നാലാം വര്‍ഷത്തിലേക്ക് കടക്കുന്നതിനിടെയാണ് ഈ ഉച്ചകോടി. ട്രംപിന്റെ രണ്ടാം ഭരണകാലത്തിന്റെ പ്രധാന വെല്ലുവിളികളിലൊന്നാണ് യുദ്ധം അവസാനിപ്പിക്കല്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ '24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കാം' എന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാല്‍, യൂറോപ്യന്‍ നേതാക്കള്‍ ട്രംപിന്റെ സമീപനത്തോട് ആശങ്ക പ്രകടിപ്പിച്ചു. ഉക്രെയ്നില്ലാതെ എടുക്കുന്ന തീരുമാനങ്ങള്‍ അസാധുവാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

ഉച്ചകോടി സ്ഥലമായ അലാസ്ക തിരഞ്ഞെടുത്തത് സുരക്ഷാ കാരണങ്ങളാലും റഷ്യയുമായുള്ള അടുത്ത ഭൂമിശാസ്ത്രീയ ബന്ധം കണക്കിലെടുത്തുമാണ്. റഷ്യയില്‍നിന്ന് വാങ്ങിയ പ്രദേശമാണ് അലാസ്ക, ഇത് ഇരു രാജ്യങ്ങള്‍ക്കും തന്ത്രപ്രധാനമാണ്. ഉച്ചകോടിക്കിടെ ബേസിന് പുറത്ത് ഉക്രെയ്ന്‍ അനുകൂല പ്രതിഷേധങ്ങളും നടന്നു. യുക്രെയ്നിലെ യുദ്ധം യൂറോപ്പിലെ ഏറ്റവും മാരകമായ സംഘര്‍ഷമായി മാറിയിരിക്കുന്നു, ലക്ഷക്കണക്കിന് സൈനികരും സാധാരണക്കാരും മരിച്ചു. അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്ന ഈ ചര്‍ച്ചകള്‍ ഭാവിയില്‍ സമാധാനത്തിന് വഴിയൊരുക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

 

 

The Alaska summit between U.S. President Donald Trump and Russian President Vladimir Putin failed to reach a peace agreement to end the Russia-Ukraine war. Despite progress in the three-hour talks, no final deal was achieved. Trump noted positive discussions and plans to engage with Ukraine and European allies, while Putin emphasized Russia's security concerns and invited Trump for further talks in Russia



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

90 സെക്കൻഡിനുള്ളിൽ 2 മില്യൺ ഡോളറിന്റെ ആഭരണക്കവർച്ച; ഒരു തുമ്പും കിട്ടാതെ പൊലിസ്

International
  •  7 hours ago
No Image

ചരിത്രത്തിലെ ഏറ്റവും വിപുലമായ നിയമനിർമാണ പരിഷ്കരണ പദ്ധതി ആരംഭിക്കാൻ ഒരുങ്ങി കുവൈത്ത്; ഒരു വർഷത്തിനുള്ളിൽ 25 ശതമാനം നിയമ പരിഷ്കരണം ലക്ഷ്യം

Kuwait
  •  7 hours ago
No Image

സൈബർ തട്ടിപ്പുകാർക്കെതിരെ ജാഗ്രതാ നിർദേശവുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ

uae
  •  8 hours ago
No Image

ബ്രെവിസിന്റെ വെടിക്കെട്ട് ഫിഫ്റ്റി; ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കക്ക് മികച്ച സ്കോർ

Cricket
  •  8 hours ago
No Image

നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിലേക്കിടിച്ചു കയറി; 3 വയസുകാരന് ദാരുണാന്ത്യം, കുടുംബത്തിലെ ആറ് പേർക്ക് പരിക്ക്

Kerala
  •  8 hours ago
No Image

രാഹുലിന്റെ ആരോപണങ്ങൾക്കുള്ള മറുപടിയോ? തെരഞ്ഞെടുപ്പ് കമ്മിഷൻ നാളെ മാധ്യമങ്ങളെ കാണും

National
  •  8 hours ago
No Image

'എന്റെ വോട്ട് മോഷണം പോയി സാർ', പരാതിക്കാരൻ പൊലിസ് സ്റ്റേഷനിൽ; വോട്ട് കൊള്ളക്കെതിരെ സന്ദേശവുമായി പുതിയ വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി

National
  •  9 hours ago
No Image

15 മണിക്കൂർ പിന്നിട്ട് എറണാകുളം-തൃശൂർ റൂട്ടിലെ ഗതാഗതക്കുരുക്ക്; പെരുവഴിയിൽ വലഞ്ഞ് യാത്രക്കാർ

Kerala
  •  10 hours ago
No Image

തിരുവനന്തപുരത്ത് ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

സ്വാതന്ത്ര്യദിനത്തിൽ അങ്കണവാടികളിൽ കുട്ടികൾക്ക് രാഖി കെട്ടി; നിർദേശം നൽകിയത് സിഡിപിഒ, ബിജെപി കൗൺസിലറും രാഖികെട്ടി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ 

Kerala
  •  11 hours ago