
ഇനിയും സംരക്ഷിച്ചാല്‍ തിരിച്ചടിയാകുമെന്ന് ആശങ്ക, രാഹുലിന്റെ രാജിക്കായി പാര്‍ട്ടിക്കുള്ളിലും സമ്മര്‍ദ്ദമെന്ന് സൂചന; ചെന്നിത്തലയും വി.ഡി സതീശനുമുള്പെടെ കൈവിട്ടു?

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്കായി പാര്‍ട്ടിക്കുള്ളിലും സമ്മര്‍ദ്ദമെന്ന് സൂചന. എം.എല്‍.എ പദവി രാജിവെക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാവുകയാണ്. രാഹുല്‍ പദവിയില്‍ തുടരുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.
പ്രതിപക്ഷനേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയുമുള്പെടെ നേതാക്കള്‍ രാഹുലിനെം കൈയൊഴിഞ്ഞ സാഹചര്യമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എം.എല്‍.എ സ്ഥാനം രാഹുല്‍ രാജിവയ്ക്കണമെന്ന നിലപാടില്‍ തന്നെയാണ് ഇരുവരും. രാഹുലിനോട് രാജി ആവശ്യപ്പെടാന്‍ കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിനോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
ഇന്നലെ പുറത്തുവന്ന രാഹുലിന്റെ ശബ്ദരേഖ ഗുരുതരമാണെന്ന് ചെന്നിത്തല പറഞ്ഞു. ഇനിയും രാഹുലിനെ സംരക്ഷിച്ചാല്‍ തിരിച്ചടിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു. വരും ദിവസങ്ങളില്‍ രാഹുലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തു വരാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. രാഹുലിന് എതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസിലെ വനിതാ നേതാക്കളും നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സ്ത്രീ പീഡനക്കേസില്‍ പ്രതിയായ എം.എല്‍.എമാര്‍ രാജിവെക്കാത്തത് ചൂണ്ടിക്കാണിച്ച് ആരോപണങ്ങളെ പ്രതിരോധിക്കുകയാണ് രാഹുല്‍ പക്ഷം. അതേസമയം, രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് നിലപാടാണ് നിര്‍ണായകമാവുക. രാഹുലിന്റെ രാജി ഉടനുണ്ടായെക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഗര്‍ഭഛിദ്രത്തിന് തയ്യാറാകാത്ത യുവതിയെ ഭീഷണിപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറ്റൊരു ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തായിരുന്നു.
തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തമാകുന്നു. എംഎല്‍എ പദവി രാഹുല്‍ രാജിവെക്കണമെന്നാണ് ആവശ്യം.
പുറത്തുവന്ന തെളിവുകളില്‍ സ്വമേധയാ കേസെടുത്ത വനിതാ കമ്മീഷന് പൊലിസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അനുബന്ധ തെളിവുകള്‍ ലഭിച്ചാല്‍ കൂടുതല്‍ നടപടികളിലേക്ക് കടന്നേക്കും. ലൈംഗിക ആരോപണത്തില്‍ ബാലാവകാശ കമ്മിഷനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നിയമ വിരുദ്ധമായി ഗര്‍ഭഛിദ്രം നടന്നോ എന്ന് അന്വേഷിക്കാന്‍ ഡി.ജി.പിക്കാണ് നിര്‍ദേശം നല്‍കിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
Congress MLA Rahul Mankootathil is under intense pressure to resign following serious sexual harassment allegations. Party leaders, including VD Satheesan and Ramesh Chennithala, demand his resignation as new evidence emerges. Women's commissions and law enforcement agencies have also initiated action.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നബിദിനം സെപ്റ്റംബര്‍ അഞ്ചിന്; യുഎഇയിലെ താമസക്കാര്‍ക്ക് നീണ്ട വാരാന്ത്യം ലഭിക്കാന്‍ സാധ്യത
uae
• 16 hours ago
ഹൂതികളുടെ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്റാഈൽ; യെമനിൽ മിസൈൽ ആക്രമണം
International
• 17 hours ago
യുപിയിൽ വൈദ്യുതി വകുപ്പ് ഓഫീസിൽ ദളിത് എഞ്ചിനീയർക്ക് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം: ബിജെപിക്കെതിരെ രൂക്ഷ വിമർശനം
National
• 17 hours ago
ഡൽഹിയിൽ മുസ്ലിം ലീഗിന് ദേശീയ ആസ്ഥാനം: ഖാഇദെ മില്ലത്ത് സെന്റർ ഉദ്ഘാടനം ചെയ്തു
National
• 18 hours ago
പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ ഉദ്ദേശ ശുദ്ധിയോടെയാകണം: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
Kerala
• 18 hours ago
ജോലിചെയ്യുന്ന വീട്ടിലെ പാത്രങ്ങൾ മൂത്രം കൊണ്ട് കഴുകിയ ജോലിക്കാരി ഒളിക്യാമറയിൽ കുടുങ്ങി; ഞെട്ടൽ മാറാതെ വീട്ടുകാർ
National
• 18 hours ago
വാടകയ്ക്ക് വീട് എടുക്കും; ഉടമ അറിയാതെ പണയത്തിന് നല്കി പണം തട്ടും: കോഴിക്കോട് തട്ടിപ്പ് നടത്തിയ രണ്ട് പേർ പിടിയിൽ
Kerala
• 18 hours ago
ഗർഭിണിയായ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ നദിയിലെറിഞ്ഞു; ഭർത്താവ് പൊലിസ് പിടിയിൽ
National
• 19 hours ago
പുണ്യ റബീഉല്‍ അവ്വലിന് വരവേല്‍പ്പ്; സമസ്തയുടെ ശതാബ്ദി മഹാസമ്മേളനത്തിന്റെ സന്ദേശവുമായി കോഴിക്കോട് ജില്ലാ മീലാദ് വിളംബര റാലി
organization
• 19 hours ago
നബിദിനം സെപ്തംബർ 5 വെള്ളിയാഴ്ച്ച
latest
• 19 hours ago
വെറും 20 റിയാൽ കൊണ്ട് മസ്കത്തിൽ നിന്ന് ഇന്ത്യയിലെത്താം; പ്രവാസികൾക്ക് വമ്പൻ ഓഫറുമായി സലാം എയർ
oman
• 19 hours ago
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ശബ്ദരേഖ: പിന്നിൽ ബിജെപിയുടെ ഗൂഢാലോചനയെന്ന് സംശയം; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യർ
Kerala
• 20 hours ago
യുഎഇയുടെ വഴിയേ ഒമാനും; നിക്ഷേപകരെ ആകർഷിക്കാൻ ഗോൾഡൻ വിസയും മറ്റു വമ്പൻ പദ്ധതികളും അവതരിപ്പിക്കുന്നു
oman
• 20 hours ago
അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി, ജാഗ്രതാ നിര്‍ദേശം
Kerala
• 20 hours ago
ശക്തമായ മഴയ്ക്ക് സാധ്യത; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 21 hours ago
യുഎഇ അപകടരഹിത ദിനം നാളെ: ഡ്രൈവർമാർക്ക് 4 ബ്ലാക്ക് പോയിന്റുകൾ കുറക്കും, കൂടുതലറിയാം
uae
• a day ago
പഞ്ചാബിൽ എൽ.പി.ജി ടാങ്കർ പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് സ്ഫോടനം; ഏഴ് പേർ മരിച്ചു,15 പേർക്ക് പരുക്ക്
National
• a day ago
'എം.എല്‍.എ സ്ഥാനം രാജിവെക്കണം' രാഹുലിനെതിരെ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍
Kerala
• a day ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് വയനാട് സ്വദേശിയായ 25 വയസ്സുകാരന്
Kerala
• 20 hours ago
വേനൽക്കാലം അവസാന ഘട്ടത്തിൽ; അറേബ്യൻ ഉപദ്വീപിൽ സുഹൈൽ നക്ഷത്രം ഉദിച്ചു; ഗൾഫ് രാജ്യങ്ങളെ കാത്തിരിക്കുന്നത് തണുത്ത ദിനങ്ങൾ
Saudi-arabia
• 21 hours ago
രാഹുലിന്റെ രാജി: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നേക്കും
Kerala
• 21 hours ago