HOME
DETAILS

ബ്രസീൽ ടീമിൽ നിന്ന് നെയ്മർ വീണ്ടും പുറത്ത്; ആഞ്ചലോട്ടി സ്ക്വാഡ് പ്രഖ്യാപിച്ചു

  
August 26 2025 | 14:08 PM

neymar excluded from brazil squad again as ancelotti names 25-man team for world cup qualifiers

റിയോ ഡി ജനീറോ: 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിൽ നിന്ന് സൂപ്പർതാരം നെയ്മർ ജൂനിയർ വീണ്ടും പുറത്തായി. പരിശീലകൻ കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ച 25 അംഗ സ്ക്വാഡിൽ നെയ്മറിനെ ഉൾപ്പെടുത്തിയിട്ടില്ല. ആഞ്ചലോട്ടി ചുമതലയേറ്റ ശേഷം രണ്ടാം തവണയാണ് നെയ്മറെ ടീമിൽ നിന്ന് ഒഴിവാക്കുന്നത്. അതേസമയം, മാച്ച് ഫിക്സിങ് ആരോപണങ്ങളിൽ നിന്ന് ജൂലൈയിൽ കുറ്റവിമുക്തനായ വെസ്റ്റ്ഹാം യുണൈറ്റഡ് താരം ലുക്കാസ് പക്വേറ്റ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

പക്വേറ്റ ഇതിനോടകം ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഞ്ച് മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും, മെയ് മാസത്തിൽ ആഞ്ചലോട്ടി ചുമതലയേറ്റ ശേഷം  അവസരം ലഭിച്ചിരുന്നില്ല. താരത്തിന്റെ പ്രകടനം കൂടുതൽ വിലയിരുത്തേണ്ടതുണ്ടെന്ന് ആഞ്ചലോട്ടി വ്യക്തമാക്കിയിരുന്നു. എന്നാൽ, റയൽ മാഡ്രിഡ് താരങ്ങളായ വിനീഷ്യസ് ജൂനിയറിനെയും റോഡ്രിഗോയെയും സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി നെയ്മർ ഉൾപ്പെടെയുള്ള താരങ്ങൾ പൂർണ കായികക്ഷമത വീണ്ടെടുക്കണമെന്ന് ആഞ്ചലോട്ടി ആവശ്യപ്പെട്ടു.

"നെയ്മറിന്റെയും ബ്രസീൽ ടീമിന്റെയും ആരാധകർക്ക് എല്ലാം അറിയാം. ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കണമെങ്കിൽ നെയ്മറിനും സഹതാരങ്ങൾക്കും പൂർണ ഫിറ്റ്നസ് അത്യാവശ്യമാണ്. യോഗ്യതാ റൗണ്ടിൽ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ മികച്ച രീതിയിൽ വിജയിച്ച് പൂർത്തിയാക്കാൻ ഞങ്ങൾ ശ്രമിക്കും," ആഞ്ചലോട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെപ്റ്റംബർ 4-ന് ചിലിക്കെതിരെ സ്വന്തം മൈതാനത്തും, 9-ന് ബൊളീവിയക്കെതിരെ എവേ മത്സരവുമാണ് ബ്രസീലിന്റെ അവസാന യോഗ്യതാ മത്സരങ്ങൾ.

നെയ്മറിന്റെ ക്ലബ്ബായ സാന്റോസ് എഫ്‌സി, ആഗസ്റ്റ് 17-ന് വാസ്കോ ഡ ഗാമയോട് (6-0) ദയനീയ പരാജയപ്പെട്ടിരുന്നു. നിലവിൽ, ബ്രസീലിയൻ ലീഗിൽ തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് രണ്ട് പോയിന്റ് മാത്രം മുന്നിലാണ് സാന്റോസ്. ഇത് ആരാധകരുടെ കടുത്ത പ്രതിഷേധത്തിന് കാരണമായി മാറിയിട്ടുണ്ട്. ബാഴ്സലോണയിലും പിഎസ്‌ജിയിലും തിളങ്ങിയ നെയ്മർ, ജനുവരിയിൽ സാന്റോസിൽ തിരിച്ചെത്തിയെങ്കിലും പരിക്കുകൾ താരത്തെ അലട്ടുന്നുണ്ട്. ഏപ്രിലിലെ തുടയിലെ പരിക്കും, കഴിഞ്ഞ വ്യാഴാഴ്ച പേശിവലിവ് മൂലം പരിശീലനത്തിനിറങ്ങാൻ കഴിയാത്തതും നെയ്മറെ കളികളത്തിൽ നിന്ന് പിന്നോട്ട് വലിക്കുകയാണ്. 2023 ഒക്ടോബറിൽ ഇടത് കാൽമുട്ടിലെ എസിഎൽ, മെനിസ്കസ് പരിക്കുകൾ മൂലം ബ്രസീലിന് തങ്ങളുടെ സൂപ്പർതാരത്തെ നഷ്ടമായിരുന്നു.

അതേസമയം, സീനിയർ താരം കസെമിറോ ടീമിൽ ഇടം നേടി. കഴിഞ്ഞ വെള്ളിയാഴ്ച ചെൽസിക്കായി മികച്ച പ്രകടനം നടത്തി മാൻ ഓഫ് ദ മാച്ച് ആയ എസ്റ്റേവിയോക്കും ബ്രസീലിയൻ സ്ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുലിനെ കാണാൻ തെരുവുകൾ തിങ്ങിനിറഞ്ഞ് ജനം; വോട്ടർ അധികാർ യാത്ര 14-ാം ദിവസത്തിലേക്ക്

National
  •  2 days ago
No Image

വിയോജിപ്പ് മറക്കുന്നു; താലിബാൻ മന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് ഇന്ത്യ; യു.എൻ ഇളവ് ലഭിച്ചാൽ സന്ദർശനം ഉടൻ 

National
  •  2 days ago
No Image

ജി.എസ്.ടി സ്ലാബ് ചുരുക്കൽ ക്ഷേമ, വികസന പദ്ധതികളെ ബാധിക്കും; ആലോചനയില്ലാത്ത നടപടിയിൽ ആശങ്കയറിയിച്ച് സംസ്ഥാനങ്ങൾ

National
  •  2 days ago
No Image

കണ്ണൂരിൽ വീടിനുള്ളിൽ വൻസ്‌ഫോടനം; ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിൽ, അപകടം ബോംബ് നിർമാണത്തിനിടെയെന്ന് സൂചന

Kerala
  •  2 days ago
No Image

മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി

International
  •  2 days ago
No Image

പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം

Football
  •  2 days ago
No Image

വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ

Kerala
  •  2 days ago
No Image

വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്

Kuwait
  •  2 days ago
No Image

താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം

uae
  •  2 days ago
No Image

ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ

Kerala
  •  2 days ago