
പ്രണയംനടിച്ച് മുസ്ലിം വിദ്യാര്‍ഥിനികളെ വിവാഹം കഴിക്കും, സ്വകാര്യ വിഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തും, കെണിയില്‍പ്പെട്ടത് 3 പെണ്‍കുട്ടികള്‍; ഒടുവില്‍ രവി അറസ്റ്റില്‍

ഹൈദരാബാദ്: സ്വന്തം മതംമറച്ചുവച്ച് മുസ്ലിം പെണ്‍കുട്ടികളെ പ്രണയംനടിച്ച് വിവാഹം കഴിക്കുകയും പിന്നീട് സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി അത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും പതിവാക്കിയ യുവാവ് അറസ്റ്റില്‍. റാഫി എന്ന പേരില്‍ മൂന്നു മുസ്ലിം യുവതികളെ വിവാഹംകഴിച്ച രവിയെയാണ് തെലങ്കാന പൊലിസ് അറസ്റ്റ്ചെയ്തത്. മൂന്ന് കോളേജ് പെണ്‍കുട്ടികളെയാണ് അട്ടാപൂര്‍ നിവാസിയായ രവി കുമാര്‍ പ്രണയം നടിച്ച് വിവാഹം കഴിച്ചതെന്ന വിവരവും പുറത്തുവന്നു.
സ്വന്തം സ്വത്വം മറച്ചുവെക്കാന്‍ രവി കുമാര്‍ തന്റെ പേര് 'റാഫി' എന്ന് മാറ്റിയതായും പൊലിസ് പറഞ്ഞു. വിവാഹം കഴിച്ച ശേഷം പെണ്‍കുട്ടികളുടെ സ്വകാര്യ വീഡിയോകള്‍ നിര്‍മ്മിച്ച് ഇയാള്‍ പെണ്‍കുട്ടികളെ ബ്ലാക്ക് മെയില്‍ ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നുമാണ് ആരോപണം.
നിരന്തരമായ പീഡനവും ബ്ലാക്ക് മെയിലിങ്ങും സഹിക്കാന്‍ കഴിയാതെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യ അട്ടാപൂര്‍ പോലീസിനെ സമീപിച്ചതോടെയാണ് ഇയാളുടെ തട്ടിപ്പുകള്‍ ഓരോന്നായി പുറത്തുവന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ രവിക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ ഇരകള്‍ മുന്നോട്ട് വന്നാല്‍ ഇയാള്‍ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്താമെന്നും പോലീസ് പറയുന്നു.
ഇയാള്‍ മൂന്നില്‍ കൂടുതല്‍ സ്ത്രീകളെ വിവാഹം കഴിച്ചിരിക്കാമെന്നും സൂചനയുണ്ട്. ഇയാളുടെ സംഘടനാ ബന്ധങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയിലെ പൊലിസ് വിശദമായ അന്വേഷണത്തിനുള്ള ഒരുക്കത്തിലാണ്.
#Hyderabad: An FIR has been registered against E.N. Ravi Kumar alias Rafi, for cheating his third wife by concealing his earlier marriages.
— NewsMeter (@NewsMeter_In) August 17, 2025
Ravi has been booked for committing criminal intimidation
According to the FIR- Ravi follows a habitual modus operandi of trapping young… pic.twitter.com/WZsG4dHpbA
തീവ്ര ഹിന്ദുത്വവാദികളുടെ പ്രൊപ്പഗണ്ട പദമായ ലൗ ജിഹാദ് എന്ന വ്യാജ കഥകളുടെ പേരില്‍ മുസ്ലിം സമുദായത്തിനെതിരേ നിരന്തരം വിദ്വേഷ പ്രചാരണം നടക്കുന്നതിനിടെയാണ് മതസ്വത്വം മറച്ചുവച്ച് രവി കുമാര്‍, മുസ്ലിം പെണ്‍കുട്ടികളെ വിവാഹം കഴിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്.
മുസ്ലിം സ്ത്രീയെ വിവാഹം കഴിക്കുന്ന ഹിന്ദു പുരുഷന് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് അടുത്തിടെ കര്‍ണാടക മുന്‍ മന്ത്രിയും ബിജാപൂര്‍ ജില്ലയിലെ ബിജെപി എംഎല്‍എയുമായ ബസന്ഗൌഡ പാട്ടീല്‍ യത്നാല് പ്രഖ്യാപിച്ചിരുന്നു.
A man has been exposed for luring college girls in the name of love and deceiving them on the pretext of marriage. According to reports, Rafi alias Ravi Kumar, a resident of Attapur, used to seduce many young girls and later marry them. According to the police, Ravi Kumar had also changed his name to “Rafi” to hide his identity. It is alleged that he blackmailed and mentally tortured the affected girls by making private videos.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അഞ്ച് വർഷങ്ങൾക്ക് ശേഷം ഇതിഹാസം തിരിച്ചെത്തുന്നു; വമ്പൻ നീക്കത്തിനൊരുങ്ങി ഇന്ത്യ
Cricket
• 7 hours ago
രൂപയുടെ മൂല്യം പിന്നെയും താഴേക്ക്, ഗൾഫിൽനിന്ന് നാട്ടിലേക്ക് പണം അയക്കുന്നതിൽ റെക്കോഡ് | Indian Rupee vs Gulf Currencies
Economy
• 7 hours ago
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ കാണാതായി; തിരച്ചിൽ ഊർജിതം
Kerala
• 7 hours ago
അവൻ ധോണിയെപോലെയാണ്, ഇന്ത്യൻ ടീമിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും: റെയ്ന
Cricket
• 8 hours ago
മോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച്ച; ചൈനീസ് ഭീഷണിക്ക് വഴങ്ങുന്നത് മോദി സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മ; വിമര്‍ശിച്ച് കോണ്‍ഗ്രസ്
International
• 8 hours ago
ചൊവ്വാഴ്ച മുതൽ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 8 hours ago
ദലിത് ചിന്തകന്‍ ഡോ ടി.എസ് ശ്യാംകുമാറിനെ വേട്ടയാടി സംഘപരിവാര്‍; വീട് കയറി അധിക്ഷേപിച്ചെന്ന് പരാതി
Kerala
• 8 hours ago
സഞ്ജുവല്ല! ദ്രാവിഡ് രാജസ്ഥാൻ വിടാൻ കാരണം മറ്റൊരു താരം; റിപ്പോർട്ട്
Cricket
• 9 hours ago
അയ്യങ്കാളി ജയന്തി അവിട്ടാഘോഷ പരിപാടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ മാറ്റി
Kerala
• 9 hours ago
സ്വപ്ന പദ്ധതിക്ക് തുടക്കം; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി
Kerala
• 9 hours ago
യുഎഇ: അൽ ജദ്ദാഫിൽ പുതിയ പെയ്ഡ് പാർക്കിംഗ് സോണുകൾ പ്രഖ്യാപിച്ച് പാർക്കിൻ
uae
• 10 hours ago
അമിത് ഷാക്കെതിരായ ആരോപണം; തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്കെതിരെ എഫ്.ഐ.ആര്
National
• 10 hours ago
ഒരാഴ്ചക്കാലയളവിൽ 20,000-ത്തിലധികം അറസ്റ്റ്, 11,279 നാടുകടത്തലുകൾ; നിയമലംഘനങ്ങൾക്കെതിരെ അറുതിയില്ലാ പോരാട്ടവുമായി സഊദി അറേബ്യ
Saudi-arabia
• 10 hours ago
താമരശ്ശേരി ചുരത്തിലെ കണ്ടെയ്നര്‍ ലോറി അപകടം; ലക്കിടിയിലും അടിവാരത്തും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
Kerala
• 10 hours ago
റോഡ് നന്നായില്ലെങ്കിലും കുഴപ്പമില്ല....! പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു
Kerala
• 12 hours ago
ഹമാസിന്റെ അൽ-ഖസ്സാം ബ്രിഗേഡ്സ് വക്താവ് അബു ഉബൈദ കൊല്ലപ്പെട്ടു? ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്റാഈൽ മാധ്യമങ്ങൾ
International
• 13 hours ago
ഫുൾ ടാങ്ക് പെട്രോൾ അടിച്ചാൽ പോക്കറ്റ് കാലിയാകുമോ? അറിയാം യുഎഇയിൽ ഫുൾ ടാങ്ക് ഇന്ധനത്തിന് എന്ത് ചിലവ് വരുമെന്ന്
uae
• 13 hours ago
സെപ്തംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ; പെട്രോളിന് നേരിയ വർധന, ഡീസൽ വില കുറഞ്ഞു
uae
• 14 hours ago
2025 സെപ്തംബർ ഒന്ന് മുതൽ ബഹ്റൈൻ യാത്രക്കാർക്ക് 'ഓകെ ടു ബോർഡ്' സന്ദേശം ആവശ്യമില്ല; എയർ ഇന്ത്യ
bahrain
• 11 hours ago
പുതുക്കിയ നടപ്പാതകൾ നിർമ്മിക്കും, കൂടുതൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കും; അൽ താന്യ സ്ട്രീറ്റിൽ ട്രാഫിക് നവീകരണ പദ്ധതിയുമായി RTA
uae
• 11 hours ago
ഒന്‍പതാം വളവില്‍ ലോറി കൊക്കയിലേക്ക് തെന്നിമാറി അപകടം; ചുരത്തില്‍ വീണ്ടും ഗതാഗത കുരുക്ക്
Kerala
• 12 hours ago