
ഉത്തരാഖണ്ഡിനെ ഭീതിയിലാഴ്ത്തി അജ്ഞാതപ്പനി; അല്‍മോറയിലും ഹരിദ്വാറിലും പത്ത് മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിനെ വിറപ്പിച്ച് അജ്ഞാതപ്പനി പടരുന്നു. രണ്ട് ജില്ലകളിലായി 10 പേര്‍ പനി ബാധിച്ച മരിച്ചതായി റിപ്പോര്‍ട്ട്. രണ്ടാഴ്ചക്കുള്ളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യ അധികൃതര്‍ പറയുന്നു.
രണ്ടാഴ്ചയ്ക്കുള്ളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അല്‍മോറ ജില്ലയിലെ ധൗലാദേവി ബ്ലോക്കിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവിടെ ഏഴ് മരണങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റൂര്‍ക്കിയില്‍ മൂന്ന് പേര്‍ മരിച്ചു.
ഡെങ്കി, മലേറിയ തുടങ്ങിയ വൈറല്‍ അണുബാധകളുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ് കൂടുതലായും രോഗികള്‍ കാണിക്കുന്നത്. കടുത്ത പനിയും പ്ലേറ്റ്ലെറ്റ് എണ്ണത്തില്‍ അപകടകരമായ കുറവും ഉണ്ടായതായി അധികൃതര്‍ പറഞ്ഞു. പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നതിനാല്‍ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ല. ലാബ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ അണുബാധയുടെ കൃത്യമായ കാരണം അറിയാന്‍ കഴിയുകയുള്ളുവെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നവീന്‍ ചന്ദ്ര തിവാരിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
പനി ബാധിച്ചവരുടെ സാമ്പിളുകള്‍ വിശദമായ പരിശോധനക്കായി അല്‍മോറ മെഡിക്കല്‍ കോളേജിലേക്ക് അയച്ചിട്ടുണ്ടെന്നും ഫലങ്ങള്‍ ഉടന്‍ ലഭിക്കുമെന്നും ഡോ. തിവാരി വ്യക്തമാക്കി. എല്ലാ മരണങ്ങളും ഒരു പകര്‍ച്ചവ്യാധി സ്രോതസ്സുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഏഴ് മരണങ്ങളില്‍ മൂന്നെണ്ണം വൈറല്‍ അണുബാധയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നുന്നു. ബാക്കിയുള്ളവ വാര്‍ധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് കരുതുന്നു' തിവാരി പറഞ്ഞു. എന്നാല്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. സംസ്ഥാന സര്‍ക്കാര്‍ പനി ബാധിത പ്രദേശങ്ങളില്‍ ആരോഗ്യ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി ആര്‍. രാജേഷ് കുമാര്‍ സ്ഥിരീകരിച്ചു. വൈറല്‍ പനി ആണെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍. പകര്‍ച്ചവ്യാധികള്‍ പടരുന്ന സമയമാണിതെന്നും തണുപ്പ് കാലമാകുന്നതോടെ കുറയുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പനിയും അനുബന്ധ ലക്ഷണങ്ങളും ഉണ്ടോയെന്ന് പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് ബാധിത പ്രദേശങ്ങളില്‍ തീവ്രമായ വീടുതോറുമുള്ള സ്‌ക്രീനിംഗ് കാമ്പെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. നൂറുകണക്കിന് പേരെ പരിശോധിച്ചു. മാലിന്യം കലര്‍ന്നിട്ടുണ്ടോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ജലസ്രോതസ്സുകളും പരിശോധിക്കുന്നുണ്ട്. ശുചിത്വം പാലിക്കാനും കൊതുക് പ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കാനും പനി ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
a mysterious fever outbreak in uttarakhand has caused panic, with 10 deaths reported from almora and haridwar. health officials are investigating the cause.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഖത്തറിനോട് തോറ്റെങ്കിലും യുഎഇയ്ക്ക് ഇനിയും അവസരം; ഇനി നേരിടാനുള്ളത് കരുത്തരായ ഇറാഖിനെ
uae
• an hour ago
ചട്ടവിരുദ്ധമായി ബാലറ്റ് പേപ്പര്‍ നല്‍കി; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്‌മെന്റല്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി വി.സി
Kerala
• 2 hours ago
കളിക്ക് മുന്നേ ഉടക്കുമായി ഓസീസ്; 'ഇന്ത്യൻ താരങ്ങൾക്ക് എങ്ങനെ കൈകൊടുക്കാം?'; ഹസ്‌തദാനവിവാദത്തിന് പിന്നാലെ ഓസീസ് താരങ്ങൾ ഇന്ത്യയെ പരിഹസിച്ച് വീഡിയോയുമായി രംഗത്ത്
Cricket
• 2 hours ago
ടാങ്കര്‍ ലോറിയില്‍ നിന്ന് സള്‍ഫ്യൂരിക്ക് ആസിഡ് ദേഹത്ത് വീണു; ബൈക്ക് യാത്രികന് ഗുരുതര പൊള്ളല്‍
Kerala
• 2 hours ago
വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി കൈകൂട്ടിപ്പിടിച്ച് കമ്മലൂരാൻ ശ്രമിച്ചു; ബഹളംവെച്ച വയോധികയുടെ മുഖത്തമർത്തി സ്വർണകവർച്ച; മഞ്ചേരിയിൽ യുവതി അറസ്റ്റിൽ, മകൾ ഒളിവിൽ
crime
• 2 hours ago
കെ ജെ ഷൈനിനെതിരായ അധിക്ഷേപം: കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണന്‍ അറസ്റ്റില്‍
Kerala
• 2 hours ago
അണ്ടർ 21കാലഘട്ടത്തിൽ റൊണാൾഡോയേക്കാൾ മികച്ച പോർച്ചുഗീസ് താരം അവനായിരുന്നു; വെളിപ്പെടുത്തലുമായി പീറ്റർ ക്രൗച്ച്
Football
• 3 hours ago
ഗ്ലെൻ മാക്സ്‌വെല്ലിൻ്റെ എക്കാലത്തെയും മികച്ച ഏകദിന ഇലവനിൽ സച്ചിനില്ല; പക്ഷേ വന്‍ ട്വിസ്റ്റ്
Cricket
• 3 hours ago
ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകവെ കാര്‍ അപകടം; 20 കാരിക്ക് ദാരുണാന്ത്യം, അമ്മയ്ക്കും സഹോദരനും പരുക്ക്
Kerala
• 3 hours ago
ബിഹാറില്‍ എന്‍.ഡി.എയുടെ തോല്‍വി ഉറപ്പ്, നിതീഷ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരില്ല, ജെ.ഡി(യു)വിന് ലഭിക്കുക 25ല്‍ താഴെ സീറ്റ്- പ്രശാന്ത് കിഷോര്‍
National
• 4 hours ago
ഹിന്ദി ഭാഷ നിരോധിക്കാനൊരുങ്ങി തമിഴ്നാട്; ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും
National
• 4 hours ago
സ്കൂട്ടറിലെത്തി 86-കാരിയുടെ മുഖത്തേക്ക് മുളകുപൊടി വിതറി മാല കവർന്ന യുവതിയും കൂട്ടാളിയും പിടിയിൽ
crime
• 4 hours ago
വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, 7 സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം,മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 5 hours ago
'എ.കെ.ജി സെന്ററിനായി ഭൂമി വാങ്ങിയത് നിയമപ്രകാരം, 30 കോടി രൂപ ചെലവിട്ട് കെട്ടിടം പണിതു'; സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി എം.വി ഗോവിന്ദന്
Kerala
• 5 hours ago
ഓസ്ട്രേലിയൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്
Cricket
• 6 hours ago
അവസാനിക്കാത്ത ക്രൂരത; ഗസ്സയിലേക്കുള്ള സഹായം നിയന്ത്രിക്കുമെന്ന് ഇസ്റാഈല്‍, ട്രക്കുകളുടെ എണ്ണം പകുതിയായി കുറച്ചു, നാല് മൃതദേഹം കൂടി വിട്ടുനല്‍കി ഹമാസ്
International
• 7 hours ago
ബുംറയും സിറാജുമല്ല! ഇന്ത്യയുടെ 'സ്ട്രൈക്ക് ബൗളർ' അവനാണ്: ഗിൽ
Cricket
• 7 hours ago
കെനിയ മുന്‍ പ്രധാനമന്ത്രി റെയ്ല ഒഡിംഗ കൂത്താട്ടുകുളത്ത് അന്തരിച്ചു, കേരളത്തിലെത്തിയത് ചികിത്സാ ആവശ്യത്തിനായി
Kerala
• 7 hours ago
ഹിജാബ് വിവാദം: മന്ത്രി കാര്യങ്ങള്‍ പഠിക്കാതെ സംസാരിക്കുന്നുവെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍, അന്വേഷണ റിപ്പോര്‍ട്ട് സത്യവിരുദ്ധം, കോടതിയെ സമീപിക്കുമെന്നും സ്കൂള്‍ അധികൃതര്‍
Kerala
• 5 hours ago
കൊല്ലത്ത് ഒൻപതാം ക്ലാസുകാരി പ്രസവിച്ചു; പെണ്‍കുട്ടിയെ പീഡിപ്പിച്ചത് കുട്ടിയുടെ അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന ഹോട്ടൽ ജീവനക്കാരൻ, പ്രതി അറസ്റ്റിൽ
crime
• 5 hours ago
മൂവാറ്റുപുഴയില്‍ വിശ്വാസ സംരക്ഷണയാത്രയുടെ പന്തല്‍ തകര്‍ന്നുവീണു, ദുരന്തം ഒഴിവായത് തലനാരിഴക്ക്
Kerala
• 6 hours ago