HOME
DETAILS

ആള്‍ ഇന്ത്യാ കെ.എം.സി.സി. - എസ്.ടി.സി.എച്ച്. സമൂഹ വിവാഹം നാളെ

  
Web Desk
August 26 2025 | 12:08 PM

kmcc - stch community wedding today

ബംഗളൂരു : ആള്‍ ഇന്ത്യാ കെ.എം.സി.സി. ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന എട്ടാമത് സമൂഹ വിവാഹം നാളെ നടക്കും. വൈകിട്ട് 6 മണിക്ക് ഡബിള്‍ റോഡ് സിറ്റി പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ആള്‍ ഇന്ത്യാ കെ.എം.സി.സി. ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ടി. ഉസ്മാന്‍ അധ്യക്ഷത വഹിക്കും. കര്‍ണാടക മന്ത്രിമാരായ ആര്‍ രാമലിംഗ റെഡി, ബി.ഇസെഡ് സമീര്‍ അഹമ്മദ് ഖാന്‍, മുസ്ലിംലീഗ് ദേശീയ വൈസ് പ്രസിഡണ്ട് കെ.സൈനുല്‍ ആബിദീന്‍, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ സി.എം.ഇബ്രാഹിം, ഗവ. ചീഫ് വിപ്പ് സലീം അഹമ്മദ്, എന്‍.എ.ഹാരിസ് എം.എല്‍.എ, എ.കെ.എം.അഷ്‌റഫ് എം.എല്‍.എ., ഡി.ജി.പി. എം.എ.സലീം, യു.എ.ഇ. കെ.എം.സി.സി. ജനറല്‍ സെക്രട്ടറി പി.കെ.അന്‍വര്‍ നഹ, ആള്‍ ഇന്ത്യാ കെ.എം.സി.സി. ദേശീയ പ്രസിഡണ്ട് കെ.കുഞ്ഞുമോന്‍ ഹാജി, മുസ്ലിംലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.വി.കെ.ഫൈസല്‍ ബാബു, കെ.പി.മുഹമ്മദ്, ഷിബു മീരാന്‍, ഉമര്‍ ഇസ്മയില്‍, അസിസ്റ്റന്റ് കമ്മീഷണര്‍ പ്രിയദര്‍ശിനി ഈശ്വര്‍ സാനികൊപ്പ തുടങ്ങിയവര്‍ സംബന്ധിക്കും. എ.ഐ.കെ.എം.സി.സി. ജനറല്‍ സെക്രട്ടറി എം.കെ.നൗഷാദ് സ്വാഗതവും സെക്രട്ടറി ഡോ.എം.എ.അമീറലി നന്ദിയും പറയും. ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി കാസര്‍ഗോഡ് ജില്ലാകമ്മിറ്റി ഏര്‍പ്പെടുത്തിയ 3-ാമത് മെട്രോ മുഹമ്മദ് ഹാജി പുരസ്‌കാരം എസ്.ടി.സി.എച്ചിന് ചടങ്ങില്‍ വെച്ച് കൈമാറും.

കഴിഞ്ഞ ഏഴ് സീസണുകളിലായി 509 ജോഡി വിവാഹമാണ് ആള്‍ ഇന്ത്യാ കെ.എം.സി.സി ഇത്തരത്തില്‍ ബംഗളൂരുവില്‍ നടത്തിയത്. 2019ല്‍ ആള്‍ ഇന്ത്യാ കെ.എം.സി.സി ബംഗളൂരു കമ്മിറ്റിയുടെ ആസ്ഥാന മന്ദിരമായ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഇത് ആരംഭിച്ചത്. 12 ജോഡി വിവാഹമാണ് ഈ സീസണിലെ ആദ്യബാച്ചില്‍ നടക്കുന്നത്. ഇതോടെ 1042 കുടുംബങ്ങളിലെ വൈവാഹിക സ്വപ്‌നങ്ങളാണ് എ.ഐ.കെ.എം.സി.സി.യിലൂടെ പൂവണിയുന്നത്. സമൂഹ വിവാഹം കൂടാതെ കര്‍ണാടകയില്‍ ആദ്യമായി കേരള മോഡല്‍ പാലിയേറ്റീവ് കെയര്‍ ആരംഭിച്ചതും എസ്.ടി.സി.എച്ച്. കേന്ദ്രമാക്കിയാണ്. 8428 യൂണിറ്റ് രക്തമാണ് വിവിധ സമയങ്ങളിലായി സംഘടന ശേഖരിച്ച് നല്‍കിയത്. 141 പേര്‍ക്ക് സൗജന്യമായി പുനരധിവാസ പദ്ധതിയുടെ ഭാഗമായി വെപ്പുകാല്‍ വെച്ച് നല്‍കി. ആശുപത്രികളിലെ വളണ്ടിയര്‍ സേവനം, മരണാനന്തര പരിചരണം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, ട്രോമകെയര്‍ തുടങ്ങിയവയും എസ്.ടി.സി.എച്ച്. നടത്തിവരുന്നു.

The All India K.M.C.C. Bengaluru Central Committee is organizing a community wedding today, bringing together multiple couples in a grand ceremony. This initiative aims to support and empower individuals from diverse backgrounds, showcasing the spirit of community and togetherness ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാരക രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽ; ഒരാളെ പിടികൂടിയത് ലോഡ്‌ജിന്റെ വാഷ്‌റൂമിൽ നിന്ന്

crime
  •  12 hours ago
No Image

' ഗസ്സയില്‍ വംശഹത്യാ കൂട്ടക്കൊലക്ക് കൂട്ടു നില്‍ക്കരുത്, ഇസ്‌റാഈലിന് ആയുധങ്ങള്‍ നല്‍കരുത്' ട്രംപിനോട് 60 ശതമാനം അമേരിക്കക്കാരും ആവശ്യപ്പെടുന്നതിങ്ങനെ 

International
  •  12 hours ago
No Image

ശരീരത്തില്‍ ആവശ്യത്തിനു വെള്ളമുണ്ടോ എന്നു എങ്ങനെയാണ് തിരിച്ചറിയുക...?

Kerala
  •  12 hours ago
No Image

മോഷ്ടാക്കളെന്ന് സംശയം; ഗൂഗിൾ മാപ് സർവേ സംഘത്തിന് നേരെ നാട്ടുകാരുടെ ആക്രമണം

National
  •  12 hours ago
No Image

ഒമ്പതാം ക്ലാസ് വിദ്യാർഥിനി ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി; രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

National
  •  12 hours ago
No Image

ഇന്റർപോൾ റെഡ് നോട്ടീസ്: ദുബൈ പൊലിസ് പിടികൂടിയ പ്രതിയെ നെതർലാൻഡ്‌സിന് കൈമാറും

uae
  •  12 hours ago
No Image

സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ശിൽപയുടെ മരണം: ഗർഭിണിയായ ഭാര്യയെ ഭർത്താവും കുടുംബവും കൊലപ്പെടുത്തിയെന്ന് ആരോപണം, ഭർത്താവ് അറസ്റ്റിൽ

crime
  •  12 hours ago
No Image

ഐഫോൺ 17 ലോഞ്ച് സെപ്തംബർ ഒമ്പതിന്; പ്രമുഖ ജിസിസി രാജ്യത്ത് എപ്പോൾ ലഭ്യമാകുമെന്ന് അറിയാം

oman
  •  13 hours ago
No Image

വിശ്രമദിവസം ജോലി ചെയ്തു, സിംഗപ്പൂരില്‍ വീട്ടുജോലിക്കാരിക്ക് 8.8 ലക്ഷം രൂപ പിഴ

International
  •  13 hours ago
No Image

ധർമസ്ഥല കേസിൽ വീണ്ടും അട്ടിമറി ശ്രമം; ആക്ഷൻ കൗൺസിൽ മേധാവിക്കെതിരെ മൊഴി, അറസ്റ്റ് ചെയ്യാനും നീക്കം

crime
  •  13 hours ago