HOME
DETAILS

വെളിച്ചെണ്ണക്ക് നാളെ പ്രത്യേക വിലക്കുറവ്; ഓഫര്‍ പ്രഖ്യാപിച്ച് സപ്ലൈക്കോ

  
Web Desk
August 23 2025 | 13:08 PM

special discount on coconut oil in supplyco outlet

തിരുവനന്തപുരം: സപ്ലൈക്കോ ഔട്ട്‌ലെറ്റുകളില്‍ നാളെ വെളിച്ചെണ്ണക്ക് വില കുറയും. കേര, ശബരി ബ്രാന്റ് വെളിച്ചെണ്ണകള്‍ക്ക് പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ച് സപ്ലൈക്കോ ഉത്തരവിറക്കി. 

457 രൂപ വിലയുള്ള ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണ, നാളെ 445 രൂപ നിരക്കില്‍ ലഭിക്കും. പൊതുവിപണയില്‍ കേര വെളിച്ചെണ്ണ ലിറ്ററിന് 529 രൂപയാണ്. സപ്ലൈക്കോ ശബരി ബ്രാന്റ് വെളിച്ചെണ്ണ സബ്‌സിഡി നിരക്കില്‍ 359 രൂപയ്ക്കും ലഭിക്കും. വിപണിയില്‍ വെളിച്ചെണ്ണ വില കുത്തനെ കൂടിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെടല്‍.

ഓണം അടുത്തതോടെ വിപണിയില്‍ പല സാധനങ്ങള്‍ക്കും തീവിലയാണ്. വെളിച്ചെണ്ണയുള്‍പ്പെടെ അവശ്യ സാധനങ്ങള്‍ക്ക് വിലകൂടിയത് സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കി. വിലക്കയറ്റത്തില്‍ ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനിലിന് സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു. 13 ഇന അവശ്യ സാധനങ്ങള്‍ക്ക് വില കൂടില്ലെന്ന സര്‍ക്കാര്‍ വാഗ്ദാനം പാഴായെന്നാണ് വിമര്‍ശനമുയര്‍ന്നിരുന്നു.

അതേസമയം കടുത്ത വിലക്കയറ്റത്തിനിടയിലും സംസ്ഥാനത്ത് വ്യാജന്‍മാര്‍ വിലസുകയാണ്. കൊല്ലത്ത് നിലവാരമില്ലാത്ത 5800 ലിറ്റര്‍ വെളിച്ചെണ്ണയാണ് പിടികൂടിയത്. കേര സൂര്യ, കേര ഹരിതം എന്നിങ്ങനെ വ്യാജ ലേബലുകള്‍ ചേര്‍ത്ത വെളിച്ചെണ്ണയാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് പിടികൂടിയിരുന്നു. വ്യാജന്‍മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

price of coconut oil will be reduced tomorrow at Supplyco outlets. Supplyco has announced a special discount for Kera and Shabari brand coconut oils.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടേക്ക് ഉടൻ എത്തില്ല; നേതാക്കളുമായി അടൂരിൽ കൂടിക്കാഴ്ച

Kerala
  •  5 hours ago
No Image

രാമനാട്ടുകര പോക്സോ കേസ്: സിസിടിവി ഹാർഡ് ഡിസ്ക് കിണറ്റിൽ നിന്ന് കണ്ടെടുത്തു, മുഖ്യപ്രതിക്കായി തിരച്ചിൽ

Kerala
  •  5 hours ago
No Image

റാഗിംങ്: വയനാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിയ്ക്ക് നേരെ പ്ലസ് വൺ വിദ്യാർഥികളുടെ ക്രൂര മർദനം

Kerala
  •  6 hours ago
No Image

വാഹനങ്ങൾ പരിശോധിച്ച് പിഴ ഈടാക്കാൻ ഗ്രേഡ് സബ് ഇൻസ്പെക്ടർമാർക്ക് അധികാരമില്ല: ഹൈക്കോടതി

Kerala
  •  6 hours ago
No Image

യുഎഇയിൽ നബിദിനം സെപ്തംബർ അഞ്ചിന്

uae
  •  6 hours ago
No Image

36 ലക്ഷം സ്ത്രീധനമായി നൽകിയില്ല; രോഷത്തിൽ മകന്റെ മുന്നിൽ വെച്ച് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി: ഭർത്താവ് അറസ്റ്റിൽ, ഭർതൃവീട്ടുകാർക്കായി തിരച്ചിൽ 

National
  •  6 hours ago
No Image

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; ബഹ്റൈൻ രാജാവിന് ഒമാനിൽ ഊഷ്മള വരവേൽപ്

oman
  •  6 hours ago
No Image

ഒന്നല്ല, വീണത് എട്ട് തവണ; മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ടോട്ടൻഹാമിന്റെ സർവാധിപത്യം

Football
  •  7 hours ago
No Image

ജലീബ് അൽ-ശുയൂഖിലും ഖൈത്താനിലും പരിശോധന; 19 കടകൾ അടപ്പിച്ചു, 26 പേരെ അറസ്റ്റ് ചെയ്തു

latest
  •  7 hours ago
No Image

മോദിക്കെതിരായ പോസ്റ്റ്; ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെതിരെ യുപിയിലും, മഹാരാഷ്ട്രയിലും കേസ്

National
  •  7 hours ago