
റൊണാൾഡോക്ക് ലോക റെക്കോർഡ്; തോൽവിയിലും സ്വന്തമാക്കിയത് പുതു ചരിത്രനേട്ടം

ഹോങ്കോങ്: 2025 സഊദി സൂപ്പർ കപ്പ് ഫൈനലിൽ അൽ നസർ പരാജയപ്പെട്ടിരിക്കുകയാണ്. കലാശപ്പോരാട്ടത്തിൽ അൽ അഹ്ലിയാണ് അൽ നസറിനെ കീഴടക്കി കിരീടം ചൂടിയത്. മത്സരത്തിന്റെ നിശ്ചിത സമയത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി തുല്യത പാലിക്കുകയായിരുന്നു. ഒടുവിൽ പെനാൽറ്റി വിധിയെഴുതിയ മത്സരത്തിൽ 5-3 എന്ന സ്കോറിനാണ് അൽ അഹ്‍ലി വിജയിച്ചത്.
കിരീടം നഷ്ടമായെങ്കിലും ഒരു ചരിത്രനേട്ടമാണ് അൽ നസർ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ കൈപ്പിടിയിലാക്കിയത്. മത്സരത്തിൽ ഒരു ഗോളാണ് റൊണാൾഡോ നേടിയത്. മത്സരത്തിൽ അനുകൂലമായി ലഭിച്ച പെനാൽറ്റി താരം കൃത്യമായി ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. ഈ ഗോളോടെ അൽ നസറിനൊപ്പം 100 ഗോളുകൾ എന്ന പുതിയ നാഴികക്കല്ല് സ്വന്തമാക്കാനും റൊണാൾഡോക്ക് സാധിച്ചു.
ഫുട്ബോളിന്റെ ചരിത്രത്തിൽ നാല് വ്യത്യസ്ത ക്ലബ്ബുകൾക്ക് വേണ്ടിയും ദേശീയ ടീമിന് വേണ്ടിയും 100 ഗോളുകൾ നേടുന്ന ആദ്യ താരമായും റൊണാൾഡോ മാറി. മാഞ്ചസ്റ്റർ യുണൈറ്റഡ്(145), റയൽ മാഡ്രിഡ്(450), യുവന്റസ്(101), അൽ നസർ(100) എന്നിങ്ങനെയാണ് റൊണാൾഡോ നാല് രാജ്യങ്ങളിലെ നാല് ടീമുകൾക്ക് വേണ്ടി നേടിയ ഗോളുകളുടെ കണക്കുകൾ. പോർച്ചുഗീസ് ദേശിയ ടീമിനായി 138 ഗോളുകളും റൊണാൾഡോ നേടി.
അതേസമയം മത്സരത്തിൽ റൊണാൾഡോയുടെ ഗോളിൽ മുന്നിലെത്തിയ ഫ്രാങ്ക് കെസ്സിയാണ് അൽ അഹ്ലിക്കായി സമനില ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 82ാം മിനിറ്റിൽ മാർസെലോ ബ്രോസോവിച്ച് അൽ നാസറിനെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ 89ാം മിനിറ്റിൽ റോജർ ഇബാനെസിന്റെ ഗോളിൽ അൽ അഹ്‍ലി വീണ്ടും സമനില പിടിക്കുകയായിരുന്നു. ഒടുവിൽ പെനാൽറ്റി വിധിയെഴുതിയ മത്സരത്തിൽ അൽ അഹ്‍ലി കിരീടം സ്വന്തമാക്കുകയായിരുന്നു.
Al Nassr lost in the 2025 Saudi Super Cup final. Al Ahly defeated Al Nasr in the final to win the title.
Despite losing the title, Al Nassr captain Cristiano Ronaldo achieved a historic feat. With this goal, Ronaldo also achieved a new milestone of 100 goals with Al Nassr.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാമനാട്ടുകര പോക്സോ കേസ്: സിസിടിവി ഹാർഡ് ഡിസ്ക് കിണറ്റിൽ നിന്ന് കണ്ടെടുത്തു, മുഖ്യപ്രതിക്കായി തിരച്ചിൽ
Kerala
• 5 hours ago
റാഗിംങ്: വയനാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിയ്ക്ക് നേരെ പ്ലസ് വൺ വിദ്യാർഥികളുടെ ക്രൂര മർദനം
Kerala
• 6 hours ago
വാഹനങ്ങൾ പരിശോധിച്ച് പിഴ ഈടാക്കാൻ ഗ്രേഡ് സബ് ഇൻസ്പെക്ടർമാർക്ക് അധികാരമില്ല: ഹൈക്കോടതി
Kerala
• 6 hours ago
യുഎഇയിൽ നബിദിനം സെപ്തംബർ അഞ്ചിന്
uae
• 6 hours ago
36 ലക്ഷം സ്ത്രീധനമായി നൽകിയില്ല; രോഷത്തിൽ മകന്റെ മുന്നിൽ വെച്ച് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി: ഭർത്താവ് അറസ്റ്റിൽ, ഭർതൃവീട്ടുകാർക്കായി തിരച്ചിൽ
National
• 6 hours ago
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; ബഹ്റൈൻ രാജാവിന് ഒമാനിൽ ഊഷ്മള വരവേൽപ്
oman
• 6 hours ago
ഒന്നല്ല, വീണത് എട്ട് തവണ; മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ടോട്ടൻഹാമിന്റെ സർവാധിപത്യം
Football
• 7 hours ago
ജലീബ് അൽ-ശുയൂഖിലും ഖൈത്താനിലും പരിശോധന; 19 കടകൾ അടപ്പിച്ചു, 26 പേരെ അറസ്റ്റ് ചെയ്തു
latest
• 7 hours ago
മോദിക്കെതിരായ പോസ്റ്റ്; ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെതിരെ യുപിയിലും, മഹാരാഷ്ട്രയിലും കേസ്
National
• 7 hours ago
18ാം വയസ്സിൽ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ആ താരമാണ്: ദ്രാവിഡ്
Cricket
• 7 hours ago
നിക്ഷേപകർക്കായി പുതിയ ഗോൾഡൻ വിസ അവതരിപ്പിച്ച് ഒമാൻ; ഓഗസ്റ്റ് 31-ന് ആരംഭിക്കും
oman
• 7 hours ago
പെട്രോള്‍ അടിക്കാന്‍ പമ്പിലെത്തിയ യുവാവ് ബൈക്കിന് തീയിട്ടു; ഒഴിവായത് വന്‍ ദുരന്തം
Kerala
• 7 hours ago
"ഇത്ര വൃത്തികെട്ടവനെ നമ്മൾ എന്തിന് ചുമക്കണം?": എറണാകുളം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ വാട്സാപ് ഗ്രൂപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം
Kerala
• 8 hours ago
മാസം കണ്ടില്ല; ഒമാനിൽ നബിദിനം സെപ്തംബർ 5ന്
oman
• 8 hours ago
സ്കൂൾ മേഖലയിലെ ഗതാഗത നിയമലംഘനങ്ങൾ; കർശന മുന്നറിയിപ്പുകളുമായി യുഎഇ
uae
• 9 hours ago
വെളിച്ചെണ്ണക്ക് നാളെ പ്രത്യേക വിലക്കുറവ്; ഓഫര്‍ പ്രഖ്യാപിച്ച് സപ്ലൈക്കോ
Kerala
• 10 hours ago
വൈഭവ് സൂര്യവംശിയെ അദ്ദേഹം ഒരു മികച്ച താരമാക്കി മാറ്റും: അമ്പാട്ടി റായിഡു
Cricket
• 10 hours ago
ഗസ്സയെ ചേർത്തുപിടിച്ച് യുഎഇ; 325 ട്രക്കുകളിലായി എത്തിച്ചത് 6,775 ടൺ സഹായം
uae
• 10 hours ago
ചരിത്രത്തില്‍ ഇന്നേവരെ ഇങ്ങനെ ഒരു പീഡനകഥ വന്നിട്ടില്ല; കേരളം ഒന്നാകെ രാഹുലിന്റെ രാജി ആവശ്യപ്പെടുന്നു; എംവി ഗോവിന്ദന്
Kerala
• 8 hours ago
ബാങ്ക് അൽഫലാ ടി20 ട്രൈ-സീരീസ്; ടിക്കറ്റ് വിൽപന ആരംഭിച്ചു
Cricket
• 9 hours ago
റൊണാൾഡോക്ക് കണ്ണുനീർ; അൽ നസറിനെ വീഴ്ത്തി സഊദിയിലെ രാജാക്കന്മാരായി അൽ അഹ്‍ലി
Football
• 9 hours ago