
വിശ്വാസികളെ ആകർഷിപ്പിച്ചു ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്, ആറു മാസത്തിനുള്ളിൽ എത്തിയത് 43 ലക്ഷം പേർ; പ്രവാസികളിൽ മുന്നിൽ ഇന്ത്യക്കാർ
.jpeg?w=200&q=75)
അബൂദബി: ലോകത്തെ ഏറ്റവും കമനീയവും ആകർഷണീയവുമായ മസ്ജിദുകളിലൊന്നായ അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ് സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധന. ആറുമാസത്തിനിടെ 4,346,831 സന്ദർശകരാണ് ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ് സന്ദർശിച്ചത്. 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5 ശതമാനം വളർച്ചയാണിത്. ആഗോള തലത്തിലെ പ്രമുഖ മത-സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ പള്ളിയുടെ സ്ഥാനം ആവർത്തിച്ചുറപ്പിക്കുന്നതാണ സന്ദർശക ബാഹുല്യം.
റമദാൻ കാലയളവിൽ അതിഥികളായി 1,948,482 പേരെത്തി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരായി 2,355,165 പേരും ഇതേ സമയത്ത് തന്നെ എത്തി. പള്ളിയുടെ ജോഗിങ് ട്രാക്ക് ഉപയോഗിച്ചത് 43,184 പേരായിരുന്നു. വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിൽ 127,672 പേരും, നിത്യേനയുള്ള നിസ്കാരങ്ങളിൽ 346,671 പേരും പങ്കെടുത്തു. വിശുദ്ധ റമദാൻ മാസത്തിലും ഈദ് അൽ ഫിത്വറിലും 575,372 പേർ പള്ളിയിൽ വിശിഷ്ടാതിഥികളായി സ്വീകരിക്കപ്പെട്ടു.
റമദാനിലെ 27ാം രാവിലാണ് (2025 മാർച്ച് 25) ഏറ്റവും കൂടുതൽ വിശ്വാസികൾ പള്ളിയിൽ എത്തിയത് എന്നത് ശ്രദ്ധേയമാണ്. ശാന്തവും ആത്മീയവുമായ അന്തരീക്ഷത്തിൽ തറാവീഹ്, അനുബന്ധ പ്രാർത്ഥനകൾക്ക് 11,483 പേരും, തഹജ്ജുദ് പ്രാർഥനകൾക്ക് 61,050 പേരും ഉൾപ്പെടെ 72,710 വിശ്വാസികൾ അന്ന് പള്ളിയിൽ ഉണ്ടായിരുന്നു.
'നമ്മുടെ നോമ്പ് അതിഥികൾ' സംരംഭത്തിന്റെ ഭാഗമായി ഇഫ്താർ, സുഹൂർ ഭക്ഷണം വിതരണം ചെയ്യാനായി 'സെന്റർ എർത്ത് സായിദ് ഫിലാന്ത്രോപ്പീസു'മായും, പങ്കാളി 'എർത്ത് ഹോട്ടലു'മായും മസ്ജിദ് സെന്റർ സഹകരിച്ചു. ഹോട്ടൽ ഏകദേശം 2.6 ദശലക്ഷം ഭക്ഷണപ്പൊതികൾ തയാറാക്കി. അതിൽ 898,767 എണ്ണം അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് പള്ളിയിലും 442,345 എണ്ണം അൽഐനിലെ ശൈഖ് ഖലീഫ ബിൻ സായിദ് ഗ്രാൻഡ് പള്ളിയിലും 1,160,000 എണ്ണം അബൂദബിയിലുടനീളമുള്ള ലേബർ സിറ്റികളിലും 105,935 എണ്ണം എമിറേറ്റിന്റെ വിവിധ പ്രദേശങ്ങളിലുമായി വിതരണം ചെയ്തു.
ഈദ് അൽ അദ്ഹ അവധിക്കാലത്ത് പള്ളി 96,497 അതിഥികളെ സ്വാഗതം ചെയ്തു. അതിൽ 41,385 പേർ പള്ളിയെ അത്യധികം ഇഷ്ടപ്പെടുന്നയാളുകളായിരുന്നു. 12,740 പേർ ഈദ് പ്രാർഥനകൾ നടത്തി. സന്ദർശകർ 54,751 പേരും 361 പേർ ജോഗിങ് ട്രാക്ക് ഉപയോക്താക്കളുമായിരുന്നു. പള്ളിയുടെ പാർക്കിങ് സൗകര്യങ്ങൾ ഉപയോഗിച്ച വാഹനങ്ങളുടെ എണ്ണം 988,411 ആയിരുന്നു.
ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ് സെന്ററിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, സന്ദർശകരിൽ 82 ശതമാനം പേർ യു.എ.ഇക്ക് പുറത്തുനിന്നുള്ളവരാണ്. 18 ശതമാനം പേർ യു.എ.ഇ പൗരന്മാരും താമസക്കാരുമാണ്. ആഗോള സാംസ്കാരിക ടൂറിസം ലാൻഡ്‌മാർക്കായി പള്ളിയുടെ വർധിച്ചുവരുന്ന പ്രാധാന്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
സന്ദർശകരിലെ രാഷ്ട്ര പ്രാതിനിധ്യം
ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിലേയ്ക്ക് ഏഷ്യയിൽ നിന്നാണ് ഏറ്റവുമധികം സന്ദർശകരെത്തുന്നത് -49 ശതമാനം. യൂറോപ്പിൽ നിന്ന് 35 ശതമാനവും, വടക്കേ അമേരിക്കയിൽ നിന്ന് 10 ശതമാനവും, ആഫ്രിക്കയിൽ നിന്ന് 3 ശതമാനവും, തെക്കേ അമേരിക്കയിൽ നിന്ന് 2 ശതമാനവും, ഓസ്‌ട്രേലിയയിൽ നിന്ന് 1 ശതമാനവും ആണ് സന്ദർശകർ.
ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയത് ഇന്ത്യയിൽ നിന്നാണ് (20 ശതമാനം). ചൈന (9 ശതമാനം), റഷ്യ (8 ശതമാനം), യു.എസ്.എ (7 ശതമാനം), ജർമനി (4 ശതമാനം) എന്നിവ തൊട്ടുതാഴെ നിൽക്കുന്നു. ഫ്രാൻസ്, യു.കെ, ഇറ്റലി, ഫിലിപ്പീൻസ്, പോളണ്ട് രാജ്യങ്ങൾ ആകെ സന്ദർശകരുടെ മൂന്നു ശതമാനത്തെ പ്രതിനിധീകരിക്കുന്നു.
2025 ആദ്യ ആറു മാസത്തിനിടെ സെന്ററിന്റെ സാംസ്കാരിക ടൂർ സ്പെഷലിസ്റ്റുകൾ 2,363 സാംസ്കാരിക ടൂറുകൾ നടത്തി. ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ് മുന്നോട്ടു വയ്ക്കുന്ന സമാധാനം, സഹിഷ്ണുത, സാംസ്കാരിക സംഭാഷണം എന്നിവയുടെ സന്ദേശത്തിലേക്ക് അതിഥികളെ പരിചയപ്പെടുത്തി. 196 ഉന്നതതല പ്രതിനിധികൾ ഉൾപ്പെടെ 826 ഔദ്യോഗിക പ്രതിനിധി ബുക്കിങ്ങുകളും സെന്ററിന് ലഭിച്ചു. ഇതിൽ ആറു രാഷ്ട്രങ്ങളുടെ പ്രസിഡന്റുമാർ, 1 വൈസ് പ്രസിഡന്റ്, 6 പ്രധാനമന്ത്രിമാർ, 4 പാർലമെന്റ് സ്പീക്കർമാർ, 1 ഡെപ്യൂട്ടി സ്പീക്കർ, 3 ഗവർണർമാർ, 4 ശൈഖുമാർ, രാജകുമാരന്മാർ, 44 മന്ത്രിമാർ, 16 ഡെപ്യൂട്ടി മന്ത്രിമാർ, 25 അംബാസഡർമാരും കോൺസുൽമാരും, 52 സൈനിക ഉദ്യോഗസ്ഥർ, വിവിധ ഔദ്യോഗിക സ്ഥാപനങ്ങളിൽ നിന്നുള്ള 34 പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്നു.
സന്ദർശക അനുഭവം മെച്ചപ്പെടുത്താനായി, പ്രായമായവർക്കും ദൃഢനിശ്ചയ(ഭിന്നശേഷിക്കാ)ർക്കും മുൻഗണന നൽകി. പാർക്കിങ് ഏരിയകളിൽ നിന്ന് പ്രാർത്ഥനാ ഹാളുകളിലേക്ക് ആളുകളെ കൊണ്ടുപോകാൻ 70ലധികം ഇലക്ട്രിക് വാഹനങ്ങൾ സെന്റർ നൽകി. സന്ദർശകർക്കായി 3,515ലധികം സുഖപ്രദമായ സീറ്റുകൾ നൽകി. പള്ളിക്കുള്ളിലെ ചലനം സുഗമമാക്കാൻ 50 വീൽ ചെയറുകൾ ലഭ്യമാക്കി.
പൊതു സാംസ്കാരിക ടൂറുകൾ, ഇലക്ട്രിക് വാഹനങ്ങൾ വഴിയുള്ള 'അൺസീൻ ഗ്ലിംപ്‌സ്' ടൂറുകൾ, സൂഖ് അൽ ജാമി, ജോഗിങ് ട്രാക്ക്, എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമായ നൈറ്റ് കൾചറൽ ടൂറുകൾ (സൂറ ടൂർ) എന്നിവയുൾപ്പെടെ നൂതന അനുഭവങ്ങൾ മുഖേന കേന്ദ്രം അതിന്റെ ഓഫറുകൾ സമ്പന്നമാക്കുന്നത് തുടർന്നു. 'സൂറ ടൂർ' ട്രാൻസിറ്റ് യാത്രക്കാർക്കും അബൂദബിയിൽ താമസിക്കുന്ന സമയത്ത് പരിമിതമായ സമയമുള്ളവർക്കും വേണ്ടി പ്രത്യേകം രൂപകൽപന ചെയ്‌തതാണ്.
The Sheikh Zayed Grand Mosque Centre in Abu Dhabi witnessed a significant increase in visitor numbers during the first half of 2025, welcoming a total of 4,346,831 guests, marking a 5 percent growth compared to the same period in 2024, reaffirming the mosque’s position as a leading religious and cultural destination on the global stage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിസി നിയമനം; ഗവര്‍ണര്‍ക്ക് തിരിച്ചടി; മുഖ്യമന്ത്രി നല്‍കുന്ന പട്ടികയില്‍ നിന്ന് മാത്രം നിയമനം നടത്തണമെന്ന് സുപ്രീം കോടതി
Kerala
• a day ago
അഗ്നിശമന നിയമങ്ങൾ പാലിച്ചിച്ചില്ല;ഷുവൈഖ് വ്യവസായ മേഖലയിലെ 61 വ്യാവസായിക സ്ഥാപനങ്ങളും കടകളും അടച്ചുപൂട്ടി കുവൈത്ത് ഫയർഫോഴ്സ്
Kuwait
• a day ago
മരപ്പട്ടി മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് ഹൈകോടതി പ്രവര്‍ത്തനം നിര്‍ത്തിവച്ചു ചീഫ് ജസ്റ്റീസ്
Kerala
• a day ago
കൂറ്റന്‍ മാന്‍ തകര്‍ത്തത് 94 ലക്ഷത്തിന്റെ ആഡംബര കാര്‍; തലയോട്ടി തകര്‍ന്ന് റഷ്യന്‍ മോഡലിനു ദാരുണാന്ത്യം
International
• a day ago
താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം സഊദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 21,997 പേർ; 12,800 പേരെ നാടുകടത്തി
Saudi-arabia
• a day ago
മലപ്പുറം വണ്ടൂരിൽ 17കാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു; സംഭവം രണ്ടുവര്‍ഷം മുമ്പ് സ്കൂളിൽ വെച്ചുണ്ടായ അടിപിടിയെ ചൊല്ലി
Kerala
• a day ago
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; ബി സുദര്‍ശന്‍ റെഡ്ഡി ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥി
National
• a day ago
എല്ലാ വിമാനത്താവള ജീവനക്കാർക്കും നിർബന്ധിത മയക്കുമരുന്ന്, മദ്യ പരിശോധനകൾ നടത്തണം; നിർദേശവുമായി കുവൈത്ത് ഡിജിസിഎ
Kuwait
• a day ago
ഒമാനിൽ ഓഗസ്റ്റ് 21 വരെ മഴ തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
oman
• a day ago
ഡൊണാൾഡ് ട്രംപ് 6,000-ലധികം വിദ്യാർത്ഥി വിസകൾ റദ്ദാക്കി; കുറ്റകൃത്യങ്ങളും കാലാവധി കഴിഞ്ഞ താമസവും കാരണം
International
• 2 days ago
കൊച്ചിയില്‍ മുന്‍ ബിഗ്ബോസ് താരം ജിന്റോയ്ക്കെതിരേ മോഷണക്കേസ്; 10,000 രൂപയും മറ്റു രേഖകളും മോഷ്ടിച്ചു
Kerala
• 2 days ago
ചരിത്ര മൂല്യങ്ങളുയർത്തിപ്പിടിച്ച് ഒരു കാലഘട്ടത്തിന്റെ പ്രതീകമായി ഷാർജയിലെ അൽ ദൈദ് കോട്ട
uae
• 2 days ago
തെരുവുനായ കുറുകെചാടി; ബുള്ളറ്റിൽ നിന്ന് വീണ യുവ വനിതാ എസ്ഐ പിന്നാലെ വന്ന കാർ ഇടിച്ച് മരിച്ചു
National
• 2 days ago
സെർബിയയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ; പ്രസിഡന്റ് വുസികിന്റെ മുന്നറിയിപ്പിനെതിരെ പ്രതിഷേധം തുടരുന്നു
International
• 2 days ago
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്: 'ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ മൂന്ന് പേർക്കെതിരെയും നടപടിയെടുക്കും'
National
• 2 days ago
കാസര്‍കോട് വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം അടിച്ച് പൊട്ടിച്ച സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പൊലിസ്: ബാലാവകാശ കമ്മീഷന്‍ ഇന്ന് കുട്ടിയുടെ മൊഴിയെടുക്കും
Kerala
• 2 days ago
സംസ്ഥാനത്തെ അതിദരിദ്രർ കടക്കെണിയിൽ; വീടുപണിയും ആശുപത്രി ചെലവും പ്രധാന കാരണങ്ങൾ
Kerala
• 2 days ago
പറന്നുയര്‍ന്ന് ഒരു മണിക്കൂറിന് ശേഷം ജര്‍മന്‍ വിമാനത്തിന് ആകാശത്ത് വച്ച് തീ പടര്‍ന്നു; 281 യാത്രക്കാരുള്ള വിമാനത്തിന് ഇറ്റലിയില്‍ അടിയന്തര ലാന്‍ഡിങ്
International
• 2 days ago
2026 ലെ റമദാൻ ആരംഭം ഫെബ്രുവരി 17നെന്ന് ജ്യോതിശാസ്ത്രജ്ഞർ; ഔദ്യോഗിക സ്ഥിരീകരണം മാസം കാണുന്നതിനെ ആശ്രയിച്ച്
uae
• 2 days ago
ബംഗ്ലാദേശിനെയും അഫ്ഗാനിസ്ഥാനെയും തോൽപിച്ച ആത്മവിശ്വാസവുമായി ഏഷ്യകപ്പിലെ കറുത്തകുതിരകളാവാൻ യുഎഇ
uae
• 2 days ago
100 മില്യൺ ദിർഹം വിലയുള്ള 'പിങ്ക് ഡയമണ്ട്' മോഷ്ടിക്കാനുള്ള ശ്രമം ദുബൈ പൊലിസ് വിഫലമാക്കി; പൊളിച്ചത് മൂന്നംഗ സംഘം ഒരു വർഷമായി നടത്തിവന്ന വൻ കവർച്ചാ പദ്ധതി
uae
• 2 days ago