HOME
DETAILS

'ബെൽറ്റും വടിയും ഉപയോഗിച്ച് ക്രൂരമായി തല്ലിച്ചതച്ചു, പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; ഗുജറാത്തിൽ വീണ്ടും ദലിത് ആക്രമണം, 21 ദിവസത്തിനുള്ളിൽ മൂന്നാമത്തെ സംഭവം

  
August 19 2025 | 13:08 PM

gujarat-dalit-youth-attacked beaten-belt-stick-junagadh-caste-violence

അഹമ്മദാബാദ്: ഗുജറാത്തിൽ സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജാതിയുടെ പേരിൽ അക്രമം നടത്തുന്നത് സ്ഥിരം സംഭവമാകുന്നു. ഒരു ദലിത് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും, കൊള്ളയടിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവമാണ് ഏറ്റവും ഒടുവിലായി ഉണ്ടായത്. ഗുജറാത്തിലെ ജുനാഗഡിലാണ് സംഭവം. ആക്രമണം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തിൽ പ്രതികളെ പിടികൂടിയിട്ടില്ല.

ഗുജറാത്തിൽ 21 ദിവസത്തിനുള്ളിൽ നടക്കുന്ന മൂന്നാമത്തെ ജാതി അതിക്രമമാണ് ഇത്. ആഗസ്റ്റ് 16 ന് ഉച്ചകഴിഞ്ഞ് ഇര ഒരു സുഹൃത്തിനെ കാണാൻ പോയപ്പോഴാണ് അതിക്രമം ഉണ്ടായത്. യുവാവ് നടന്നുപോകുന്നതിനിടെ സഹായത്തിനായി അഭ്യർത്ഥിച്ചുകൊണ്ട് ഒരു ആൺകുട്ടി അടുത്തേക്ക് ഓടിയെത്തി. തന്റെ സഹോദരനെ രക്ഷിക്കണമെന്ന് പറഞ്ഞ് എത്തിയ ആൺകുട്ടിയുടെ കൂടെ ദലിത് യുവാവ് സ്വാമി വിവേകാനന്ദ് സ്കൂൾ ഗ്രൗഡിലേക്ക് പോയി. എന്നാൽ ദലിത് യുവാവിനെ ആക്രമിക്കാൻ വേണ്ടി സംഘമൊരുക്കിയ കെണി ആയിരുന്നു അത്.

അവിടെ വെച്ച് മൂന്ന് ഉയർന്ന ജാതി യുവാക്കൾ ദലിത് യുവാവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആദ്യം യുവാവിന്റെ പശ്ചാത്തലം ചോദിച്ചു. താൻ കഡിയവാഡിൽ നിന്നുള്ളയാളാണെന്ന് അദ്ദേഹം മറുപടി നൽകിയപ്പോൾ, ഹിതേഷ് എന്നയാളുടെയും രണ്ട് തിരിച്ചറിയാത്ത കൂട്ടാളികളുടെയും നേതൃത്വത്തിൽ അക്രമികൾ അദ്ദേഹത്തെ ജാതി അധിക്ഷേപങ്ങൾ ഉപയോഗിച്ച് അധിക്ഷേപിക്കാൻ തുടങ്ങി. പിന്നാലെ കടുത്ത ആക്രമണവും തുടങ്ങി. ശരീരത്തിൽ മുറിവുകളുടെ പാടുകൾ ഉണ്ടാകുന്നത് വരെ ബെൽറ്റുകളും വടികളും ഉപയോഗിച്ച് മർദ്ദിച്ചു.

തുടർന്ന് അക്രമികൾ ഇരയുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും പൊലിസിൽ പരാതിപ്പെടാൻ ധൈര്യപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

"അവർ എന്നെ ബെൽറ്റും വടിയും ഉപയോഗിച്ച് മർദ്ദിച്ചു. എന്റെ ഫോൺ കവർന്നെടുത്തു. എന്റെ ജീവന് നേരെ ഭീഷണി മുഴക്കി. ഇന്ന് ഞാൻ, നാളെ മറ്റാരെങ്കിലും ആകാം. നീതി മാത്രമാണ് എനിക്ക് വേണ്ടത്" ജുനാഗഡ് സിവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവ് പറഞ്ഞു.

സംഭവത്തിൽ, ജുനാഗഡ് എ ഡിവിഷൻ പൊലിസ് വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ പിടികൂടാൻ കർശനമായ നിയമനടപടി എത്രയും വേഗം സ്വീകരിക്കുമെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും ഡിവൈഎസ്പി ഹിതേഷ് ദണ്ഡാലിയ അറിയിച്ചു.

 

In another shocking caste-based assault in Gujarat, a Dalit youth was brutally thrashed with a belt and stick, looted, and threatened with death if he filed a complaint. The incident took place in Junagadh. Video footage of the attack went viral, exposing the assault. This marks the third such attack against Dalits in the state within 21 days. Police are yet to arrest the accused.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാചകപ്പിറവിയുടെ ഒന്നര സഹസ്രാബ്ദത്തെ വരവേൽക്കാനൊരുങ്ങി ലോകം

Kerala
  •  21 hours ago
No Image

'മായവിപണിക്ക് ' വാതിൽ തുറന്ന് ഓണമെത്തുന്നു; ഭക്ഷ്യസുരക്ഷാപരിശോധനകൾ തകൃതിയെങ്കിലും സർവത്ര മായം

Kerala
  •  21 hours ago
No Image

ഗസ്സയെ കൈയ്യയച്ചു സഹായിച്ചു യു.എ.ഇ; 75ാമത് വ്യോമ സഹായവും എത്തിച്ചു, ഇതുവരെ കൈമാറിയത് 4,012 ടൺ

uae
  •  21 hours ago
No Image

വയനാട്ടിൽ വാഹന പരിശോധനയ്ക്കിടെ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശി പിടിയിൽ

Kerala
  •  a day ago
No Image

ഭാര്യയുടെ വീട്ടിലെത്തി മാതാപിതാക്കളെ ക്രൂരമായി മർദിച്ചു; യുവാവ് അറസ്റ്റിൽ 

Kerala
  •  a day ago
No Image

പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യയിൽ നിന്ന് പലിശയ്ക്ക് പണം വാങ്ങി: ഭീഷണിയെ തുടർന്ന് വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി

Kerala
  •  a day ago
No Image

ജനത്തിരക്കിനെ തുടർന്ന് മുംബൈ മോണോറെയിൽ തകരാറിലായി യാത്രക്കാർ അകത്ത് കുടുങ്ങി; മൂന്ന് മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി, ഒഴിവായത് വൻദുരന്തം

National
  •  a day ago
No Image

സി ഫോം രജിസ്ട്രേഷൻ നടത്തിയില്ല: വൈത്തിരിയിൽ റിസോർട്ട് ഉടമയ്ക്കെതിരെ കേസ്

Kerala
  •  a day ago
No Image

പാലിയേക്കര ടോൾ പ്ലാസ കേസിൽ ദേശീയപാത അതോറിറ്റിയ്ക്ക് തിരിച്ചടി; അപ്പീൽ തള്ളി, പൗരന്മാരുടെ ദുരവസ്ഥയിൽ ആശങ്കയെന്നും സുപ്രിം കോടതി

Kerala
  •  a day ago
No Image

സംസ്ഥാനത്തെ ഞെട്ടിച്ച് വാഹനങ്ങളിലെ തീപിടുത്തങ്ങൾ: ഇന്ന് കത്തിയത് കെഎസ്ആർടിസി ബസ്സുൾപ്പെടെ മൂന്ന് വാഹനങ്ങൾ

Kerala
  •  a day ago