HOME
DETAILS

വയനാട്ടിൽ വാഹന പരിശോധനയ്ക്കിടെ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശി പിടിയിൽ

  
August 19 2025 | 18:08 PM

kozhikode native caught with drugs during vehicle check in wayanad

സുൽത്താൻ ബത്തേരി: കാറിൽ രഹസ്യമായി മയക്കുമരുന്ന് കടത്തിയ യുവാവിനെ വയനാട്ടിൽ പൊലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് തിരുവമ്പാടി എലഞ്ഞിക്കൽ സ്വദേശി കെ.എ. നവാസ് (32) ആണ് 28.95 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മുത്തങ്ങ തകരപ്പാടി ചെക്പോസ്റ്റിന് സമീപം നടന്ന വാഹന പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

കർണാടകയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് വരികയായിരുന്ന കെ.എൽ 64 ഇ 3401 നമ്പർ ഇന്നോവ കാറാണ് പൊലിസ് പരിശോധനയിൽ പിടിച്ചെടുത്തത്. വാഹനത്തിന്റെ സ്റ്റിയറിങ് വീലിന് താഴെ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെടുത്തതിനെ തുടർന്ന് കാർ കസ്റ്റഡിയിലെടുത്തു. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പൊലിസും ചേർന്നാണ് പരിശോധന നടത്തിയത്.

ബത്തേരി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.കെ. സോബിന്റെ നേതൃത്വത്തിൽ എ.എസ്.ഐ.മാരായ സനൽ, ബിപിൻ, സീനിയർ സിവിൽ പൊലിസ് ഓഫീസർമാരായ വി.കെ. ഹംസ, ലെബനാസ്, സിവിൽ പൊലിസ് ഓഫീസർ അനിൽ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

 

A Kozhikode native, K.A. Nawas (32), was arrested in Wayanad with 28.95 grams of MDMA during a vehicle check near Muthanga checkpost. The drugs were hidden under the steering wheel of an Innova car coming from Karnataka. The operation was led by Sultan Bathery police and the district anti-narcotics squad



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ ഒളിംപിക്‌സ്; ഏറ്റവും പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ്

Kerala
  •  10 hours ago
No Image

ഏഷ്യ കപ്പിൽ സഞ്ജുവിന് അവസരം ലഭിക്കില്ല, കാരണം അതാണ്: അശ്വിൻ

Cricket
  •  10 hours ago
No Image

ഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് നാല് കിലോ അരി വിതരണം ചെയ്യും; പൊതു വിദ്യാഭ്യാസ മന്ത്രി

Kerala
  •  11 hours ago
No Image

റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി

Kerala
  •  11 hours ago
No Image

ഇന്ത്യക്ക് വേണ്ടി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: തുറന്നു പറഞ്ഞ് സൂപ്പർതാരം

Cricket
  •  11 hours ago
No Image

നാദാപുരത്ത് കല്യാണ വീട്ടിൽ മോഷണം; 10 പവൻ സ്വർണവും 6,000 രൂപയും നഷ്ടപ്പെട്ടു

Kerala
  •  11 hours ago
No Image

അധ്യയനവർഷത്തിലെ ആദ്യ ദിവസം കുട്ടികളെ സ്കൂളിലാക്കാം; യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ഫ്ലെക്സിബിൾ ജോലിസമയം അവതരിപ്പിച്ചു

uae
  •  12 hours ago
No Image

ഭരണഘടനാ ഭേ​ദ​ഗതി ബിൽ അവതരണത്തിനിടെ ലോക്സഭയിൽ കയ്യാങ്കളി: ബിൽ പകർപ്പുകൾ വലിച്ചു കീറി എറിഞ്ഞ് പ്രതിപക്ഷം; സുരക്ഷാ കാരണങ്ങളാൽ അമിത്ഷായുടെ ഇരിപ്പിടം മാറ്റി

National
  •  12 hours ago
No Image

മലപ്പുറം കോക്കൂരിൽ 21കാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 hours ago
No Image

ഇനി അധികനേരം റോഡിൽ കാത്തുകിടക്കേണ്ട; ദുബൈയിലെ അൽ വാസൽ - ഉം അൽ ഷെയ്ഫ് റോഡ് ഇന്റർസെക്ഷനിൽ ഒരു ലെയ്ൻ കൂടി ചേർത്ത് ആർടിഎ

uae
  •  13 hours ago