HOME
DETAILS

കുടുംബശ്രീയില്‍ അസിസ്റ്റന്റ് മാനേജറാവാം; 60,000 ശമ്പളം; ഓണ്‍ലൈനായി അപേക്ഷിക്കാം

  
August 17 2025 | 12:08 PM

State Programme Manager recruitment in kudumbashree

കുടുംബശ്രീ സംസ്ഥാന മിഷന് കീഴില്‍ ജോലി നേടാന്‍ അവസരം. സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ തസ്തികയിലാണ് റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് കുടുംബശ്രീ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

അവസാന തീയതി: ആഗസ്റ്റ് 30.

തസ്തിക & ഒഴിവ്

കുടുംബശ്രീ സംസ്ഥാന മിഷന് കീഴില്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ (മൈക്രോ ഫിനാന്‍സ്) നിയമനം. ആകെ ഒഴിവുകള്‍ 01.

കരാറില്‍ ഏര്‍പ്പെടുന്ന ദിവസം മുതല്‍ ആ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന തീയതി വരെയാണ് കരാര്‍ കാലാവധി. 

പ്രായപരിധി

45 വയസ് വരെയാണ് പ്രായപരിധി. പ്രായം 30.06.2025 അടിസ്ഥാനമാക്കി കണക്കാക്കും.

യോഗ്യത

അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ എംബിഎ അല്ലെങ്കില്‍ എംഎസ്ഡബ്ല്യൂ വിജയിക്കണം. അല്ലെങ്കില്‍ റൂറല്‍ ഡെവലപ്‌മെന്റില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ PGDM അല്ലെങ്കില്‍ PGDRM അല്ലെങ്കില്‍ റൂറല്‍ മാനേജ്‌മെന്റില്‍ എംകോം സ്‌പെഷ്യലൈസേഷന്‍ വേണം. 

മാത്രമല്ല മൈക്രോ ഫിനാന്‍സ് മേഖലയില്‍ 7 വര്‍ഷത്തെ എക്‌സ്പീരിയന്‍സും നിര്‍ബന്ധമാണ്. (സര്‍ക്കാര്‍/ പൊതുമേഖല സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്).

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 60,000 രൂപ ശമ്പളമായി ലഭിക്കും. 

ജോലിയുടെ സ്വഭാവം

കുടുംബശ്രീ മിഷനിലെ മൈക്രോ ഫിനാന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. നൂതനാശയങ്ങള്‍ വികസിപ്പിക്കുക, പദ്ധതി ആസൂത്രണം, പോളിസിതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. 

സംസ്ഥാനത്തിനകത്ത് നിന്നും പുറത്തുമായി ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. അപേക്ഷാര്‍ഥികള്‍ 2000 രൂപ പരീക്ഷഫിസായി അടയ്‌ക്കേണ്ടതാണ്. 

നിയമനരീതി

അപേക്ഷകരില്‍ നിന്ന് യോഗ്യരായവരെ സ്‌ക്രീനിങ് നടത്തി ഇന്റര്‍വ്യൂവിന് വിളിപ്പിക്കും. അതില്‍ നിന്നും അനുയോജ്യരായവരെ അന്തിമ ലിസ്റ്റില്‍ പരിഗണിക്കും. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30 വൈകീട്ട് അഞ്ച് മണി. 

വെബ്‌സൈറ്റ്: https://cmd.kerala.gov.in/ 

അപേക്ഷ: click 

വിജ്ഞാപനം: click 

Job under Kudumbashree State Mission. Recruitment is for the post of State Programme Manager. Appointment will be on a temporary contract basis. Interested candidates can apply online through the Kudumbashree website.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയെ നയിക്കാൻ മിന്നു മണി; ലോകകപ്പിന് മുമ്പുള്ള പോരാട്ടം ഒരുങ്ങുന്നു  

Cricket
  •  6 hours ago
No Image

ഹെൽമറ്റ് ധരിക്കാത്തിന് ആളുമാറി പിഴ നോട്ടീസ് നൽകി; മോട്ടോർ വാഹന വകുപ്പിനെതിരെ പരാതി

Kerala
  •  7 hours ago
No Image

പാലക്കാട് സ്‌കൂള്‍ പരിസരത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പത്ത് വയസുകാരന് പരിക്ക്

Kerala
  •  7 hours ago
No Image

മെസിയല്ല! ഫുട്ബോളിൽ ഒരുമിച്ച് കളിച്ചതിൽ ഏറ്റവും മികച്ച താരം മറ്റൊരാൾ: അർജന്റൈൻ താരം

Football
  •  7 hours ago
No Image

വിദ്വേഷ പ്രസംഗം ആരോപിച്ച് കേസെടുത്ത് യുപി പൊലിസ് ജയിലിലടച്ചു; ഒടുവില്‍ ഹൈക്കോടതി കേസ് റദ്ദാക്കി, അബ്ബാസ് അന്‍സാരിയുടെ എംഎല്‍എ പദവി പുനഃസ്ഥാപിക്കും

National
  •  7 hours ago
No Image

ഒരുമിച്ച് മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം; മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു

National
  •  7 hours ago
No Image

വെറും ഒറ്റ പന്തിൽ ചരിത്രം! ഇന്ത്യക്കാരിൽ ഒരാൾ മാത്രമുള്ള ലിസ്റ്റിൽ അടിച്ചുകയറി ബ്രെവിസ്

Cricket
  •  8 hours ago
No Image

സപ്ലൈക്കോ ഡിപ്പോയില്‍ നിന്ന് അരികടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു; പിടിച്ചെടുത്തത് 72 ചാക്ക് അരി

Kerala
  •  8 hours ago
No Image

യുവ രാഷ്ട്രീയ നേതാവ് അശ്ലീല സന്ദേശമയച്ചു; നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല; ഗുരുതര വെളിപ്പെടുത്തലുമായി യുവനടി

Kerala
  •  8 hours ago
No Image

സഞ്ജുവിന് ആ കഴിവുള്ളതിനാൽ ഏഷ്യ കപ്പിൽ നിന്നും ഒഴിവാക്കില്ല: സുനിൽ ഗവാസ്കർ

Cricket
  •  9 hours ago