HOME
DETAILS

പശു ഒരു പുണ്യമൃഗം; കശാപ്പ് ചെയ്യുന്നത് സമാധാനത്തെ സാരമായി ബാധിക്കുമെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി

  
Web Desk
August 26 2025 | 12:08 PM

punjab haryana highcourt on cow slaughter case

ചണ്ഡീഗഢ്: പശു ഒരു പുണ്യമൃഗമാണെന്നും ചില പ്രവൃത്തികൾ ഒരു പ്രധാന ജനവിഭാഗത്തിന്റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുമ്പോൾ അത് സമാധാനത്തെ സാരമായി ബാധിക്കുമെന്നും പഞ്ചാബ്, ഹരിയാന ഹൈക്കോടതി. ഗോവധക്കേസിലെ ആരോപണവിധേയനായ നൂഹ് സ്വദേശി ആസിഫിന്റെ ജാമ്യവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കെയാണ് കോടതിയുടെ പരാമർശം. കേസിൽ ആസിഫിന് കോടതി ജാമ്യം നിഷേധിച്ചു.

മുൻകാല ജുഡീഷ്യൽ ഇളവ് ദുരുപയോഗം ചെയ്ത ആസിഫ് പതിവ് കുറ്റവാളി ആണെന്നും കോടതി പറഞ്ഞു. പശുക്കളെ ആവർത്തിച്ച് കശാപ്പ് ചെയ്യുന്നത് നിയമപരമായ ലംഘനം മാത്രമല്ല, രാജ്യത്തിന്റെ സാംസ്കാരിക ഘടനയ്ക്കും ഭരണഘടനാ മൂല്യങ്ങൾക്കും എതിരായ അപമാനവുമാണെന്ന് ജസ്റ്റിസ് സന്ദീപ് മൗദ്ഗിൽ ഉത്തരവിൽ പറഞ്ഞു. 

ഇന്ത്യൻ സമൂഹത്തിൽ പശുവിന്റെ അതുല്യമായ സ്ഥാനം കണക്കിലെടുക്കുമ്പോൾ, നിയമപരമായ പ്രത്യാഘാതങ്ങൾക്ക് പുറമെ, ഇപ്പോഴത്തെ കുറ്റകൃത്യം വൈകാരികവും സാംസ്കാരികവുമായ തലങ്ങൾ ഉള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. 2023 ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) ലെ സെക്ഷൻ 482 പ്രകാരമുള്ള ആസിഫിന്റെ ഹരജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം.

നിലവിലുള്ള നിയമത്തെ ബോധപൂർവ്വം ധിക്കരിച്ചും സമൂഹത്തിന്റെ വികാരങ്ങളെ പൂർണമായും അവഗണിച്ചും പശുവിനെ അറുക്കുക എന്ന കുറ്റമാണ്  എഫ്‌ഐആറിൽ ആരോപിക്കപ്പെട്ടിരിക്കുന്നതെന്ന് കോടതി ഉത്തരവിൽ പറഞ്ഞു. വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കോടതിക്ക് ബോധ്യമുണ്ടെന്ന് മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് മൗദ്ഗിൽ നിരീക്ഷിച്ചു.

കശാപ്പിനായി രാജസ്ഥാനിലേക്ക് പശുക്കളെ കടത്തിയെന്ന് ആരോപിച്ച് 2025 ഏപ്രിലിലാണ് ആസിഫ്, തസ്ലീം, അമൻ എന്നിവർക്കെതിരെ പൊലിസ് കേസെടുക്കുന്നത്. ഹരിയാന ഗൗവംശ് സംരക്ഷൺ ആൻഡ് ഗൗസംവർദ്ധൻ ആക്ട്, 2015, ക്രൂരത തടയൽ നിയമം,1960 എന്നിവ പ്രകാരമായിരുന്നു കേസെടുത്തത്. ഇവർ സഞ്ചരിച്ച വാഹനം തടഞ്ഞ് ആസിഫ് ഒഴികെ മറ്റു രണ്ടുപേരെയും പിടികൂടിയിരുന്നു. എന്നാൽ ആസിഫ് ഓടിപ്പോയെന്നാണ് പൊലിസ് വാദം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാമുകിക്കായി മൊബൈൽ ടവറിൽ കയറി യുവാവിന്റേ ആത്മഹത്യാ ഭീഷണി; കാമുകിയെ നാടു മുഴുവൻ തേടി പൊലിസും,നാട്ടുകാരും

crime
  •  8 hours ago
No Image

WAMD സേവനം വഴിയുള്ള തട്ടിപ്പ്; മുന്നറിയിപ്പുമായി കുവൈത്ത് സെൻട്രൽ ബാങ്ക്

uae
  •  8 hours ago
No Image

ജമ്മു കാശ്മീരിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും; പത്തോളം മരണം, നിരവധിപ്പേരെ കാണാനില്ല, എൻഎച്ച് 244 ഒലിച്ചു പോയി

National
  •  8 hours ago
No Image

കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വർണ ഏലസും മൊബൈലും കവർന്ന കേസിൽ സഹോദരങ്ങൾ പിടിയിൽ

crime
  •  9 hours ago
No Image

താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു; ഗതാഗതം പൂർണമായും സ്തംഭിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  9 hours ago
No Image

യുഎഇ: രാത്രി വാഹനമോടിക്കുമ്പോൾ ഹെഡ്‌ലൈറ്റ് മറക്കേണ്ട; എട്ടിന്റെ പണി കിട്ടും

uae
  •  9 hours ago
No Image

ഈ ദിവസം മുതൽ ഫുഡ് ഡെലിവറി ഏജന്റുമാർക്ക് ലൈസൻസ് നിർബന്ധം; പുതിയ പദ്ധതിയുമായി ഒമാൻ

uae
  •  9 hours ago
No Image

ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ നടപടി; ഒമേഗ ബസിന്റെ പെർമിറ്റ് മൂന്നു മാസത്തേക്ക് റദ്ദാക്കി

Kerala
  •  10 hours ago
No Image

ഇത് കളറാകും, ഡെസ്റ്റിനേഷൻ സെയിലുമായി ഇത്തിഹാദ് എയർവേയ്സ്; വിമാന നിരക്കുകളിൽ 30 ശതമാനം വരെ കിഴിവ്

uae
  •  10 hours ago
No Image

ഓണാവധി വെട്ടിക്കുറയ്ക്കില്ല; വ്യാജ വാർത്ത നൽകിയ ജനം ടിവിയോട് പണിയെടുത്ത് ജീവിച്ചുകൂടെ എന്ന് മന്ത്രി വി ശിവൻകുട്ടി

Kerala
  •  10 hours ago