HOME
DETAILS

വടക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

  
Web Desk
August 18 2025 | 03:08 AM

Heavy Rain Warning Issued for Kannur  Kasaragod

തിരുവനന്തപുരം: അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് സംസ്ഥാനത്തെ രണ്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. ഈ അഞ്ച് ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. 

നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കേരള, കര്‍ണാടക തീരങ്ങളില്‍ നാളെ വരെയും ലക്ഷദ്വീപ് തീരത്ത് ബുധനാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്ന് തൃശൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗന്‍വാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് കലക്ടര്‍ അറിയിക്കുന്നു.

റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. സ്‌കൂള്‍തലത്തിലുള്ള പരീക്ഷകള്‍ക്ക് അവധി നല്‍കണം. ഇന്ന് നടക്കേണ്ട ഓണപ്പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

മഴ മുന്നറിയിപ്പുകളില്ലെങ്കിലും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

അതിനിടെ, വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്തതോടെ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ സ്പില്‍വെ ഷട്ടര്‍ 20 സെന്റീമീറ്റര്‍ ഉയര്‍ത്തി. ഡാമിലെ ജലം അപ്പര്‍ റൂള്‍ ലെവല്‍ പിന്നിട്ടതോടെ ഇന്നലെ രാവിലെ എട്ടിന് 10 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരുന്നു. തുടര്‍ന്നും മഴ കനത്ത് ഡാമിലേക്കുള്ള ജലമൊഴുക്ക് കൂടിയതോടെ വൈകിട്ട് 4.30ന് ഷെട്ടര്‍ 20 സെന്റീമീറ്ററിലേക്ക് ഉയര്‍ത്തുകയായിരുന്നു.

26.10 ക്യുമെക്സ് ജലമാണ് ഘട്ടംഘട്ടമായി ഒഴുക്കിവിടുന്നതെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 775.60 മീറ്റര്‍ സംഭരണശേഷിയുള്ള ഡാമില്‍ ഇന്നലെ വൈകിട്ടോടെ ജലത്തിന്റെ അളവ് 774.55 മീറ്ററായിരുന്നു. 774.50 മീറ്ററാണ് ഡാമിന്റെ അപ്പര്‍ റൂള്‍ ലെവല്‍. ഷട്ടര്‍ ഉയര്‍ത്തിയതോടെ കരമാന്‍ തോടിലും പനമരം പുഴയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

.

The IMD has issued an Orange Alert for Kannur and Kasaragod due to the possibility of heavy rain. Yellow Alerts are in place for Malappuram, Kozhikode, and Wayanad. All educational institutions in Thrissur, including professional colleges, will remain closed today. Residents near rivers and low-lying areas are advised to remain alert.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏഷ്യ കപ്പിൽ ഇന്ത്യക്കായി കളിക്കാൻ അവന് അർഹതയുണ്ട്: ആകാശ് ചോപ്ര

Cricket
  •  6 hours ago
No Image

നാദാപുരത്ത് 23കാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  7 hours ago
No Image

കനത്ത മഴ തുടരുന്നു; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  7 hours ago
No Image

മെട്രാഷ് മൊബൈൽ ആപ്പിൽ കുടുംബാംഗങ്ങളെ എങ്ങനെ രജിസ്റ്റർ ചെയ്യാം; മാർ​ഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്ത്രര മന്ത്രാലയം

qatar
  •  7 hours ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനായി തകർത്തടിച്ച് സൂപ്പർതാരത്തിന്റെ തിരിച്ചുവരവ്

Cricket
  •  8 hours ago
No Image

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂരയുടെ ഭാഗം അടര്‍ന്ന് വീണു

Kerala
  •  8 hours ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനം; ബോഹ ബുച്ചറിക്ക് പൂട്ടിട്ട് അബൂദബി ഭക്ഷ്യസുരക്ഷാ അതോറിറ്റി

uae
  •  8 hours ago
No Image

ഗോളടിക്കാതെ ലോക റെക്കോർഡ്; ചരിത്രത്തിന്റെ നെറുകയിൽ ബ്രസീലിയൻ താരം

Football
  •  8 hours ago
No Image

യുഎഇ ജീവനക്കാർക്ക് ഇനി ഡിജിറ്റൽ വാലറ്റുകൾ വഴി ശമ്പളം സ്വീകരിക്കാം; പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ഡു

uae
  •  8 hours ago
No Image

ഒക്ടോബർ മുതൽ വാഹനങ്ങളുടെ വില കുത്തനെ കുറയും: കേന്ദ്ര സർക്കാരിന്റെ ജിഎസ്‌ടി പരിഷ്കരണം ഉടൻ; ഇലക്ട്രിക് കാറുകൾക്ക് വില കുറയുമോ ?

auto-mobile
  •  8 hours ago