HOME
DETAILS

ഏഷ്യ കപ്പിൽ സഞ്ജുവിന് അവസരം ലഭിക്കില്ല, കാരണം അതാണ്: അശ്വിൻ

  
August 20 2025 | 12:08 PM

Former Indian cricketer R Ashwin has spoken about the possibilities of Sanju Samson playing for India in the Asia Cup

2025 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ചീഫ് സെലക്ടർ അജിത് അഗാർക്കറും ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്നാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ ശുഭ്മാൻ ഗിൽ ടീമിന്റെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു. മലയാളി സൂപ്പർതാരം സഞ്ജു സാംസണും ടീമിൽ ഇടം നേടി. 

ഇപ്പോൾ ഏഷ്യാ കപ്പിൽ സഞ്ജു സാംസൺ ഇന്ത്യക്കായി കളിക്കാനുള്ള സാധ്യതകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായി ടീമിൽ എത്തിയതോടെ അഭിഷേക് ശർമക്കൊപ്പം ഓപ്പണറായി ഗിൽ കളിക്കുമെന്നും ഇത് സഞ്ജുവിന് പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കുന്നത് കുറയ്ക്കുമെന്നുമാണ് അശ്വിൻ അഭിപ്രായപ്പെട്ടത്. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ.

"സൂര്യകുമാർ യാദവിന്റെ ഡെപ്യൂട്ടിയായി ഗില്ലിന് സ്ഥാനം കയറ്റം ലഭിച്ചതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഒരു മികച്ച അവസരം ഗില്ലിന് ലഭിക്കും. അഭിഷേകിനൊപ്പം ഓപ്പണായിരിക്കും ഗിൽ കളിക്കുക. ഇത് സഞ്ജുവിനെ ടീമിൽ നിന്നും ഒഴിവാക്കാൻ മാനേജ്മെന്റിനെ നിർബന്ധമാക്കും'' അശ്വിൻ പറഞ്ഞു.

സെപ്റ്റംബർ 10ന് യുഎഇക്കെതിരെയാണ് ഏഷ്യ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബർ 14ന് നടക്കും. ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, ഒമാൻ എന്നിവ ഉൾപ്പെടുന്നതാണ് എ ഗ്രൂപ്പ്.

മത്സരങ്ങൾ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് നടക്കുക, ഓരോ ഗ്രൂപ്പിലും നാല് ടീമുകൾ വീതം ഉണ്ടാകും. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സൂപ്പർ ഫോർ ഘട്ടത്തിലേക്ക് മുന്നേറും. സൂപ്പർ ഫോറിൽ ഓരോ ടീമും മൂന്ന് മത്സരങ്ങൾ കളിക്കും, ഇതിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന രണ്ട് ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടും. അടുത്ത വർഷത്തെ ടി20 ലോകകപ്പിനെ മുൻനിർത്തി, ഈ വർഷത്തെ ഏഷ്യാ കപ്പ് ടി20 ഫോർമാറ്റിൽ ആണ് സംഘടിപ്പിക്കപ്പെടുന്നത്.

2025 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ.

Former Indian cricketer R Ashwin has spoken about the possibilities of Sanju Samson playing for India in the Asia Cup



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ കോമ്പൗണ്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവം; സമഗ്ര അന്വേഷണം നടത്തണമെന്ന് കെഎസ്‌യു

Kerala
  •  4 hours ago
No Image

പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; ഒളിവില്‍ പോയ പ്രതികളുടെ മകളെ കസ്റ്റഡിയിലെടുത്ത് പൊലിസ് 

Kerala
  •  5 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്; രാജിവെക്കണമെന്ന് ആവശ്യം

Kerala
  •  5 hours ago
No Image

ഹജ്ജ് 2026; ആദ്യ ഘഡു തുക അടക്കാനുള്ള സമയപരിധി ആഗസ്റ്റ് 25 വരെ നീട്ടി

Kerala
  •  6 hours ago
No Image

വയനാട് പുനരധിവാസം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി സഹായം നല്‍കി എംഎ യൂസഫലി

Kerala
  •  6 hours ago
No Image

ഇന്ത്യയെ നയിക്കാൻ മിന്നു മണി; ലോകകപ്പിന് മുമ്പുള്ള പോരാട്ടം ഒരുങ്ങുന്നു  

Cricket
  •  6 hours ago
No Image

ഹെൽമറ്റ് ധരിക്കാത്തിന് ആളുമാറി പിഴ നോട്ടീസ് നൽകി; മോട്ടോർ വാഹന വകുപ്പിനെതിരെ പരാതി

Kerala
  •  7 hours ago
No Image

പാലക്കാട് സ്‌കൂള്‍ പരിസരത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പത്ത് വയസുകാരന് പരിക്ക്

Kerala
  •  7 hours ago
No Image

മെസിയല്ല! ഫുട്ബോളിൽ ഒരുമിച്ച് കളിച്ചതിൽ ഏറ്റവും മികച്ച താരം മറ്റൊരാൾ: അർജന്റൈൻ താരം

Football
  •  7 hours ago
No Image

വിദ്വേഷ പ്രസംഗം ആരോപിച്ച് കേസെടുത്ത് യുപി പൊലിസ് ജയിലിലടച്ചു; ഒടുവില്‍ ഹൈക്കോടതി കേസ് റദ്ദാക്കി, അബ്ബാസ് അന്‍സാരിയുടെ എംഎല്‍എ പദവി പുനഃസ്ഥാപിക്കും

National
  •  7 hours ago