HOME
DETAILS

താമരശ്ശേരിയിൽ നാലാം ക്ലാസുകാരിയുടെ മരണം: അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ജാഗ്രതയിൽ ആരോഗ്യവകുപ്പ്

  
Web Desk
August 16 2025 | 01:08 AM

thamarassery fourth-graders death amoebic meningoencephalitis confirmed health department on high alert

കോഴിക്കോട്: താമരശ്ശേരിയിൽ നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണം. മരണത്തിൽ ചികിത്സ വൈകിയെന്നാരോപിച്ച് കുട്ടിയുടെ കുടുംബം താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ പരാതി നൽകിയിട്ടിണ്ട്. സംഭവത്തിൽ താമരശ്ശേരി പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ബുധനാഴ്ച സ്കൂൾ വിട്ടെത്തിയ കുട്ടിക്ക് പനി ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ 10.15-ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരുന്ന് നൽകിയെങ്കിലും വൈകിട്ട് മൂന്ന് മണിയോടെ കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ വേണ്ടത്ര വേഗത്തിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ, ചികിത്സയിൽ വീഴ്ച വരുത്തിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കൂടുതൽ പരിശോധനയ്ക്കായി കുട്ടിയുടെ ശരീര സ്രവങ്ങൾ ശേഖരിച്ച് അയച്ചിട്ടുണ്ട്.

മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ നാല് പേർ പനി ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. കുട്ടി വീടിന് സമീപമുള്ള കുളത്തിൽ കുളിച്ചിരുന്നതായി വിവരമുണ്ട്. കുളത്തിന്റെ ജല സാംപിളുകൾ ശേഖരിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. പ്രദേശത്ത് ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

 

 

A fourth-grade girl from Thamarassery, Kozhikode, died due to amoebic meningoencephalitis, confirmed by a preliminary post-mortem. The family alleges delayed treatment at Thamarassery Taluk Hospital, prompting a police case for unnatural death. The health department is on high alert, with four relatives under observation and water samples from a nearby pond being tested



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

90 സെക്കൻഡിനുള്ളിൽ 2 മില്യൺ ഡോളറിന്റെ ആഭരണക്കവർച്ച; ഒരു തുമ്പും കിട്ടാതെ പൊലിസ്

International
  •  7 hours ago
No Image

ചരിത്രത്തിലെ ഏറ്റവും വിപുലമായ നിയമനിർമാണ പരിഷ്കരണ പദ്ധതി ആരംഭിക്കാൻ ഒരുങ്ങി കുവൈത്ത്; ഒരു വർഷത്തിനുള്ളിൽ 25 ശതമാനം നിയമ പരിഷ്കരണം ലക്ഷ്യം

Kuwait
  •  7 hours ago
No Image

സൈബർ തട്ടിപ്പുകാർക്കെതിരെ ജാഗ്രതാ നിർദേശവുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ

uae
  •  7 hours ago
No Image

ബ്രെവിസിന്റെ വെടിക്കെട്ട് ഫിഫ്റ്റി; ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കക്ക് മികച്ച സ്കോർ

Cricket
  •  7 hours ago
No Image

നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിലേക്കിടിച്ചു കയറി; 3 വയസുകാരന് ദാരുണാന്ത്യം, കുടുംബത്തിലെ ആറ് പേർക്ക് പരിക്ക്

Kerala
  •  8 hours ago
No Image

രാഹുലിന്റെ ആരോപണങ്ങൾക്കുള്ള മറുപടിയോ? തെരഞ്ഞെടുപ്പ് കമ്മിഷൻ നാളെ മാധ്യമങ്ങളെ കാണും

National
  •  8 hours ago
No Image

'എന്റെ വോട്ട് മോഷണം പോയി സാർ', പരാതിക്കാരൻ പൊലിസ് സ്റ്റേഷനിൽ; വോട്ട് കൊള്ളക്കെതിരെ സന്ദേശവുമായി പുതിയ വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി

National
  •  9 hours ago
No Image

15 മണിക്കൂർ പിന്നിട്ട് എറണാകുളം-തൃശൂർ റൂട്ടിലെ ഗതാഗതക്കുരുക്ക്; പെരുവഴിയിൽ വലഞ്ഞ് യാത്രക്കാർ

Kerala
  •  10 hours ago
No Image

തിരുവനന്തപുരത്ത് ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

സ്വാതന്ത്ര്യദിനത്തിൽ അങ്കണവാടികളിൽ കുട്ടികൾക്ക് രാഖി കെട്ടി; നിർദേശം നൽകിയത് സിഡിപിഒ, ബിജെപി കൗൺസിലറും രാഖികെട്ടി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ 

Kerala
  •  11 hours ago