HOME
DETAILS

ഇന്ത്യയെ നയിക്കാൻ മിന്നു മണി; ലോകകപ്പിന് മുമ്പുള്ള പോരാട്ടം ഒരുങ്ങുന്നു  

  
August 20 2025 | 16:08 PM

The India A team for the warm-up matches ahead of the 2025 Womens ODI World Cup has been announced The team will be led by Malayali player Minnu Mani

2025 വനിത ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങൾക്കുള്ള ഇന്ത്യൻ എ ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ മലയാളി താരം മിന്നു മണി നയിക്കും. ലോകകപ്പ് ടീമിൽ ഇടം നേടാൻ സാധിക്കാതെ പോയ ഷഫാലി വർമയും ഇന്ത്യ എ ടീമിൽ ഇടം നേടി. മലയാളി താരമായ വിജെ ജോഷിത ടീമിൽ ഇടം നേടാതെ പോയി. സെപ്റ്റംബർ 28ന് സൗത്ത് ആഫ്രിക്കക്കെതിരെയാണ് ഇന്ത്യ എ ടീമിന്റെ സന്നാഹ മത്സരം നടക്കുന്നത്. 

ലോകകപ്പ് സന്നാഹ മത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീം

മിന്നു മണി (ക്യാപ്റ്റൻ), ധാരാ ഗുജ്ജർ, ഷഫാലി വർമ, തേജൽ ഹസബ്‌നിസ്, വൃന്ദ ദിനേശ്, ഉമാ ചേത്രി (വിക്കറ്റ് കീപ്പർ), നന്ദിനി കശ്യപ് (വിക്കറ്റ് കീപ്പർ), തനുശ്രീ സർക്കാർ, തനുജ കൻവർ, ടിറ്റാസ് സാധു, സയാലി സത്‌ഘരെ, സൈമ താക്കൂർ, പ്രേമാ ബിസ്‌ഹ്‌രത്, പ്രിയ മിസ്‌റത്ത്. 

അതേസമയം വനിത ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗറിന്റെ കീഴിലാണ് ഇന്ത്യ ലോകകപ്പ് കളിക്കാനെത്തുന്നത്. സ്മൃതി മന്ദാനയെ വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുത്തു. 

ഇന്ത്യക്ക് ഇതുവരെ വനിത ലോകകപ്പ് സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. 2017ൽ നടന്ന ടൂർണമെന്റിൽ ഫൈനലിൽ എത്തിയെങ്കിലും ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് ഇന്ത്യക്ക് കിരീടം നഷ്ടമാവുകയായിരുന്നു. മിതാലി രാജിന്റെ കീഴിലാണ് ഇന്ത്യ ആ ടൂർണമെന്റിൽ റണ്ണേഴ്‌സ് അപ്പായത്. ലോകകപ്പിൽ സെപ്റ്റംബർ 30നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ശ്രീലങ്കയാണ്‌ ഹർമൻപ്രീതിന്റെയും സംഘത്തിന്റെയും ആദ്യ മത്സരത്തിലെ എതിരാളികൾ. 

2025 വനിത ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം

ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, രേണുക സിംഗ് താക്കൂർ, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ക്രാന്തി ഗൗഡ്, അമാൻജോത് കൗർ, ശ്രീ ചരാനി, രാധ യാദവ്, യാസ്തിക ഭാട്ടിയ(വിക്കറ്റ് കീപ്പർ), സ്നേഹ റാണാ.

The India A team for the warm-up matches ahead of the 2025 Womens ODI World Cup has been announced The team will be led by Malayali player Minnu Mani



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹെൽമറ്റ് ധരിക്കാത്തിന് ആളുമാറി പിഴ നോട്ടീസ് നൽകി; മോട്ടോർ വാഹന വകുപ്പിനെതിരെ പരാതി

Kerala
  •  7 hours ago
No Image

പാലക്കാട് സ്‌കൂള്‍ പരിസരത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പത്ത് വയസുകാരന് പരിക്ക്

Kerala
  •  7 hours ago
No Image

മെസിയല്ല! ഫുട്ബോളിൽ ഒരുമിച്ച് കളിച്ചതിൽ ഏറ്റവും മികച്ച താരം മറ്റൊരാൾ: അർജന്റൈൻ താരം

Football
  •  7 hours ago
No Image

വിദ്വേഷ പ്രസംഗം ആരോപിച്ച് കേസെടുത്ത് യുപി പൊലിസ് ജയിലിലടച്ചു; ഒടുവില്‍ ഹൈക്കോടതി കേസ് റദ്ദാക്കി, അബ്ബാസ് അന്‍സാരിയുടെ എംഎല്‍എ പദവി പുനഃസ്ഥാപിക്കും

National
  •  7 hours ago
No Image

ഒരുമിച്ച് മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം; മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു

National
  •  7 hours ago
No Image

വെറും ഒറ്റ പന്തിൽ ചരിത്രം! ഇന്ത്യക്കാരിൽ ഒരാൾ മാത്രമുള്ള ലിസ്റ്റിൽ അടിച്ചുകയറി ബ്രെവിസ്

Cricket
  •  8 hours ago
No Image

സപ്ലൈക്കോ ഡിപ്പോയില്‍ നിന്ന് അരികടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു; പിടിച്ചെടുത്തത് 72 ചാക്ക് അരി

Kerala
  •  8 hours ago
No Image

യുവ രാഷ്ട്രീയ നേതാവ് അശ്ലീല സന്ദേശമയച്ചു; നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല; ഗുരുതര വെളിപ്പെടുത്തലുമായി യുവനടി

Kerala
  •  8 hours ago
No Image

സഞ്ജുവിന് ആ കഴിവുള്ളതിനാൽ ഏഷ്യ കപ്പിൽ നിന്നും ഒഴിവാക്കില്ല: സുനിൽ ഗവാസ്കർ

Cricket
  •  9 hours ago
No Image

കോഴിക്കോട് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വെെദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

Kerala
  •  9 hours ago