HOME
DETAILS

കൂറ്റന്‍ മാന്‍ തകര്‍ത്തത് 94 ലക്ഷത്തിന്റെ ആഡംബര കാര്‍; തലയോട്ടി തകര്‍ന്ന് റഷ്യന്‍ മോഡലിനു ദാരുണാന്ത്യം

  
August 19 2025 | 09:08 AM

Former Miss Russia Contestant Dies After Elk Crashes Into Car

 


മോസ്‌കോ: ഓടിക്കൊണ്ടിരിക്കെ ആഡംബര കാറിന്റെ ഗ്ലാസ് തകര്‍ത്ത് കൂറ്റന്‍ മാന്‍. നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍ പെട്ട് ഗുരുതര പരിക്കേറ്റ് ഒരുമാസത്തോളം അത്യാഹിത വിഭാഗത്തില്‍ കഴിഞ്ഞ യുവതി അന്തരിച്ചു.  മുന്‍ വിശ്വസുന്ദരി സ്ഥാനാര്‍ത്ഥിയും റഷ്യന്‍ മോഡലുമായ ക്‌സെനിയ സെര്‍ജിയേവ്‌ന അലക്‌സാണ്ട്രോവയാണ് അന്തരിച്ചത്.

വിവാഹം കഴിഞ്ഞ നാലാം മാസത്തിലാണ് അതിദാരുണമായ അന്ത്യം സംഭവിച്ചത്. വെള്ളിയാഴ്ച യുവതിയുടെ 30ാം വയസിലാണ്  അന്ത്യം. റഷ്യയിലെ ടെവര്‍ ഒബ്ലാസ്റ്റില്‍ വച്ച്് 30കാരിയും ഭര്‍ത്താവും സഞ്ചരിച്ച വാഹനത്തിലേക്ക് എല്‍ക്ക് എന്നയിനം വലുപ്പമേറിയ മാന്‍ ഇടിച്ച് കയറുകയായിരുന്നു.

 

mav.jpg

 

ഇടിയുടെ ആഘാതത്തില്‍ ഇവരുടെ കാറിന്റെ ചില്ല് തകരുകയും വാഹനം അപകടത്തില്‍പ്പെടുകയും ചെയ്തു. വിശ്വസുന്ദരി മത്സരത്തിലെ പങ്കാളിത്തത്തിന് ശേഷം മോഡലിങിലും മാനസികാരോഗ്യ രംഗത്തെ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു ക്‌സെനിയ സെര്‍ജിയേവ്‌ന അലക്‌സാണ്ട്രോവ. 

ജൂലൈ 5നാണ്  അലക്‌സാണ്ട്രോവ അപകടത്തില്‍പ്പെടുന്നത്. 30കാരിയുടെ തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത്. അപകടസമയത്ത് കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവിന് നിസാര പരിക്കുകളേ ഉള്ളൂ. മുഖത്തെ എല്ലുകളും തലയോട്ടിയും തകര്‍ന്ന അവസ്ഥയിലാണ് ക്‌സെനിയ സെര്‍ജിയേവ്‌ന അലക്‌സാണ്ട്രോവയെ ആശുപത്രിയിലെത്തിക്കുന്നത്.

 94 ലക്ഷം രൂപയിലേറെ വില വരുന്ന ആഡംബര വാഹനമായ പോര്‍ഷെ പനാമേരയിലായിരുന്നു ഇരുവരും സഞ്ചരിച്ചിരുന്നത്. 2025 മാര്‍ച്ച് 22നാണ് ക്‌സെനിയ സെര്‍ജിയേവ്‌ന അലക്‌സാണ്ട്രോവ വിവാഹിതയായത്. 2017ല്‍ ലാസ് വേഗസില്‍ നടന്ന വിശ്വസുന്ദരി മത്സരത്തില്‍ അവസാന 16 പേരില്‍ ഒരാളായിരുന്നു അലക്‌സാണ്ട്രോവ.

 

 

Moscow: Russian model and former Miss World contestant Ksenia Sergeyevna Alexandrova has died following a tragic car accident involving a giant elk. The 30-year-old, who was also active in mental health advocacy, passed away nearly a month after sustaining severe head injuries in the crash.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിലെ 50 ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇമെയിൽ വഴി

National
  •  14 hours ago
No Image

ഡൽഹി ദര്യഗഞ്ചിൽ കെട്ടിടം തകർന്നു വീണ് അപകടം; മൂന്ന് മരണം, രക്ഷാപ്രവർത്തനം തുടരുന്നു

National
  •  14 hours ago
No Image

പൊതുസ്ഥലങ്ങളിൽ വാഹനം ഉപേക്ഷിച്ചാൽ 100 ദിനാർ പിഴ; മുന്നറിയിപ്പുമായി കുവൈത്ത്

Kuwait
  •  14 hours ago
No Image

കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപം കത്തിക്കരിഞ്ഞ നിലയിൽ 43 വോട്ടർ ഐഡി കാർഡുകൾ: നശിപ്പിക്കാനുള്ള ശ്രമമായിരുന്നുവെന്ന് സൂചന; ദൂരൂ​ഹത

National
  •  15 hours ago
No Image

ദുബൈയിൽ നിങ്ങളുടെ ഡ്രൈവിംഗ് സ്കൂൾ എങ്ങനെ മാറ്റാം; കൂടുതലറിയാം

uae
  •  15 hours ago
No Image

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമലംഘനങ്ങൾ; മാലിക് എക്സ്ചേഞ്ചിന് 2 മില്യൺ ദിർഹം പിഴയിട്ട് യുഎഇ സെൻട്രൽ ബാങ്ക്

uae
  •  16 hours ago
No Image

വിജിലൻസ് കോടതി വിധി: അഴിമതി കേസിലെ പ്രതികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി സ്വീകരിച്ച നടപടികൾ സത്യപ്രതിജ്ഞാ ലംഘനം; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

Kerala
  •  16 hours ago
No Image

ത്വവാഫ് സമയത്ത് ഹജർ അൽ അസ്വദിന് സമീപം തങ്ങരുത്; നിർ​ദേശവുമായി സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

latest
  •  17 hours ago
No Image

ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ ആരാധനാലയത്തിനെതിരെ ആക്രമണം: ദേവാലയവും വീടും പൊളിച്ചുമാറ്റി ബുൾഡോസർ നടപടി

National
  •  17 hours ago
No Image

പൊതുസ്ഥലങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നവർ ജാ​ഗ്രത; വലിയ വില നൽകേണ്ടി വരും

Kuwait
  •  17 hours ago