
ആ താരം ഇല്ലായിരുന്നെങ്കിൽ കോഹ്‌ലി ഇത്രയധികം റൺസ് നേടുമായിരുന്നില്ല: ഇന്ത്യൻ ഇതിഹാസം

ഇന്ത്യൻ ടെസ്റ്റ് ഇതിഹാസം ചേതേശ്വർ പൂജാര ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് പൂജാര തന്റെ വിരമിക്കൽ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ ടെസ്റ്റ് ടീമിൽ പൂജാരക്ക് സ്ഥാനം ഉണ്ടായിരുന്നില്ല. 2023ൽ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയക്കെതിരെയാണ് പൂജാര അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.
ഇപ്പോൾ പൂജാര ടെസ്റ്റ് ക്രിക്കറ്റിൽ നടത്തിയ മികച്ച പ്രകടനങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസ സ്പിന്നർ ആർ അശ്വിൻ. പൂജാര ഇല്ലായിരുന്നെങ്കിൽ വിരാട് കോഹ്‌ലി ഇത്രയും റൺസ് നേടുമായിരുന്നില്ലെന്നാണ് അശ്വിൻ വ്യക്തമാക്കിയത്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് അശ്വിന്റെ പ്രതികരണം.
''ക്രിക്കറ്റിൽ എല്ലാ താരങ്ങളും ശ്രദ്ധിക്കപ്പെടുന്നില്ല. എന്നാൽ അതിന്റെ അർത്ഥം അവർ നൽകിയ സംഭാവനകൾ കുറഞ്ഞു പോയി എന്നതല്ല. വിശ്വസിച്ചാലും ഇല്ലെങ്കിലും ഇന്ത്യൻ ടീമിൽ മൂന്നാം നമ്പറിൽ പൂജാരയുടെ സംഭാവനകൾ വിരാട് കോഹ്‌ലിയുടെ റൺസ് വർദ്ധിപ്പിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചുണ്ട്'' അശ്വിൻ പറഞ്ഞു.
ഇന്ത്യക്കായി ടെസ്റ്റിൽ 2010ൽ അരങ്ങേറ്റം കുറിച്ച പൂജാര 103 മത്സരങ്ങളിൽ 176 ഇന്നിങ്സുകളിൽ 7195 റൺസ് ആണ് നേടിയിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ 19 സെഞ്ച്വറികളും 35 അർദ്ധ സെഞ്ച്വറികളും പൂജാര സ്വന്തമാക്കിയിട്ടുണ്ട്. 2018-19ൽ ഓസ്ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിൽ നിർണായക പങ്കായിരുന്നു പൂജാര വഹിച്ചിരുന്നത്. ആ പരമ്പരയിലൂടനീളം മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്. 521 റൺസ് ആണ് പൂജാര ഓസ്ട്രേലിയൻ പരമ്പരയിൽ നേടിയത്.
Indian legend spinner R Ashwin has spoken about Cheteshwar Pujara's excellent performances in Test cricket. Ashwin stated that Virat Kohli would not have scored so many runs without Pujara.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാഹുലിനെ കാണാൻ തെരുവുകൾ തിങ്ങിനിറഞ്ഞ് ജനം; വോട്ടർ അധികാർ യാത്ര 14-ാം ദിവസത്തിലേക്ക്
National
• 2 days ago
വിയോജിപ്പ് മറക്കുന്നു; താലിബാൻ മന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് ഇന്ത്യ; യു.എൻ ഇളവ് ലഭിച്ചാൽ സന്ദർശനം ഉടൻ
National
• 2 days ago
ജി.എസ്.ടി സ്ലാബ് ചുരുക്കൽ ക്ഷേമ, വികസന പദ്ധതികളെ ബാധിക്കും; ആലോചനയില്ലാത്ത നടപടിയിൽ ആശങ്കയറിയിച്ച് സംസ്ഥാനങ്ങൾ
National
• 2 days ago
കണ്ണൂരിൽ വീടിനുള്ളിൽ വൻസ്‌ഫോടനം; ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിൽ, അപകടം ബോംബ് നിർമാണത്തിനിടെയെന്ന് സൂചന
Kerala
• 2 days ago
മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി
International
• 2 days ago
പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം
Football
• 2 days ago
വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ
Kerala
• 2 days ago
വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്
Kuwait
• 2 days ago
താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം
uae
• 2 days ago
ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ
Kerala
• 2 days ago
സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്
Weather
• 2 days ago
500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക്
uae
• 2 days ago
പാലക്കാട് അഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു
Kerala
• 2 days ago
'ഇസ്റാഈലുമായുള്ള വ്യാപാരം തങ്ങൾ പൂർണമായും അവസാനിപ്പിച്ചു, അവരുടെ വിമാനങ്ങളെ ഞങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ അനുവദിക്കില്ല'; തുർക്കി വിദേശകാര്യ മന്ത്രി
International
• 2 days ago
കംബോഡിയൻ നേതാവിനെ 'അങ്കിൾ' എന്നുവിളിച്ച ഫോൺ സംഭാഷണം പുറത്തായി; തായ്ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ പുറത്താക്കി കോടതി
International
• 2 days ago
രാജസ്ഥാൻ സൂപ്പർതാരം ഏഷ്യ കപ്പിൽ; നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ലങ്കൻ പട വരുന്നു
Cricket
• 2 days ago
ഇനി ഫോർമുല വണ്ണിൽ മാറ്റുരക്കുക പതിനൊന്ന് ടീമുകൾ; അടുത്ത സീസൺ മുതൽ ഫോർമുല വണ്ണിൽ മത്സരിക്കാൻ കാഡിലാക്കും
auto-mobile
• 2 days ago
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ്: ഡോക്ടര്‍ക്കെതിരേ കേസെടുത്തു
Kerala
• 2 days ago
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ നേട്ടമാണത്: രോഹിത് ശർമ്മ
Cricket
• 2 days ago
ജോട്ടയുടെ പ്രിയപ്പെട്ടവൻ ജോട്ടയുടെ ജേഴ്സി നമ്പർ അണിയും; ആദരം നൽകാനൊരുങ്ങി പോർച്ചുഗൽ
Football
• 2 days ago
ഏഷ്യാ കപ്പ് 2025: ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ; ഇന്ത്യ-പാകിസ്ഥാൻ മത്സരം ദുബൈയിൽ
uae
• 2 days ago