
മോദി നന്നായി ഭരിക്കുന്നുണ്ടല്ലോ? നിങ്ങൾക്ക് ഗസ്സയിലേക്ക് പൊയ്ക്കൂടേ! ഗസ്സയ്ക്ക് വേണ്ടി ഉപവാസ സമരം നടത്തിയ 77 കാരനായ ഐഐടി പ്രൊഫസറെയും മകളെയും അധിക്ഷേപിച്ച് ഡൽഹി പൊലിസ്

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി ഉപവാസ സമരം നടത്തിയ 77 കാരനായ മുൻ ഐ.ഐ.ടി ഡൽഹി പ്രൊഫസർ വി.കെ ത്രിപാഠിയെ അപമാനിച്ച് ഡൽഹി പൊലിസ്. രാജ്ഘട്ടിൽ ഒരു ദിവസം നീണ്ടുനിന്ന ഉപവാസ സമരം നടത്തുന്നതിന് ഇടയിൽ എത്തിയ പൊലിസാണ് സമരം തടയുകയും അദ്ദേഹത്തെ അപമാനിക്കുകയും ചെയ്‌തത്. വി.കെ ത്രിപാഠിയുടെ മകൾ രാഖി ത്രിപാഠി സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഐ.ഐ.ടി ഡൽഹിയിലെ ഭൗതികശാസ്ത്ര മുൻ പ്രൊഫസറായ വി.കെ ത്രിപാഠി, കൈകളിൽ ലഘുലേഖകളുമായാണ് ഉപവാസം ആരംഭിച്ചത്. രാജ്ഘട്ട് പരിസരത്ത് വഴിയാത്രക്കാരുടെ അടുത്തേക്ക് എത്തി അദ്ദേഹം ലഘുലേഖ വിതരണം ചെയ്യുകയും ഗസ്സയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം പങ്കുവെക്കുകയുമായിരുന്നു ചെയ്തിരുന്നത്. എന്നാൽ ഇതിനിടയിലേക്ക് പൊലിസ് എത്തുകയും അദ്ദേഹത്തെ കുറ്റവാളി എന്നരീതിയിൽ പിടികൂടുകയുമായിരുന്നു.
ആഗസ്റ്റ് 15 ന് പ്രൊഫ. ത്രിപാഠിയും മകൾ രാഖിയും മറ്റ് ചിലരും രാജ്ഘട്ടിലേക്ക് പോയത് പ്രതിഷേധിക്കാനല്ല, മറിച്ച് ഗാസയോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ലഘുലേഖകൾ വിതരണം ചെയ്യാനും ഒപ്പുശേഖരണ കാമ്പയിൻ നടത്താനും വേണ്ടിയായിരുന്നു. ഗസ്സയെ കുറിച്ച് ഏറെ വാർത്തകളും ചർച്ചകളും നടക്കുന്നുണ്ടെങ്കിലും ഇതൊന്നുമറിയാതെ വളരെ സാധാരണക്കാരായ മനുഷ്യരുണ്ട്. ഗസ്സ എന്താണെന്ന് പോലും അറിയാത്ത അത്തരം ജനങ്ങൾക്ക് ലഘുലേഖകൾ എഴുതി വിതരണം ചെയ്യുകയാണ് അച്ഛൻ ചെയ്യാറുള്ളതെന്ന് മകൾ പറയുന്നു. പ്രൊഫ. ത്രിപാഠി ലഘുലേഖകൾ വിതരണം ചെയ്തപ്പോൾ, ഗസ്സയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് രാഖി ആളുകളുടെ ഒപ്പ് ശേഖരണം നടത്തി കാമ്പയിൻ നടത്തുകയായിരുന്നു. ഇതിനിടയിലേക്കാണ് പൊലിസ് എത്തിയത്.
“എന്റെ ഹൃദയം തകർന്നു. ഗസ്സയ്ക്കു വേണ്ടി രാജ്ഘട്ടിൽ എന്റെ അച്ഛൻ പ്രൊഫ. വി.കെ. ത്രിപാഠി ദിവസം മുഴുവൻ ഉപവസിച്ചു. ലഘുലേഖകൾ വിതരണം ചെയ്തു. വൈകുന്നേരം 6 മണിയോടെ നിരവധി പൊലിസുകാർ വന്നു. ഞങ്ങൾ കുഴപ്പമുണ്ടാക്കാൻ വന്നവരാണെന്ന മട്ടിൽ വെറുപ്പോടെ സംസാരിച്ചു. ഇത് നമ്മുടെ പൊലിസാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. അത്രയധികം വെറുപ്പും മുൻവിധിയുമായാണ് അവർ സംസാരിച്ചത് ” രാഖി ത്രിപാഠി പറഞ്ഞു.
നിങ്ങൾ എന്തുകൊണ്ടാണ് ഗസ്സയിലേക്ക് പോകാത്തത്? നിങ്ങൾ എന്തുകൊണ്ട് അത് ചെയ്യുന്നില്ല? നമ്മുടെ രാജ്യത്ത് എന്തെങ്കിലും പോരായ്മകളുണ്ടോ? മോദി വളരെ നല്ല ജോലിയാണ് ചെയ്യുന്നത്. എന്നിങ്ങനെയാണ് പൊലിസുകാർ സംസാരിച്ചതെന്നും അവർ വ്യക്തമാക്കി. എന്നാൽ 'സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ ആയുധമാണ് അക്രമം, ജനങ്ങളുടെ ആയുധം അഹിംസയാണ്' എന്നായിരുന്നു പൊലിസുകാരോട് പ്രൊഫസർ വി.കെ ത്രിപാഠി പ്രതികരിച്ചത്.
അതേസമയം, ഒറ്റപ്പെട്ട പ്രകടനങ്ങൾ ത്രിപാഠിക്ക് പുതുമയുള്ള കാര്യമല്ല. 1992-ൽ ബാബറി മസ്ജിദ് പൊളിച്ച സമയത്തും പൊതുജന മനസ്സാക്ഷിയെ ഉണർത്തുന്നതിനായി ലഘുലേഖകൾ വിതരണം ചെയ്തുകൊണ്ട് അദ്ദേഹം തെരുവുകളിൽ ഉണ്ടായിരുന്നു. ഗാന്ധിയൻ പാതയായ അഹിംസയെയും കാരുണ്യത്തെയും കുറിച്ച് ആളുകളെ ഓർമ്മിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പലപ്പോഴും പറയാറുണ്ട്. ഗസ്സയിലെ ജനങ്ങളെ സ്വന്തം ജനതയായി കണക്കാക്കാൻ ഇസ്‌റാഈൽ നേതൃത്വത്തെ പ്രേരിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ത്രിപാഠി 2023-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.
Former IIT Delhi professor VK Tripathi, 77, was allegedly insulted by Delhi Police while holding a one-day fast at Rajghat in solidarity with the suffering people of Gaza on Independence Day. His daughter, Rakhi Tripathi, shared videos of the incident on social media, bringing the matter to light.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സെപ്റ്റംബർ ഏഴിന് കുവൈത്തിൽ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും
Kuwait
• 18 hours ago
ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ
National
• 18 hours ago
സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം സിപിഎം ഉയർത്തിയത് കോൺഗ്രസ് പതാക; നിരവധി ആളുകൾ പങ്കെടുത്ത പരിപാടിയിലാണ് 'അബദ്ധം'
Kerala
• 18 hours ago
ഹിമാചലിൽ ഭൂകമ്പം; ഒരു മണിക്കൂറിനിടെ രണ്ട് തവണ ഭൂമി കുലുങ്ങി
National
• 19 hours ago
പലിശക്കാരുടെ ഭീഷണിയില്‍ പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി; റിട്ട. പോലിസുകാരനെതിരേ പരാതി
Kerala
• 19 hours ago
പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വീട്ടില്‍ക്കയറി യുവാവിനെ കൊലപ്പെടുത്തി
Kerala
• 19 hours ago
സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ഒപി കൗണ്ടര്‍; ക്യൂവില്‍ നിന്ന് ബുദ്ധിമുട്ടേണ്ട- സപ്തംബര്‍ ഒന്നു മുതല്‍ ആരംഭിക്കും
Kerala
• 20 hours ago
മലപ്പുറം നഗരസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഉപയോഗിച്ചത് വ്യാജ രേഖ; പരിശോധിച്ചത് എസ്എസ്എല്‍സി ബുക്കിന്റെ കോപ്പി മാത്രം- ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച
Kerala
• 20 hours ago
ഒരു മാസത്തിലധികം ജയിലിൽ കിടന്നാൽ മന്ത്രിമാരുടെ സ്ഥാനം തെറിക്കും; ഭരണഘടനാ ഭേദഗതി ബില്ലുമായി കേന്ദ്രം
National
• 20 hours ago
ദുബൈയിൽ 200 അൾട്രാ ഫാസ്റ്റ് ഇവി ചാർജറുകൾ പുറത്തിറക്കുമെന്ന് പാർക്കിൻ; ഇവി ചാർജിംഗ് സമയം 30 മിനുട്ടിൽ താഴെയായി കുറയ്ക്കും
uae
• 20 hours ago
പ്രവാചകപ്പിറവിയുടെ ഒന്നര സഹസ്രാബ്ദത്തെ വരവേൽക്കാനൊരുങ്ങി ലോകം
Kerala
• 21 hours ago
'മായവിപണിക്ക് ' വാതിൽ തുറന്ന് ഓണമെത്തുന്നു; ഭക്ഷ്യസുരക്ഷാപരിശോധനകൾ തകൃതിയെങ്കിലും സർവത്ര മായം
Kerala
• 21 hours ago.jpeg?w=200&q=75)
ഗസ്സയെ കൈയ്യയച്ചു സഹായിച്ചു യു.എ.ഇ; 75ാമത് വ്യോമ സഹായവും എത്തിച്ചു, ഇതുവരെ കൈമാറിയത് 4,012 ടൺ
uae
• 21 hours ago
വയനാട്ടിൽ വാഹന പരിശോധനയ്ക്കിടെ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശി പിടിയിൽ
Kerala
• a day ago
പാലിയേക്കര ടോൾ പ്ലാസ കേസിൽ ദേശീയപാത അതോറിറ്റിയ്ക്ക് തിരിച്ചടി; അപ്പീൽ തള്ളി, പൗരന്മാരുടെ ദുരവസ്ഥയിൽ ആശങ്കയെന്നും സുപ്രിം കോടതി
Kerala
• a day ago
സംസ്ഥാനത്തെ ഞെട്ടിച്ച് വാഹനങ്ങളിലെ തീപിടുത്തങ്ങൾ: ഇന്ന് കത്തിയത് കെഎസ്ആർടിസി ബസ്സുൾപ്പെടെ മൂന്ന് വാഹനങ്ങൾ
Kerala
• a day ago
കാസര്‍ഗോഡ് വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചു തകര്‍ത്ത സംഭവം: പ്രധാനാധ്യാപകനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം
Kerala
• a day ago
സൂര്യക്ക് പകരം ഇന്ത്യൻ ടി-20 ക്യാപ്റ്റനാവുക മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്
Cricket
• a day ago
ഭാര്യയുടെ വീട്ടിലെത്തി മാതാപിതാക്കളെ ക്രൂരമായി മർദിച്ചു; യുവാവ് അറസ്റ്റിൽ
Kerala
• a day ago
പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യയിൽ നിന്ന് പലിശയ്ക്ക് പണം വാങ്ങി: ഭീഷണിയെ തുടർന്ന് വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി
Kerala
• a day ago
ജനത്തിരക്കിനെ തുടർന്ന് മുംബൈ മോണോറെയിൽ തകരാറിലായി യാത്രക്കാർ അകത്ത് കുടുങ്ങി; മൂന്ന് മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി, ഒഴിവായത് വൻദുരന്തം
National
• a day ago