HOME
DETAILS

ചരിത്ര താരം, വെറും മൂന്ന് കളിയിൽ ലോക റെക്കോർഡ്; ഞെട്ടിച്ച് സൗത്ത് ആഫ്രിക്കയുടെ 26കാരൻ

  
August 19 2025 | 13:08 PM

Matthew Breetzke create a historical record in odi cricket

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ 98 റൺസിന്റെ കൂറ്റൻ വിജയമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 296 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്‌ട്രേലിയ 40.5 ഓവറിൽ 198 റൺസിന്‌ പുറത്താവുകയായിരുന്നു. 

മത്സരത്തിൽ സൗത്ത് ആഫ്രിക്കക്കായി എയ്ഡൻ മാർക്രം, ക്യാപ്റ്റൻ ടെംബ ബവുമ, മാത്യു ബ്രീറ്റ്സ്കെ എന്നിവർ അർദ്ധ സെഞ്ച്വറി മികച്ച പ്രകടനമാണ് നടത്തിയത്. 81 പന്തിൽ ഒമ്പത് ഫോറുകൾ ഉൾപ്പടെ 82 റൺസാണ് മാർക്രം നേടിയത്. ബവുമ 74 പന്തിൽ 65 റൺസും നേടി. അഞ്ചു ഫോറുകളാണ് താരം നേടിയത്. മാത്യു ബ്രീറ്റ്സ്കെ 56 പന്തിൽ ഏഴ് ഫോറുകളും ഒരു സിക്‌സും അടക്കം 57 റൺസുമാണ് നേടിയത്. 

ബ്രീറ്റ്സ്കെയുടെ മൂന്നാം ഏകദിന മത്സരമായിരുന്നു ഇത്. മൂന്ന് ഏകദിന മത്സരങ്ങളിൽ നിന്നും 290 റൺസാണ് താരം അടിച്ചെടുത്തത്‌. ഇതോടെ ആദ്യ മൂന്ന് ഏകദിന മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായും ബ്രീറ്റ്സ്കെ മാറി. മുൻ ഇംഗ്ലണ്ട് താരം നിക്ക് നൈറ്റിന്റെ പേരിലാണ് ഇതിനു മുമ്പ് ഈ നേട്ടം ഉണ്ടായിരുന്നത്. മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് 270 റൺസായിരുന്നു മുൻ ഇംഗ്ലീഷ് താരം നേടിയിരുന്നത്. 

ന്യൂസിലാൻഡിനെതിരെ സെഞ്ച്വറി നേടിയാണ് മാത്യു ബ്രീറ്റ്സ്കെ ഏകദിന ക്രിക്കറ്റിലേക്ക് വരവറിയിച്ചത്. മത്സരത്തിൽ 148 പന്തിൽ 150 റൺസ് ആണ് താരം അടിച്ചെടുത്തത്. 11 ഫോറുകളുടെയും അഞ്ച് കൂറ്റൻ സിക്സുകളുടെയും അകമ്പടിയോടുകൂടിയാണ് ബ്രീറ്റ്സ്കെ തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ കളം നിറഞ്ഞ് കളിച്ചത്. 

ഈ തകർപ്പൻ സെഞ്ച്വറിക്ക് പിന്നാലെ ഏകദിനത്തിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ 150 റൺസ് നേടുന്ന ചരിത്രത്തിലെ ആദ്യ താരം, ഏകദിനത്തിൽ അരങ്ങേറ്റ മത്സരത്തിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന റൺസ് തുടങ്ങിയ നേട്ടങ്ങൾ  ബ്രീറ്റ്സ്കെ സ്വന്തമാക്കിയിരുന്നു. ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് വെസ്റ്റ്‌ ഇൻഡീസ് താരം ഡെസ്മോണ്ട് ഹെയ്നസ് ആണ്. 1978ൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു താരം ഈ നേട്ടം സ്വന്തമാക്കിയത്. 

അതേസമയം മത്സരത്തിൽ സൗത്ത് ആഫ്രിക്കൻ ബൗളിംഗ് നിരയിൽ അഞ്ചു വിക്കറ്റുകൾ നേടി കേശവ് മഹാരാജ് തിളങ്ങി. നാൻഡ്രെ ബർഗർ, ലുങ്കി എൻഗിഡി എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടിയും വിജയത്തിൽ നിർണായകമായി. 96 പന്തിൽ 88 റൺസ് നേടിയ ക്യാപ്റ്റൻ മിച്ചൽ മാർഷാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറർ. 

Matthew Breetzke create a historical record in odi cricket. The player shone by scoring a half-century in the first ODI against Australia. Mathew Breitske scored 57 runs off 56 balls, including seven fours and a six.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ കോമ്പൗണ്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവം; സമഗ്ര അന്വേഷണം നടത്തണമെന്ന് കെഎസ്‌യു

Kerala
  •  4 hours ago
No Image

പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; ഒളിവില്‍ പോയ പ്രതികളുടെ മകളെ കസ്റ്റഡിയിലെടുത്ത് പൊലിസ് 

Kerala
  •  5 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്; രാജിവെക്കണമെന്ന് ആവശ്യം

Kerala
  •  5 hours ago
No Image

ഹജ്ജ് 2026; ആദ്യ ഘഡു തുക അടക്കാനുള്ള സമയപരിധി ആഗസ്റ്റ് 25 വരെ നീട്ടി

Kerala
  •  6 hours ago
No Image

വയനാട് പുനരധിവാസം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി സഹായം നല്‍കി എംഎ യൂസഫലി

Kerala
  •  6 hours ago
No Image

ഇന്ത്യയെ നയിക്കാൻ മിന്നു മണി; ലോകകപ്പിന് മുമ്പുള്ള പോരാട്ടം ഒരുങ്ങുന്നു  

Cricket
  •  6 hours ago
No Image

ഹെൽമറ്റ് ധരിക്കാത്തിന് ആളുമാറി പിഴ നോട്ടീസ് നൽകി; മോട്ടോർ വാഹന വകുപ്പിനെതിരെ പരാതി

Kerala
  •  7 hours ago
No Image

പാലക്കാട് സ്‌കൂള്‍ പരിസരത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പത്ത് വയസുകാരന് പരിക്ക്

Kerala
  •  7 hours ago
No Image

മെസിയല്ല! കളിക്കളത്തിൽ നേരിട്ടതിൽ ഏറ്റവും മികച്ച താരം മറ്റൊരാൾ: അർജന്റൈൻ താരം

Football
  •  7 hours ago
No Image

വിദ്വേഷ പ്രസംഗം ആരോപിച്ച് കേസെടുത്ത് യുപി പൊലിസ് ജയിലിലടച്ചു; ഒടുവില്‍ ഹൈക്കോടതി കേസ് റദ്ദാക്കി, അബ്ബാസ് അന്‍സാരിയുടെ എംഎല്‍എ പദവി പുനഃസ്ഥാപിക്കും

National
  •  7 hours ago