അതേസമയം കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നതിന് പിന്നാലെ മുന്‍കൂട്ടി വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനം രാഹുല്‍ മാങ്കൂട്ടത്തില്‍ റദ്ദാക്കി. നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് തല്‍ക്കാലം മാധ്യമങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ച് വാര്‍ത്ത സമ്മേളനം മാറ്റിയത്. നിലവില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ രാജിക്കായി സമ്മര്‍ദ്ദം ഉയരുന്നുണ്ട്. എന്നാല്‍ ഒരു വിഭാഗം നേതാക്കള്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ല എന്ന നിലപാട് തുടരുന്നതിനാല്‍ അനിശ്ചിതത്വം തുടരുകയാണ്.
New audio evidence surfaced against MLA Rahul Mankootathil, revealing him pressuring a woman to undergo an abortion.