HOME
DETAILS

പുണ്യ റബീഉല്‍ അവ്വലിന് വരവേല്‍പ്പ്; സമസ്തയുടെ ശതാബ്ദി മഹാസമ്മേളനത്തിന്റെ സന്ദേശവുമായി കോഴിക്കോട് ജില്ലാ മീലാദ് വിളംബര റാലി 

  
August 24, 2025 | 2:16 PM

welcoming the holy rabiul awwal kozhikode district milad proclamation rally with the message of samasthas centenary conference

കോഴിക്കോട്: പ്രവാചക ജന്മമാസമായ പുണ്യ റബീഉല്‍ അവ്വലിന്റെ വരവേല്‍പ്പിനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ പ്രചാരണത്തിനുമായി കോഴിക്കോട് ജില്ലാ മീലാദ് കമ്മിറ്റി നേതൃത്വത്തില്‍ സംഘടിപ്പിച്ച മീലാദ് വിളംബര റാലി നഗരത്തെ ആത്മീയ സന്ദേശങ്ങളാല്‍ ശ്രദ്ധേയമായി. കോഴിക്കോട് ആനമാട് കോതിപ്പാലത്ത് നിന്നും ഭക്തിനിറഞ്ഞ പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ച റാലിയില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് എത്തിയ ആയിരങ്ങള്‍ പങ്കെടുത്തു. പ്രവാചക പ്രകീര്‍ത്തനങ്ങള്‍ കൊണ്ട് മുഖരിതമായ ആത്മീയ അന്തരീക്ഷത്തില്‍ നടന്ന റാലിയില്‍ കുട്ടികളുടെ സ്‌കൗട്ട്, ദഫ് സംഘം നിറപ്പകിട്ടേകി. 

2025-08-2419:08:71.suprabhaatham-news.png
 
 

സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, കേന്ദ്ര  മുശാവറ അംഗങ്ങളായ എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എസ്.വൈ.എസ് കോഴിക്കോട് പ്രസിഡന്റ് സയ്യിദ് ടി.പി.സി തങ്ങള്‍, സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ നടക്കാവ്,  സയ്യിദ് അബ്ദുള്ള കോയ ശിഹാബുദ്ധീന്‍ തങ്ങള്‍, സയ്യിദ് മുബശ്ശിര്‍ ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങള്‍, സയ്യിദ് മന്‍സൂര്‍ ജമലുല്ലൈലി, സയ്യിദ് ഇല്യാസ് തങ്ങള്‍,സയ്യിദ് മിര്‍ബാത്ത് തങ്ങള്‍, സയ്യിദ് അലി തങ്ങള്‍, സയ്യിദ് ശറഫുദ്ധീന്‍ ജിഫ്രി, സയ്യിദ് നൗഫല്‍ ശിഹാബ് തങ്ങള്‍, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, ഒ.പി.എം അഷ്‌റഫ്, സി.പി ഇഖ്ബാല്‍, റഷീദ് ഫൈസി വെള്ളായിക്കോട്, സലാം  ഫൈസി മുക്കം, റാഷിദ് കാക്കുനി, മജീദ് ഹാജി , പി.എം കോയ ഹാജി, ഖാദര്‍ ഹാജി, കോയട്ടി ഹാജി, ഉസ്മാന്‍ ഹാജി ജില്ലയിലെ പ്രമുഖ പണ്ഡിതന്മാര്‍, സമസ്ത പ്രവര്‍ത്തകര്‍, യുവജനവിദ്യാര്‍ത്ഥി സംഘടനകള്‍, സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ റാലിയില്‍ പങ്കുചേര്‍ന്നു. സമസ്ത  കേന്ദ്ര ആസ്ഥാനത്ത് റാലി സമാപിച്ചതിന് ശേഷം മൗലിദ് പാരായണവും ഹുബ്ബുറസൂല്‍ പ്രഭാഷണവും നടന്നു.

 

Kozhikode district hosts a vibrant Milad proclamation rally to welcome the holy month of Rabi'ul Awwal, carrying the message of Samastha's centenary conference, celebrating its spiritual and cultural significance



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  8 hours ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  8 hours ago
No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  8 hours ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  9 hours ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 

Kerala
  •  9 hours ago
No Image

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

Kerala
  •  9 hours ago
No Image

തൊഴിലുറപ്പ് പണിക്കിടെ അണലിയുടെ കടിയേറ്റ് വയോധിക മരിച്ചു

Kerala
  •  9 hours ago
No Image

സ്വർണ്ണവിലയെ വെല്ലുന്ന ഡിജിറ്റൽ തിളക്കം; യുഎഇയിൽ 0.1 ഗ്രാം മുതൽ സ്വർണ്ണം വാങ്ങാൻ തിരക്ക്

uae
  •  9 hours ago
No Image

സുപ്രഭാതം വെല്‍ഫെയര്‍ ഫോറം: വൈ.പി ശിഹാബ് പ്രസിഡന്റ്, മുജീബ് ഫൈസി സെക്രട്ടറി

Kerala
  •  10 hours ago
No Image

ബിജെപി മുന്‍ എംപിക്ക് ഡല്‍ഹിയിലും, ബിഹാറിലും വോട്ട്; തട്ടിപ്പ് പുറത്തായത് സോഷ്യല്‍ മീഡിയ പോസ്റ്റില്‍; പരാതി 

National
  •  10 hours ago