
വെറും ഒറ്റ പന്തിൽ ചരിത്രം! ഇന്ത്യക്കാരിൽ ഒരാൾ മാത്രമുള്ള ലിസ്റ്റിൽ അടിച്ചുകയറി ബ്രെവിസ്

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ സൗത്ത് ആഫ്രിക്കക്കായി യുവതാരം ഡെവാൾഡ് ബ്രെവിസ് അരങ്ങേറ്റം കുറിച്ചിരുന്നു. മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ പറത്തിയാണ് ബ്രെവിസ് തിളങ്ങിയത്. എന്നാൽ രണ്ടാം പന്തിൽ താരം പുറത്താവുകയായിരുന്നു. ബൗണ്ടറി ലൈനിൽ നിന്നും അലക്സ് കാരി ക്യാച്ചിലൂടെ ബ്രെവിസിനെ മടക്കി അയക്കുകയായിരുന്നു. നേരിട്ട ആദ്യ പന്ത് സിക്സർ നേടിയതോടെ ഏകദിന ഫോർമാറ്റിൽ അരങ്ങേറ്റ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ സിക്സർ നേടുന്ന ചരിത്രത്തിലെ ആറാമത്തെ താരമായും ബ്രെവിസ് മാറി.
ജോഹാൻ ലൂവ്(സൗത്ത് ആഫ്രിക്ക), ജവാദ് ദാവൂദ്(കാനഡ), ക്രെയ്ഗ് വാലസ്(സ്കോട്ലാൻഡ്), ആർ എൻഗരവ(സിംബാബ്‌വേ), ഇഷാൻ കിഷൻ(ഇന്ത്യ), എസ് ഹൊസൈൻ(പാകിസ്താൻ) എന്നിവരാണ് ബ്രെവിസിന് മുമ്പേ ഈ നേട്ടം കൈവരിച്ചത്.
രണ്ടാം ടി-20 പരമ്പരയിൽ സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് ഡെവാൾഡ് ബ്രെവിസ് നടത്തിയത്. മത്സരത്തിൽ 56 പന്തിൽ പുറത്താവാതെ 125 റൺസ് നേടിയാണ് ബ്രെവിസ് തിളങ്ങിയത്. 12 ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു ബ്രെവിസിന്റെ ഇന്നിങ്സ്. ഈ സെഞ്ച്വറിക്ക് പിന്നാലെ പല റെക്കോർഡും ബ്രെവിസ് സ്വന്തമാക്കി. ഇന്റർനാഷണൽ ടി-20യിൽ സൗത്ത് ആഫ്രിക്കക്ക് വേണ്ടി ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി ബ്രെവിസ് മാറിയിരുന്നു. വെറും 41 പന്തിൽ നിന്നുമാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്.
അന്താരാഷ്ട്ര ടി-20യിൽ സൗത്ത് ആഫ്രിക്കക്കായി ഏറ്റവും ഉയർന്ന റൺസ് നേടുന്ന താരമായും ബ്രെവിസ് മാറി. ഫാഫ് ഡുപ്ലെസിന്റെ പേരിലാണ് ഇതിനു മുമ്പ് ഈ റെക്കോർഡ് ഉണ്ടായിരുന്നത്. 2015ൽ ആണ് ഫാഫ് സെഞ്ച്വറി നേടിയിരുന്നത്. വെസ്റ്റ് ഇൻഡീസിനെതിരെ 119 റൺസാണ് ഫാഫ് അടിച്ചെടുത്തത്. 56 പന്തിൽ 119 റൺസാണ് 2015ൽ ഫാഫ് നേടിയത്. 11 ഫോറുകളും അഞ്ചു സിക്സുകളും ആണ് താരം നേടിയത്.
അതേസമയം ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ 98 റൺസിന്റെ കൂറ്റൻ വിജയമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 296 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്‌ട്രേലിയ 40.5 ഓവറിൽ 198 റൺസിന് പുറത്താവുകയായിരുന്നു.
Youngster Dewald Brevis made his debut for South Africa in the first ODI against Australia Brevis shone by hitting a six off the very first ball of the match
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്‌കൂള്‍ കോമ്പൗണ്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവം; സമഗ്ര അന്വേഷണം നടത്തണമെന്ന് കെഎസ്‌യു
Kerala
• 4 hours ago
പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; ഒളിവില്‍ പോയ പ്രതികളുടെ മകളെ കസ്റ്റഡിയിലെടുത്ത് പൊലിസ്
Kerala
• 5 hours ago
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്; രാജിവെക്കണമെന്ന് ആവശ്യം
Kerala
• 5 hours ago
ഹജ്ജ് 2026; ആദ്യ ഘഡു തുക അടക്കാനുള്ള സമയപരിധി ആഗസ്റ്റ് 25 വരെ നീട്ടി
Kerala
• 6 hours ago
വയനാട് പുനരധിവാസം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി സഹായം നല്‍കി എംഎ യൂസഫലി
Kerala
• 6 hours ago
ഇന്ത്യയെ നയിക്കാൻ മിന്നു മണി; ലോകകപ്പിന് മുമ്പുള്ള പോരാട്ടം ഒരുങ്ങുന്നു
Cricket
• 6 hours ago
ഹെൽമറ്റ് ധരിക്കാത്തിന് ആളുമാറി പിഴ നോട്ടീസ് നൽകി; മോട്ടോർ വാഹന വകുപ്പിനെതിരെ പരാതി
Kerala
• 7 hours ago
പാലക്കാട് സ്‌കൂള്‍ പരിസരത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പത്ത് വയസുകാരന് പരിക്ക്
Kerala
• 7 hours ago
മെസിയല്ല! കളിക്കളത്തിൽ നേരിട്ടതിൽ ഏറ്റവും മികച്ച താരം മറ്റൊരാൾ: അർജന്റൈൻ താരം
Football
• 7 hours ago
വിദ്വേഷ പ്രസംഗം ആരോപിച്ച് കേസെടുത്ത് യുപി പൊലിസ് ജയിലിലടച്ചു; ഒടുവില്‍ ഹൈക്കോടതി കേസ് റദ്ദാക്കി, അബ്ബാസ് അന്‍സാരിയുടെ എംഎല്‍എ പദവി പുനഃസ്ഥാപിക്കും
National
• 7 hours ago
സപ്ലൈക്കോ ഡിപ്പോയില്‍ നിന്ന് അരികടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു; പിടിച്ചെടുത്തത് 72 ചാക്ക് അരി
Kerala
• 8 hours ago
യുവ രാഷ്ട്രീയ നേതാവ് അശ്ലീല സന്ദേശമയച്ചു; നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല; ഗുരുതര വെളിപ്പെടുത്തലുമായി യുവനടി
Kerala
• 8 hours ago
സഞ്ജുവിന് ആ കഴിവുള്ളതിനാൽ ഏഷ്യ കപ്പിൽ നിന്നും ഒഴിവാക്കില്ല: സുനിൽ ഗവാസ്കർ
Cricket
• 9 hours ago
കോഴിക്കോട് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വെെദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്
Kerala
• 9 hours ago
ഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് നാല് കിലോ അരി വിതരണം ചെയ്യും; പൊതു വിദ്യാഭ്യാസ മന്ത്രി
Kerala
• 11 hours ago
റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി
Kerala
• 11 hours ago
ഇന്ത്യക്ക് വേണ്ടി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: തുറന്നു പറഞ്ഞ് സൂപ്പർതാരം
Cricket
• 11 hours ago
നാദാപുരത്ത് കല്യാണ വീട്ടിൽ മോഷണം; 10 പവൻ സ്വർണവും 6,000 രൂപയും നഷ്ടപ്പെട്ടു
Kerala
• 11 hours ago
ഭരണഘടനാ ഭേദഗതി ബിൽ അവതരണത്തിനിടെ ലോക്സഭയിൽ കയ്യാങ്കളി: ബിൽ പകർപ്പുകൾ വലിച്ചു കീറി എറിഞ്ഞ് പ്രതിപക്ഷം; സുരക്ഷാ കാരണങ്ങളാൽ അമിത്ഷായുടെ ഇരിപ്പിടം മാറ്റി
National
• 12 hours ago
ഇനി അധികനേരം റോഡിൽ കാത്തുകിടക്കേണ്ട; ദുബൈയിലെ അൽ വാസൽ - ഉം അൽ ഷെയ്ഫ് റോഡ് ഇന്റർസെക്ഷനിൽ ഒരു ലെയ്ൻ കൂടി ചേർത്ത് ആർടിഎ
uae
• 13 hours ago
ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാർ പ്രയോഗിക്കുന്നത്: 130ാം ഭരണഘടന ഭേദഗതി ബില്ലിനെതിരെ പിണറായി വിജയൻ
National
• 9 hours ago
സഊദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശിയുൾപ്പടെ നാല് പേർ മരിച്ചു
Saudi-arabia
• 10 hours ago
സ്‌കൂള്‍ ഒളിംപിക്സ്; ഏറ്റവും പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ്
Kerala
• 10 hours ago