
'ബോട്ടിം ഓണ മാമാങ്കം' ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നു, ഓൺലൈനിൽ നിങ്ങൾക്കും ടിക്കറ്റുകൾ ബുക്ക് ചെയ്യാം; നേരത്തേ ബുക്ക് ചെയ്യുന്നവർക്ക് ഓഫർ

ദുബൈ: പ്രവാസ ലോകത്തെ ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നായ ഓണ മാമാങ്കത്തിന്റെ ടിക്കറ്റ് വിൽപ്പന അതിവേഗം പുരോഗമിക്കുകയാണ്. ആദ്യ ഫേസിലുള്ള ടിക്കറ്റ് വിൽപ്പന അവസാനിച്ചതോടെ ഇന്ന് മുതൽ രണ്ടാം ഫേസിലുള്ള ടിക്കറ്റുകൾ വെബ് സൈറ്റിൽ വിൽപ്പനക്കെത്തും. www.platinumlist.net ലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ആവേശം നിറഞ്ഞ പ്രതികരണമാണ് ടിക്കറ്റ് ബുക്കിങ്ങിൽ ദൃശ്യമാകുന്നത്. ഓരോ ഫേസ് പിന്നിടുമ്പോഴും നിരക്കിൽ വ്യത്യാസമുണ്ടാകുമെന്നതിനാൽ നേരത്തേ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് മികച്ച നിരക്കിൽ ഓണമാമാങ്കം ടിക്കറ്റുകൾ സ്വന്തമാക്കാനാവും. ഗോൾഡ്, ഡയമണ്ട് കാറ്റഗറികളിലാണ് ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമായിട്ടുള്ളത്.
ടിക്കറ്റെടുക്കുന്നവരില് നിന്നും തിരഞ്ഞെടുക്കുന്ന 10 ഭാഗ്യശാലികള്ക്ക് പൃഥ്വിരാജിനൊപ്പം ഓണസദ്യ ആസ്വദിക്കാന് അവസരം ലഭിക്കും. ടിക്കറ്റെടുത്തവരില് നിന്നും ഓരോ ദിവസവും വിജയിയെ പ്രഖ്യാപിക്കും. കൂടാതെ മുഖ്യ സ്പോണ്സറായ ബോട്ടിമിലൂടെയും സൗജന്യ ടിക്കറ്റുകള് നേടാന് അവസരമുണ്ട്. ONAMBOTIM എന്ന പ്രമോ കോഡുപയോഗിച്ച് ഒരു അന്താരാഷ്ട്ര ധന വിനിമയ ഇടപാട് ബോട്ടിം ഉപയോഗിച്ച് നടത്തിയാല് നിങ്ങള്ക്കും സൗജന്യ ഓണമാമാങ്കം ടിക്കറ്റ് നേടാന് അവസരം ലഭിക്കും. തിരഞ്ഞെടുക്കുന്ന ആയിരം ഭാഗ്യശാലികള്ക്കാണ് ഇങ്ങിനെ ബോട്ടിം എന്ട്രി ടിക്കറ്റുകള് നല്കുന്നത്.
ഇക്വിറ്റി പ്ലസ് അഡ്വെര്ടൈസിങ്ങും ഹിറ്റ് 96.7 എഫ്എമ്മും സംഘടിപ്പിക്കുന്ന ഓണമാമാങ്കം - ഷാര്ജ എക്സ്പോ സെന്ററിലെ 1,2,3 ഹാളുകളിലാണ് അരങ്ങേറുക. പ്രവാസ ലോകത്തെ ഓണക്കാഴ്ചകളുടെ വേദിയായ ഇവന്റില് മലയാളത്തിന്റെ സൂപ്പര് സ്റ്റാര് പൃഥിരാജ് സുകുമാരനാണ് മുഖ്യാതിഥിയായി എത്തുന്നത്. പൃഥ്വിരാജിനൊപ്പം പ്രവാസ ലോകത്ത് ഓണമാഘോഷിക്കാനും, വിഭവ സമൃദ്ധമായ ഓണസദ്യ രുചിക്കാനുമുള്ള അതുല്ല്യ അവസരമൊരുക്കുകയാണ് ഓണ മാമാങ്കം.
സംഗീത വിരുന്നൊരുക്കാൻ ഇത്തവണ വൻ താനിരയാണെത്തുന്നത്. സ്റ്റീഫന് ദേവസ്സി ആന്റ് ബാന്ഡ്, ഹരിചരണ്, ജോബ് കുര്യന്, അഞ്ജു ജോസഫ്, പ്രസീത ചാലക്കുടി എന്നിവരെക്കൂടാതെ യുവാക്കൾക്കിടയിലെ തരംഗമായ ഹനാന് ഷായും സംഘവും ഇത്തവണ ഓണമാമാങ്കത്തിന്റെ വേദിയില് ആവേശം നിറയ്ക്കാനെത്തും. കൂടാതെ തിരുമാലി, തഡ്വൈസര് ബാന്ഡുകളും ആസ്വാദകര്ക്ക് മുന്പില് ആഘോഷ താളം തീര്ക്കും. കലേഷ് -മാത്തുക്കുട്ടി ടീമാണ് ഓണമാമാങ്ക വേദിയില് സെലിബ്രിറ്റി ഹോസ്റ്റുകളായെത്തുക. വിവിധ ഡാന്സ് പെര്ഫോമന്സുകള്, ശിങ്കാരി മേളം, ചെണ്ട-വയലിന് ഫ്യൂഷനും അരങ്ങേറും.
യുഎഇയിലെ റസ്റ്റോറന്റുകളിലെ ഒരു ഓണസദ്യയുടെ നിരക്കിനേക്കാള് കുറഞ്ഞ നിരക്കിലാണ് ഓണ മാമാങ്കം ടിക്കറ്റുകൾ ലഭ്യമാക്കിയിരിക്കുന്നത്.

ഓണാശംസകളുമായെത്തുന്ന മാവേലിക്കാഴ്ചകള്ക്കൊപ്പം, ഊഞ്ഞാല്, പരമ്പരാഗത ഓണക്കളികളായ ഉറി അടി, ലെമണ് സ്പൂണ്, ചാക്കില് ഓട്ടം തുടങ്ങിയവയും സന്ദര്ശകര്ക്കായി ഒരുക്കിയിട്ടുണ്ട്. യഥാര്ത്ഥ ഗജവീരന്മാരെ വെല്ലുന്ന റോബോട്ടിക് ആനകളും ഓണമാമാങ്ക വേദിയില് നിറയും.
ഓഗസ്റ്റ് 24ന് അബുദാബിയിലെ, മദീനത്ത് സായിദ് ഷോപ്പിങ്ങ് സെന്ററിലെ ലുലു, 30ന് ഷാര്ജയിലെ ലുലു മുവൈല, എന്നിവിടങ്ങളിലായി നടക്കുന്ന വിവിധ ഓണമത്സരങ്ങള്ക്കുള്ള രജിസ്ട്രേഷനും ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഫാന്സി ഡ്രസ്, സിനിമാറ്റിക്ക് ഡാന്സ്, തിരുവാതിര, പെയിന്റിങ്ങ്, പായസ പാചക മത്സരം, വടം വലി, മിസ്റ്റര് മലയാളി, മലയാളി മങ്ക ,പൂക്കള മത്സരം, എന്നീ മത്സരങ്ങളില് പങ്കെടുക്കാനും വിശദ വിവരങ്ങളറിയാനും www.onamamangam.com എന്ന വെബ് സൈറ്റ് സന്ദര്ശിക്കാം. ഒരു ലക്ഷം ദിര്ഹം വരെയുള്ള ലുലു വൗച്ചറുകളടക്കമുള്ള ആകര്ഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
ബോട്ടിം ആണ് ഓണമാമാങ്കം 2025ന്റെ ടൈറ്റില് സ്പോണ്സര്. യുഎഇയിലെ പ്രമുഖ ടാക്സ് കൺസൾട്ടിങ്ങ് കമ്പനിയായ DARTC ആണ് ഓണമാമാങ്കത്തിന്റെ പ്രസന്റിങ്ങ് സ്പോൺസർ.ഓണമാമാങ്കത്തിൽ പങ്കെടുക്കുന്ന സന്ദർശകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് DARTC യുടെ നേതൃത്വത്തിൽ ഐ ഫോൺ 16 പ്രോ ഉൾപ്പെടെ നിരവധി സർപ്രൈസ് സമ്മാനങ്ങൾ ലഭിക്കുന്നതായിരിക്കും. ബ്രോട്ട് ടു യൂ ബയ് സ്പോണ്സര് ലുലു ഹൈപ്പര്മാര്ക്കറ്റ്സ്, വാട്ടിക്ക നാച്ചുറല്സ് എന്നിവയും, പവേര്ഡ് ബൈ സ്പോണ്സര്, ആര്കെജി (RKG)യുമാണ്. ടാറ്റ ടീ കണ്ണന് ദേവന് ആണ് ബീവറേജ് പാര്ട്ണര്. ടേസ്റ്റ് പാര്ട്ണ് മദേര്സ് റെസിപിയും, ജ്വല്ലറി പാര്ട്ണര് തനിഷ്ഖുമാണ്. ഗ്രേറ്റ് വാള് മോട്ടോര്സാണ് ഓട്ടോമോട്ടീവ് പാര്ട്ണര്, ആര്ജി ഫുഡ്സും, യാര്ഡ്ലി യും കാര് എക്സ്പേര്ട്സുമാണ് അസോസിയേറ്റ് സ്പോണ്സര്മാര്., ടൈറ്റാന്, എന് പ്ലസ് പ്രൊഫഷണല്, മര്മും , ZIC MOTOR OIL, എന്നിവയാണ് സപ്പോര്ട്ടിങ്ങ് സ്പോണ്സര്മാര്. മയൂര, മ്മടെ തൃശൂര് യുഎഇ എന്നിവയാണ് ക്മ്യൂണിറ്റി പാര്ട്ണര്മാര്. മഴവില് മനോരമ, മനോരമ ന്യൂസ്, മനോരമ മാക്സ്, ഗള്ഫ് സുപ്രഭാതം, ഖലീജ് ടൈംസ്, ഡെയ്ലി ഹണ്ട്, വണ് അറേബ്യ എന്നിവയാണ് മീഡിയ പാര്ട്ണര്മാര്. ഇക്വിറ്റി പ്ലസ് അഡ്വേര്ടൈസിങ്ങ് ഒരുക്കുന്ന ഓണമാമാങ്കം 2025ന്റെ എനര്ജൈസ്ഡ് ബൈ പാര്ട്ട്ണര് ഹിറ്റ് 96.7 എഫ്എം ആണ്.
പൃഥ്വിരാജിനൊപ്പം ഓണസദ്യ കഴിച്ചാലോ...
ഓണമാമാങ്ക വേദിയിൽ മുഖ്യാതിഥിയായെത്തുന്ന സൂപ്പർ സ്റ്റാർ പൃഥ്വി രാജിനൊപ്പം എക്സ്ക്ലൂസിവ് ഓണസദ്യ നിങ്ങൾക്കും ആസ്വദിക്കാം. www.platinumlist.net ലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ടിക്കറ്റെടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 10 ഭാഗ്യശാലികൾക്ക് പൃഥ്വിരാജിനൊപ്പം ഓണസദ്യ ആസ്വദിക്കാൻ അവസരം ലഭിക്കും. കൂടാതെ ദുബായിയുടെ നിരത്തുകളിലൂടെ ഓടുന്ന ഈ ഓണമാമാങ്കം ബ്രാൻഡഡ് ബസ് സ്പോട്ട് ചെയ്യുന്നവർക്കും പൃഥ്വിരാജിനൊപ്പം ഓണസദ്യ ആസ്വദിക്കാൻ അവസരം ലഭിക്കും. ബസ് സ്പോട്ട് ചെയ്ത്. ഫോട്ടോയോ, വീഡിയോയോ പകർത്തി ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ആയോ, equityplusevents എന്ന പേജിനെ #onamamangam2025 എന്ന് ടാഗ് ചെയ്ത് ഈ അവസരം ഉപയോഗപ്പെടുത്താനാവും. യുഎഇയിൽ ഇതാദ്യമായി ഒരു മലയാളി ഇവന്റിൽ ദുബായ് ആർടിഎയുടെ ബസ്സിൽ ഇവന്റ് ബ്രാൻഡ് ചെയ്യപ്പെടുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ ഓണമാമാങ്കത്തിനുണ്ട്. ഇവന്റ് ബ്രാൻഡിങ്ങിന്റെ മറ്റാരും പരീക്ഷിക്കാത്ത സാധ്യതകളാണ് ഇതിലൂടെ ഓണമാമാങ്കം സംഘാടകർ EQUITY PLUS ADVERTISING പരിചയപ്പെടുത്തുന്നത്.
Ticket sales for Onam Mamangam, one of the largest Onam celebrations in the diaspora are progressing rapidly
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അൽ-മുത്‌ലയിൽ മാൻപവർ അതോറിറ്റിയുടെ പരിശോധന; താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 168 തൊഴിലാളികൾ അറസ്റ്റിൽ
Kuwait
• 2 days ago
രാജ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം; ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച്ച
Kerala
• 2 days ago
വിസി നിയമനം; ഗവര്‍ണര്‍ക്ക് തിരിച്ചടി; മുഖ്യമന്ത്രി നല്‍കുന്ന പട്ടികയില്‍ നിന്ന് മാത്രം നിയമനം നടത്തണമെന്ന് സുപ്രീം കോടതി
Kerala
• 2 days ago
അഗ്നിശമന നിയമങ്ങൾ പാലിച്ചിച്ചില്ല;ഷുവൈഖ് വ്യവസായ മേഖലയിലെ 61 വ്യാവസായിക സ്ഥാപനങ്ങളും കടകളും അടച്ചുപൂട്ടി കുവൈത്ത് ഫയർഫോഴ്സ്
Kuwait
• 2 days ago
മരപ്പട്ടി മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് ഹൈകോടതി പ്രവര്‍ത്തനം നിര്‍ത്തിവച്ചു ചീഫ് ജസ്റ്റീസ്
Kerala
• 2 days ago
കൂറ്റന്‍ മാന്‍ തകര്‍ത്തത് 94 ലക്ഷത്തിന്റെ ആഡംബര കാര്‍; തലയോട്ടി തകര്‍ന്ന് റഷ്യന്‍ മോഡലിനു ദാരുണാന്ത്യം
International
• 2 days ago
താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം സഊദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 21,997 പേർ; 12,800 പേരെ നാടുകടത്തി
Saudi-arabia
• 2 days ago
മലപ്പുറം വണ്ടൂരിൽ 17കാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു; സംഭവം രണ്ടുവര്‍ഷം മുമ്പ് സ്കൂളിൽ വെച്ചുണ്ടായ അടിപിടിയെ ചൊല്ലി
Kerala
• 2 days ago
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; ബി സുദര്‍ശന്‍ റെഡ്ഡി ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥി
National
• 2 days ago
എല്ലാ വിമാനത്താവള ജീവനക്കാർക്കും നിർബന്ധിത മയക്കുമരുന്ന്, മദ്യ പരിശോധനകൾ നടത്തണം; നിർദേശവുമായി കുവൈത്ത് ഡിജിസിഎ
Kuwait
• 2 days ago
ഡൊണാൾഡ് ട്രംപ് 6,000-ലധികം വിദ്യാർത്ഥി വിസകൾ റദ്ദാക്കി; കുറ്റകൃത്യങ്ങളും കാലാവധി കഴിഞ്ഞ താമസവും കാരണം
International
• 2 days ago
മാധ്യമപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജനും, കരൺ ഥാപ്പറിനും എതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത് അസം പൊലിസ്; ഓഗസ്റ്റ് 22-ന് ഗുവാഹത്തി ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ നിർദേശം
Kerala
• 2 days ago
കൊച്ചിയില്‍ മുന്‍ ബിഗ്ബോസ് താരം ജിന്റോയ്ക്കെതിരേ മോഷണക്കേസ്; 10,000 രൂപയും മറ്റു രേഖകളും മോഷ്ടിച്ചു
Kerala
• 2 days ago
ചരിത്ര മൂല്യങ്ങളുയർത്തിപ്പിടിച്ച് ഒരു കാലഘട്ടത്തിന്റെ പ്രതീകമായി ഷാർജയിലെ അൽ ദൈദ് കോട്ട
uae
• 2 days ago
100 മില്യൺ ദിർഹം വിലയുള്ള 'പിങ്ക് ഡയമണ്ട്' മോഷ്ടിക്കാനുള്ള ശ്രമം ദുബൈ പൊലിസ് വിഫലമാക്കി; പൊളിച്ചത് മൂന്നംഗ സംഘം ഒരു വർഷമായി നടത്തിവന്ന വൻ കവർച്ചാ പദ്ധതി
uae
• 2 days ago
2024-ൽ 383 സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ടു; പകുതിയോളം ഗസ്സയിലെന്ന് യുഎൻ റിപ്പോർട്ട്
International
• 2 days ago
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്: 'ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ മൂന്ന് പേർക്കെതിരെയും നടപടിയെടുക്കും'
National
• 2 days ago
കാസര്‍കോട് വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം അടിച്ച് പൊട്ടിച്ച സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പൊലിസ്: ബാലാവകാശ കമ്മീഷന്‍ ഇന്ന് കുട്ടിയുടെ മൊഴിയെടുക്കും
Kerala
• 2 days ago
തെരുവുനായ കുറുകെചാടി; ബുള്ളറ്റിൽ നിന്ന് വീണ യുവ വനിതാ എസ്ഐ പിന്നാലെ വന്ന കാർ ഇടിച്ച് മരിച്ചു
National
• 2 days ago
സെർബിയയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ; പ്രസിഡന്റ് വുസികിന്റെ മുന്നറിയിപ്പിനെതിരെ പ്രതിഷേധം തുടരുന്നു
International
• 2 days ago
2026 ലെ റമദാൻ ആരംഭം ഫെബ്രുവരി 17നെന്ന് ജ്യോതിശാസ്ത്രജ്ഞർ; ഔദ്യോഗിക സ്ഥിരീകരണം മാസം കാണുന്നതിനെ ആശ്രയിച്ച്
uae
• 2 days ago