HOME
DETAILS

'മായവിപണിക്ക് ' വാതിൽ തുറന്ന് ഓണമെത്തുന്നു; ഭക്ഷ്യസുരക്ഷാപരിശോധനകൾ തകൃതിയെങ്കിലും സർവത്ര മായം

  
സുനി അൽഹാദി
August 20 2025 | 01:08 AM

onam-food-adulteration-kerala  dangerously high levels of pesticide using

കൊച്ചി: പഴവഗങ്ങളിലും പച്ചക്കറികളിലുമൊക്കെ മാരക കീടനാശിനി, ചിക്കനും ബീഫുമൊക്കെ  ഉൾപ്പെടുന്ന വിഭവങ്ങളിലും ഹാനികരമായ രാസവസ്തുക്കൾ ... സംസ്ഥാനത്തെ വിവിധഭാഗങ്ങളിൽ നിന്ന് ഒരുവർഷത്തോളമായി ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റ് ശേഖരിച്ച  സാംപിളുകൾ പരിശോധിച്ച് റിപ്പോർട്ട് പുറത്തുവിട്ടതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് തന്നെ അങ്കലാപ്പിലായിരിക്കുകയാണ്. അനുവദനീയമായതിന്റെ 3500 ശതമാനത്തിലധികം കീടനാശിനി സാന്നിധ്യം കണ്ടെത്തിയ ഭക്ഷ്യവസ്തുക്കളും ഇതിൽ ഉണ്ടെന്ന വിവരം  ഞെട്ടിപ്പിക്കുന്നതാണ്. 

പതിവുപോലെ ഓണവിപണിയിലേക്ക്  മാരകമായ വിഷവസ്തുക്കളടങ്ങിയ  ഭക്ഷ്യവസ്തുക്കളെത്തുമെന്ന് ഉറപ്പായതോടെ പരിശോധനകളും കർശനമാക്കാൻ നിർദേശം നൽകി. എന്നാൽ ഇത് സംബന്ധിച്ച ഉത്തരവ് ഇനിയും പുറത്തിറങ്ങിയിട്ടില്ലെന്നത്  'മായവിപണി'ക്ക് നേതൃത്വം നൽകുന്നവർക്കും ശക്തി പകർന്നിരിക്കുകയാണ്. അടുത്തയാഴ്ചയോടെ ഭക്ഷ്യസുരക്ഷ  കമ്മിഷണറേറ്റിൽ നിന്നും പരിശോധന സംബന്ധിച്ച ഉത്തരവിറങ്ങുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ പരിശോധനാഫലം ലഭിക്കാൻ രണ്ടാഴ്ചയോളം വേണ്ടിവരുമെന്നതിനാൽ ഇത്തവണത്തെ ഓണവിപണിയിലും മായം കലർന്ന വസ്തുക്കൾ  സുലഭമായിരിക്കുമെന്ന് സാരം. 

ലീഗൽമെട്രോളജി, സിവിൽസപ്ലൈസ്, പൊലിസ്, റവന്യൂ എന്നീവിഭാഗങ്ങളുമായി ചേർന്ന് കർശനപരിശോധന നടത്താനാണ് തയാറെടുപ്പുകൾ നടത്തുന്നതെന്ന്  ഫുഡ് സേഫ്റ്റി അസി. കമ്മിഷണർ ജോസ് ലോറൻസ് പറഞ്ഞു. സംശയം തോന്നുന്ന വസ്തുക്കളുടെ സാംപിളുകൾ ശേഖരിച്ചാണ് പരിശോധന. സുരക്ഷിതമല്ലാത്ത വസ്തുക്കൾ വിൽപന നടത്തുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുന്നതിനാൽ കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം പായ്ക്കറ്റുകളിൽ യാതൊരു വിവരവും രേഖപ്പെടുത്താതെ വിൽക്കപ്പെടുന്ന വസ്തുക്കളിൽ  മായം കലർന്നിട്ടുണ്ടെന്ന്പരിശോധനയിൽ തെളിഞ്ഞാൽപോലും നടപടിയെടുക്കാൻ കഴിയാത്ത  അവസ്ഥയുമുണ്ട്. മുളകുപൊടിയിലും മല്ലിപ്പൊടിയിലുമൊക്കെ മായം കലർന്നിട്ടുണ്ടെന്ന്  എങ്ങനെ തങ്ങൾ പരിശോധിച്ച് കണ്ടെത്തുമെന്നാണ് ഹോട്ടൽ ഉടമകൾ ചോദിക്കുന്നത്. വിപണിയിൽ സർക്കാർ  കർശന നിയന്ത്രണം ഏർപ്പെടുത്തിയാലേ ഇതിന് അറുതിവരുത്താൻ സാധിക്കൂ എന്നും അവർ  പറയുന്നു. 

മുളകുപൊടി, മല്ലിപ്പൊടി അടക്കമുള്ള എല്ലാ മസാലപ്പൊടികളും അംഗീകൃത കമ്പനികളുടേത് വാങ്ങി ബില്ല് സൂക്ഷിക്കേണ്ടതാണെന്ന് ഹോട്ടൽ ഉടമകൾക്ക് നിർദേശം നകിയിട്ടുണ്ടെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി.ജയപാൽ പറഞ്ഞു. വിപണിയിൽ ഗുണമേന്മയുള്ള സാധനങ്ങൾ ലഭ്യമാക്കേണ്ട ചുമതല ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടേതാണെന്നും മത്സ്യത്തിൻ്റെയും മാംസത്തിൻ്റെയും ഗുണമേന്മ ഉറപ്പുവരുത്താൻ അറവുശാലകൾ ശാസ്ത്രീയമായി സ്ഥാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 
എന്തായാലും പരിശോധനകൾ നടത്തി വേഗത്തിൽ ഫലം ലഭ്യമാക്കിയെങ്കിൽ മാത്രമേ ഓണവിപണിയിലെത്തുന്ന വ്യാജന്മാരെ കണ്ടെത്താൻ കഴിയൂ. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളിൽ കീടനാശിനികളുടെ അളവ് മാരകമായ രീതിയിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും യാതൊരു  നടപടിയും എടുക്കാൻ കഴിയാത്ത  അവസ്ഥയിലാണ് അധികൃതർ. ഇത്തരത്തിലുള്ള ടൺകണക്കിന് പച്ചക്കറികളാണ്  ഓണസദ്യയ്ക്കായി  വിപണിയിലെത്തുക.

 

A shocking report has emerged from the Food Safety Department in Kerala, India, after analyzing food samples collected over the past year from various regions in the state. The Food Safety Commissioner's office tested a wide range of items including fruits, vegetables, chicken, and beef. The results revealed dangerously high levels of pesticide residues and other harmful chemicals in many of these food items. In some cases, pesticide levels were found to be over 3,500% higher than the permissible limit, raising serious concerns about food contamination and public health safety.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയെ കൈയ്യയച്ചു സഹായിച്ചു യു.എ.ഇ; 75ാമത് വ്യോമ സഹായവും എത്തിച്ചു, ഇതുവരെ കൈമാറിയത് 4,012 ടൺ

uae
  •  21 hours ago
No Image

വയനാട്ടിൽ വാഹന പരിശോധനയ്ക്കിടെ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശി പിടിയിൽ

Kerala
  •  a day ago
No Image

ഭാര്യയുടെ വീട്ടിലെത്തി മാതാപിതാക്കളെ ക്രൂരമായി മർദിച്ചു; യുവാവ് അറസ്റ്റിൽ 

Kerala
  •  a day ago
No Image

പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യയിൽ നിന്ന് പലിശയ്ക്ക് പണം വാങ്ങി: ഭീഷണിയെ തുടർന്ന് വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി

Kerala
  •  a day ago
No Image

ജനത്തിരക്കിനെ തുടർന്ന് മുംബൈ മോണോറെയിൽ തകരാറിലായി യാത്രക്കാർ അകത്ത് കുടുങ്ങി; മൂന്ന് മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി, ഒഴിവായത് വൻദുരന്തം

National
  •  a day ago
No Image

സി ഫോം രജിസ്ട്രേഷൻ നടത്തിയില്ല: വൈത്തിരിയിൽ റിസോർട്ട് ഉടമയ്ക്കെതിരെ കേസ്

Kerala
  •  a day ago
No Image

പാലിയേക്കര ടോൾ പ്ലാസ കേസിൽ ദേശീയപാത അതോറിറ്റിയ്ക്ക് തിരിച്ചടി; അപ്പീൽ തള്ളി, പൗരന്മാരുടെ ദുരവസ്ഥയിൽ ആശങ്കയെന്നും സുപ്രിം കോടതി

Kerala
  •  a day ago
No Image

സംസ്ഥാനത്തെ ഞെട്ടിച്ച് വാഹനങ്ങളിലെ തീപിടുത്തങ്ങൾ: ഇന്ന് കത്തിയത് കെഎസ്ആർടിസി ബസ്സുൾപ്പെടെ മൂന്ന് വാഹനങ്ങൾ

Kerala
  •  a day ago
No Image

കാസര്‍ഗോഡ് വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചു തകര്‍ത്ത സംഭവം: പ്രധാനാധ്യാപകനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം

Kerala
  •  a day ago
No Image

സൂര്യക്ക് പകരം ഇന്ത്യൻ ടി-20 ക്യാപ്റ്റനാവുക മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  a day ago

No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; തുടരെ റെനോയുടെ ഡസ്റ്റർ കാർ തീപിടിക്കുന്നതിന് പിന്നിലെ കാരണമെന്ത് ?

auto-mobile
  •  a day ago
No Image

ചരിത്ര താരം, വെറും മൂന്ന് കളിയിൽ ലോക റെക്കോർഡ്; ഞെട്ടിച്ച് സൗത്ത് ആഫ്രിക്കയുടെ 26കാരൻ

Cricket
  •  a day ago
No Image

'ബെൽറ്റും വടിയും ഉപയോഗിച്ച് ക്രൂരമായി തല്ലിച്ചതച്ചു, പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; ഗുജറാത്തിൽ വീണ്ടും ദലിത് ആക്രമണം, 21 ദിവസത്തിനുള്ളിൽ മൂന്നാമത്തെ സംഭവം

National
  •  a day ago
No Image

മോദി നന്നായി ഭരിക്കുന്നുണ്ടല്ലോ? നിങ്ങൾക്ക് ഗസ്സയിലേക്ക് പൊയ്ക്കൂടേ! ഗസ്സയ്ക്ക് വേണ്ടി ഉപവാസ സമരം നടത്തിയ 77 കാരനായ ഐഐടി പ്രൊഫസറെയും മകളെയും അധിക്ഷേപിച്ച് ഡൽഹി പൊലിസ്

National
  •  a day ago