HOME
DETAILS

കരിപ്പൂര്‍ ദുരന്തം നടന്ന് അഞ്ചുവര്‍ഷത്തിന് ശേഷം കോഴിക്കോട് സെക്ടറില്‍ സൗദി എയര്‍ലൈന്‍സ് സര്‍വിസ് പുനരാരംഭിക്കുന്നു; ഹജ്ജ് ടെന്‍ഡറിലും പങ്കെടുത്തേക്കും | Kozhikode To Riyadh Flights

  
Web Desk
August 21 2025 | 05:08 AM

Saudi Airlines service to resume in Kozhikode sector after five years

റിയാദ്: കോഴിക്കോട് - റിയാദ് സെക്ടറില്‍ സഊദി അറേബ്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സ് (Saudi Airlines) സര്‍വീസ് പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഒക്ടോബര്‍ 27 മുതല്‍ റിയാദ് കോഴിക്കോട് സെക്ടറില്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന. 200 പേര്‍ക്ക് സഞ്ചരിക്കാവുന്ന എയര്‍ ബസ് 321 (Air Bus 321) വിമാനമാണ് സൗദി എയര്‍ലൈന്‍സ് സര്‍വീസിന് ഉപയോഗിക്കുകയെന്നാണു വിവരം. ഇതുസംബന്ധിച്ച് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നുണ്ടെങ്കിലും കമ്പനിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. 

2020 ഓഗസ്റ്റ് ഏഴിന് കരിപ്പൂരിലുണ്ടായ വിമാന ദുരന്തത്തെത്തുടര്‍ന്ന് നിര്‍ത്തിയ സര്‍വിസ് ആണ് അഞ്ചുവര്‍ഷത്തിന് ശേഷം സൗദി എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നത്. അപകടശേഷം വലിയ വിമാനങ്ങള്‍ക്ക് (വൈഡ് ബോഡി എയര്‍ ക്രാഫ്റ്റ്) നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയായിരുന്നു സര്‍വിസ് നിര്‍ത്തിയത്. 

സൗദി എയര്‍ലൈന്‍സ് തിരിച്ചെത്തുന്നത് ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വലിയ ആശ്വാസമാകും. സൗദി എയര്‍ലൈന്‍സ് തിരിച്ചെത്തുകയാണെങ്കില്‍ 2026 ഹജ്ജ് (Hajj 2026) സര്‍വീസിനുള്ള ടെന്‍ഡറിലും കമ്പനി പങ്കെടുത്തേക്കും. ഇത് നടക്കുകയാണെങ്കില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ടിക്കറ്റ് നിരക്കില്‍ വലിയ തോതില്‍ കുറവുണ്ടാകും.

കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു ഹജ്ജ് സര്‍വീസിന് തുടര്‍ച്ചയായി ടെന്‍ഡറില്‍ പങ്കെടുത്തത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമായിരുന്നു. ഇക്കാരണത്താല്‍ കഴിഞ്ഞ സീസണുകളില്‍ കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരില്‍നിന്നുള്ള ഹജ്ജ് യാത്രയ്ക്ക് 40,000 രൂപ അധികമായിരുന്നു. 

Saudi Airlines service to resume in Kozhikode sector after five years

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ ഉദ്ദേശ ശുദ്ധിയോടെയാകണം: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ 

Kerala
  •  4 hours ago
No Image

ജോലിചെയ്യുന്ന വീട്ടിലെ പാത്രങ്ങൾ മൂത്രം കൊണ്ട് കഴുകിയ ജോലിക്കാരി ഒളിക്യാമറയിൽ കുടുങ്ങി; ഞെട്ടൽ മാറാതെ വീട്ടുകാർ

National
  •  4 hours ago
No Image

വാടകയ്ക്ക് വീട് എടുക്കും; ഉടമ അറിയാതെ പണയത്തിന് നല്കി പണം തട്ടും: കോഴിക്കോട് തട്ടിപ്പ് നടത്തിയ രണ്ട് പേർ പിടിയിൽ

Kerala
  •  4 hours ago
No Image

ഗർഭിണിയായ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ശരീരഭാ​ഗങ്ങൾ നദിയിലെറിഞ്ഞു; ഭർത്താവ് പൊലിസ് പിടിയിൽ

National
  •  5 hours ago
No Image

പുണ്യ റബീഉല്‍ അവ്വലിന് വരവേല്‍പ്പ്; സമസ്തയുടെ ശതാബ്ദി മഹാസമ്മേളനത്തിന്റെ സന്ദേശവുമായി കോഴിക്കോട് ജില്ലാ മീലാദ് വിളംബര റാലി 

organization
  •  5 hours ago
No Image

നബിദിനം സെപ്തംബർ 5 വെള്ളിയാഴ്ച്ച

latest
  •  5 hours ago
No Image

പെരിയ ഇരട്ട കൊലക്കേസ്: പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ കോൺഗ്രസ് മാർച്ചിൽ സംഘർഷം

Kerala
  •  5 hours ago
No Image

വെറും 20 റിയാൽ കൊണ്ട് മസ്‌കത്തിൽ നിന്ന് ഇന്ത്യയിലെത്താം; പ്രവാസികൾക്ക് വമ്പൻ ഓഫറുമായി സലാം എയർ

oman
  •  5 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ശബ്ദരേഖ: പിന്നിൽ ബിജെപിയുടെ ഗൂഢാലോചനയെന്ന് സംശയം; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യർ

Kerala
  •  6 hours ago
No Image

യുഎഇയുടെ വഴിയേ ഒമാനും; നിക്ഷേപകരെ ആകർഷിക്കാൻ ഗോൾഡൻ വിസയും മറ്റു വമ്പൻ പദ്ധതികളും അവതരിപ്പിക്കുന്നു

oman
  •  6 hours ago