
രാവിലെ കുട്ടികൾ ഫ്രഷായി സ്‌കൂളിൽ പോകട്ടെ! ഉച്ചയ്ക്ക് ശേഷം വേണമെങ്കിൽ മതപഠനം നടത്തട്ടെ; ഗൾഫിലെ പോലെ ഏഴരയ്ക്ക് സ്‌കൂൾ തുടങ്ങാൻ പാടില്ലെന്ന് എന്തിനാണ് വാശി: എ.എൻ. ഷംസീർ

കണ്ണൂർ: ഇസ്‌ലാമിക രാജ്യമായ ഗൾഫ് രാഷ്ട്രങ്ങൾ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ സ്കൂൾ സമയം രാവിലെ ഏഴര, എട്ട് മണി മുതലാണെങ്കിലും ഇവിടെ അതൊന്നും പാടില്ലെന്ന നിലപാടിലാണ് ചിലർ ഉള്ളതെന്ന വിമർശനവുമായി നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. മദ്രസ പഠനകാര്യത്തിൽ കാലത്തിനനുസരിച്ച് മാറണമെന്നും മത പണ്ഡിതൻമാർ പുനർവിചിന്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി കതിരൂർ പഞ്ചായത്തിലെ പുല്യോട് ഗവ.എൽപി സ്‌കൂളിലെ പുതിയ ഓഡിറ്റോറിയം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതപഠനത്തിനോ മത വിദ്യാഭ്യാസത്തിനോ ഞങ്ങൾ എതിരല്ല. പക്ഷേ, കാലത്തിന് അനുസരിച്ച് നമ്മൾ മാറണം. സ്കൂൾ സമയം പത്തുമണി മുതൽ നാല് മണിവരെ എന്ന രീതി മാറ്റണം. പകരം എട്ടുമണിക്ക് സ്കൂൾ തുടങ്ങണം. ഇസ്‍ലാമിക രാഷ്ട്രങ്ങളിൽ വരെ രാവിലെ ഏഴരക്കാണ് സ്കൂൾ സമയം തുടങ്ങുന്നത്. ഇവിടെയെത്തുമ്പോൾ അതൊന്നും പറ്റില്ല എന്ന നിലപാട് ശരിയല്ലെന്നും സ്പീക്കർ പറഞ്ഞു.
രാവിലെ ഉറങ്ങിയെഴുന്നേറ്റ് ഫ്രഷായി കുട്ടികൾ സ്‌കൂളിൽ പഠിക്കാൻ പോകട്ടെ. ഉച്ചയ്ക്ക് ശേഷം കളിക്കട്ടെ. ആ സമയത്ത് വേണമെങ്കിൽ മതപഠനം നടത്തട്ടെ. ഇക്കാര്യം മുൻപു പറഞ്ഞപ്പോൾ എന്നെ ആക്ഷേപിച്ചു, മതവിരുദ്ധനാക്കി മാറ്റിയെന്നും സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. സ്കൂളിലെ പഠന സമയം മാറ്റത്തെക്കുറിച്ച് കേരളത്തിൽ ചർച്ച ഉണ്ടാകുകയും കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് മാറാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾ മദ്രസയിൽ പൊയ്ക്കോട്ടെ. എന്നാൽ പത്തുമണിക്ക് മാത്രമേ സ്കൂൾ തുടങ്ങാൻ പറ്റൂവെന്ന വാശി ഒഴിവാക്കണം. ഇക്കാര്യത്തിൽ മത പണ്ഡിതൻമാരും പുനർവിചിന്തനത്തിന് തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala Assembly Speaker AN Shamseer criticized the resistance to changing school timings, pointing out that in Islamic Gulf countries and abroad, schools start at 7:30 or 8 AM without objection. He added that madrasa education should also evolve with the times and urged religious scholars to reconsider their stance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്‌കൂള്‍ കോമ്പൗണ്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവം; സമഗ്ര അന്വേഷണം നടത്തണമെന്ന് കെഎസ്‌യു
Kerala
• 4 hours ago
പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; ഒളിവില്‍ പോയ പ്രതികളുടെ മകളെ കസ്റ്റഡിയിലെടുത്ത് പൊലിസ്
Kerala
• 5 hours ago
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്; രാജിവെക്കണമെന്ന് ആവശ്യം
Kerala
• 5 hours ago
ഹജ്ജ് 2026; ആദ്യ ഘഡു തുക അടക്കാനുള്ള സമയപരിധി ആഗസ്റ്റ് 25 വരെ നീട്ടി
Kerala
• 6 hours ago
വയനാട് പുനരധിവാസം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി സഹായം നല്‍കി എംഎ യൂസഫലി
Kerala
• 6 hours ago
ഇന്ത്യയെ നയിക്കാൻ മിന്നു മണി; ലോകകപ്പിന് മുമ്പുള്ള പോരാട്ടം ഒരുങ്ങുന്നു
Cricket
• 6 hours ago
ഹെൽമറ്റ് ധരിക്കാത്തിന് ആളുമാറി പിഴ നോട്ടീസ് നൽകി; മോട്ടോർ വാഹന വകുപ്പിനെതിരെ പരാതി
Kerala
• 7 hours ago
പാലക്കാട് സ്‌കൂള്‍ പരിസരത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പത്ത് വയസുകാരന് പരിക്ക്
Kerala
• 7 hours ago
മെസിയല്ല! ഫുട്ബോളിൽ ഒരുമിച്ച് കളിച്ചതിൽ ഏറ്റവും മികച്ച താരം മറ്റൊരാൾ: അർജന്റൈൻ താരം
Football
• 7 hours ago
വിദ്വേഷ പ്രസംഗം ആരോപിച്ച് കേസെടുത്ത് യുപി പൊലിസ് ജയിലിലടച്ചു; ഒടുവില്‍ ഹൈക്കോടതി കേസ് റദ്ദാക്കി, അബ്ബാസ് അന്‍സാരിയുടെ എംഎല്‍എ പദവി പുനഃസ്ഥാപിക്കും
National
• 7 hours ago
വെറും ഒറ്റ പന്തിൽ ചരിത്രം! ഇന്ത്യക്കാരിൽ ഒരാൾ മാത്രമുള്ള ലിസ്റ്റിൽ അടിച്ചുകയറി ബ്രെവിസ്
Cricket
• 8 hours ago
സപ്ലൈക്കോ ഡിപ്പോയില്‍ നിന്ന് അരികടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു; പിടിച്ചെടുത്തത് 72 ചാക്ക് അരി
Kerala
• 8 hours ago
യുവ രാഷ്ട്രീയ നേതാവ് അശ്ലീല സന്ദേശമയച്ചു; നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല; ഗുരുതര വെളിപ്പെടുത്തലുമായി യുവനടി
Kerala
• 8 hours ago
സഞ്ജുവിന് ആ കഴിവുള്ളതിനാൽ ഏഷ്യ കപ്പിൽ നിന്നും ഒഴിവാക്കില്ല: സുനിൽ ഗവാസ്കർ
Cricket
• 9 hours ago
ഏഷ്യ കപ്പിൽ സഞ്ജുവിന് അവസരം ലഭിക്കില്ല, കാരണം അതാണ്: അശ്വിൻ
Cricket
• 10 hours ago
ഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് നാല് കിലോ അരി വിതരണം ചെയ്യും; പൊതു വിദ്യാഭ്യാസ മന്ത്രി
Kerala
• 11 hours ago
റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി
Kerala
• 11 hours ago
ഇന്ത്യക്ക് വേണ്ടി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: തുറന്നു പറഞ്ഞ് സൂപ്പർതാരം
Cricket
• 11 hours ago
കോഴിക്കോട് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വെെദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്
Kerala
• 9 hours ago
ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാർ പ്രയോഗിക്കുന്നത്: 130ാം ഭരണഘടന ഭേദഗതി ബില്ലിനെതിരെ പിണറായി വിജയൻ
National
• 9 hours ago
സഊദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശിയുൾപ്പടെ നാല് പേർ മരിച്ചു
Saudi-arabia
• 10 hours ago