HOME
DETAILS

സിപിഐ മുൻ ദേശീയ ജനറൽ സെക്രട്ടറി സുരവരം സുധാകർ റെഡ്ഡി അന്തരിച്ചു

  
August 22 2025 | 18:08 PM

cpi former national general secretary suravaram sudhakar reddy passes away

ഹൈദരാബാദ്: മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) നേതാവ് സുരവരം സുധാകർ റെഡ്ഡി (83)  അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 2012 മുതൽ 2019 വരെ സിപിഐയുടെ ദേശീയ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. 

മഹ്ബൂബ്‌നഗർ ജില്ലയിലാണ് ജനനം. 1998, 2004 വർഷങ്ങളിൽ നൽഗൊണ്ട നിയോജകമണ്ഡലത്തിൽ നിന്ന് രണ്ടുതവണ ലോക്‌സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. തൊഴിൽ സംബന്ധിച്ച പാർലമെന്ററി കമ്മിറ്റിയുടെ അധ്യക്ഷനായും പ്രവർത്തിച്ചിരുന്നു. തൊഴിലാളികൾക്ക് മെച്ചപ്പെട്ട സാമൂഹിക സുരക്ഷയും തൊഴിൽ സാഹചര്യങ്ങളും കുട്ടികളുടെ വിദ്യാഭ്യാസവും ഉറപ്പാക്കാൻ നിരന്തരം പോരാടി.

കർണൂലിൽ വിദ്യാർഥി നേതാവായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് സിപിഐയിൽ നേതൃനിരയിലേക്ക് ഉയർന്നു വരികയായിരുന്നു. തെലങ്കാനയിലും ദേശീയ തലത്തിലും ഇടതുപക്ഷ രാഷ്ട്രീയത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്.

 

 

Cpi former national general secretary. suravaram sudhakar reddy. suravaram sudhakar reddy passes away



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പൊലിസുകാരന് കുത്തേറ്റു: മുഖത്ത് വെട്ടേറ്റ പാടുകളും; ഗുരുതരാവസ്ഥയിൽ

Kerala
  •  5 hours ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിനി ആശുപത്രിയിൽ 

Kerala
  •  5 hours ago
No Image

ട്രംപിന്റെ മുൻ ഉപദേഷ്ടാവും പിന്നീട് വിമർശകനുമായി മാറിയ ജോൺ ബോൾട്ടന്റെ വീട്ടിൽ എഫ്ബിഐ റെയ്ഡ്; തനിക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞൊഴിഞ്ഞ് ട്രംപ്

International
  •  5 hours ago
No Image

കുവൈത്തില്‍ സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്ക് പൊതുജനാരോഗ്യ സേവനങ്ങള്‍ നിരോധിച്ചു

Kuwait
  •  6 hours ago
No Image

കോഴിക്കോട് കാർ നിയന്ത്രണംവിട്ട് ഓട്ടോയിൽ ഇടിച്ചു; മൂന്ന് പേർക്ക് പരുക്ക്; അപകടം ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടെ

Kerala
  •  6 hours ago
No Image

വമ്പൻ തിമിംഗല സ്രാവുകളെ കാണണോ?, എങ്കിൽ ഖത്തറിലേക്ക് വിട്ടോളൂ

qatar
  •  6 hours ago
No Image

ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു? വെബ്‌സൈറ്റ് ലഭ്യമായിത്തുടങ്ങി, നീക്കം ഇന്ത്യ - ചൈന ബന്ധത്തിന് പിന്നാലെ | Tiktok

Tech
  •  6 hours ago
No Image

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ സപ്ലൈകോ ഗോഡൗണിൽ നിന്ന് അരി കടത്ത്: ജീവനക്കാരൻ അറസ്റ്റിൽ, കൂട്ടുപ്രതിക്കായി തിരച്ചിൽ

latest
  •  6 hours ago
No Image

മുംബൈ ഇന്ത്യൻസ് താരം തിളങ്ങിയിട്ടും രക്ഷയില്ല; തൃശൂരിന്റെ വെടിക്കെട്ടിൽ ആലപ്പി വീണു

Cricket
  •  6 hours ago
No Image

വരുന്നൂ സുഹൈല്‍ നക്ഷത്രം; യുഎഇയില്‍ വേനല്‍ക്കാലം അവസാനഘട്ടത്തില്‍

uae
  •  7 hours ago