HOME
DETAILS

താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു; ഗതാഗതം പൂർണമായും സ്തംഭിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

  
Web Desk
August 26 2025 | 14:08 PM

landslide occured wayanad churam view point road blocked

കല്പറ്റ: വയനാട് ചുരത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. ഒമ്പതാം വളവിൽ വ്യൂ പോയിന്റിന് സമീപമാണ് മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചു. യാത്രക്കാർ വാഹനങ്ങളിൽ കടന്നു പോകുന്ന സമയത്താണ് അപകടം ഉണ്ടായത്. തലനാരിഴക്കാണ് യാത്രക്കാർ രക്ഷപെട്ടത്. റോഡുമുഴുവൻ മണ്ണ് നിറഞ്ഞതിനാൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ എല്ലാം തിരിച്ചുവിടുകയാണ്.

ബസുകളും മറ്റു വാഹനങ്ങളും എല്ലാം വഴി തിരിച്ചു വിടുകയാണ്. വയനാട്ടിലേക്ക് പോകേണ്ടവർ കുറ്റ്യാടി ചുരം വഴി പോകണമെന്ന് പൊലിസ് അറിയിച്ചു. കാൽനടയാത്രക്കാർ ഉൾപ്പെടെ ആരെയും കടത്തിവിടില്ല. ആംബുലൻസുകൾ ഉൾപ്പെടെ ഉള്ള അത്യാവശ്യ വാഹനങ്ങൾ മറ്റു വഴികൾ ഉപയോഗപ്പെടുത്തുക. ഫയർ ഫോഴ്സ്, ജെസിബി എന്നീ വാഹനങ്ങൾക്ക്‌ സംഭവ സ്ഥലത്തേക്ക് എത്താൻ വഴി ഒരുക്കണമെന്ന് പൊലിസ് അറിയിച്ചു.

ആറോളം മരങ്ങളാണ് റോഡിലേക്ക് കടപുഴകി മറിഞ്ഞു വീണിട്ടുള്ളത്. ഇതോടൊപ്പം വലിയ കല്ലുകളും പാറകളും മണ്ണും റോഡിൽ നിറഞ്ഞു കിടക്കുകയാണ്. ഇതോടെ വായനാട്ടിലേക്കും തിരിച്ചുമുള്ള യാത്ര പൂർണമായും നിലച്ചു. ഇതുവഴി എത്തിയ വാഹനങ്ങളെ തിരിച്ചുവിടാൻ പൊലിസിന്റെയും ഫയർ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും റെസ്ക്യൂ ടീമിന്റെയും നേതൃത്വത്തിൽ ശ്രമം തുടരുകയാണ്. വാഹനങ്ങളുടെ നീണ്ട നിര ചുരത്തിൽ ഉണ്ടെന്നാണ് വിവരം.

കൽപറ്റയിൽ നിന്ന് ഫയർ ഫോഴ്സ് എത്തി റോഡിൽ നിന്ന് മണ്ണും മരവും മാറ്റാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. വയനാട്ടിലേക്ക് പോകേണ്ടവർക്ക് കുറ്റ്യാടി ചുരം വഴി പോകാം. താമരശ്ശേരിയിൽ നിന്ന് ബാലുശ്ശേരി, പേരാമ്പ്ര വഴി കുറ്റ്യാടി ചുരത്തിലേക്ക് എത്താം

കഴിഞ്ഞ ദിവസം വാഹനങ്ങൾ കൂട്ടിയിടിച്ചും താമരശ്ശേരി ചുരത്തിൽ ഗതാതം തടസപ്പെട്ടിരുന്നു. ചുരത്തിന്റെ എട്ടാം വളവിന് മുകളിലായാണ് അപകടം ഉണ്ടായത്. കാറുകളും, ഓട്ടോകളും ഉള്‍പ്പെടെ എട്ടോളം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട ലോറി മുന്നിലുള്ള വാഹനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് വാഹനങ്ങള്‍ തൊട്ടുമുന്നിലുള്ള വാഹനങ്ങളിലേക്ക് ഇടിക്കുകയായിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റിപ്പുറത്ത് അയൽവാസികൾ തമ്മിൽ സംഘർഷം; യുവാവിന് വെട്ടേറ്റു, ഗുരുതര പരിക്ക്

crime
  •  5 hours ago
No Image

ഉള്ള്യേരിയിൽ ലാബ് ടെക്നീഷ്യനെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ; ഫോൺ നമ്പർ നിർണായക തെളിവായി

crime
  •  6 hours ago
No Image

ഇസ്‌റാഈലിൽ നെതന്യാഹുവിനെതിരെ തെരുവിലിറങ്ങി ജനം; ടയറുകൾ കത്തിച്ച് റോഡ് ഉപരോധിച്ച് വൻപ്രതിഷേധം

International
  •  6 hours ago
No Image

പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവെക്കാനുള്ള ഹൈക്കോടതി ഉത്തരവ് സെപ്റ്റംബർ 9 വരെ നീട്ടി

Kerala
  •  6 hours ago
No Image

റഷ്യൻ എണ്ണ വാങ്ങലിനെ ചൊല്ലി യുഎസ് ഭീഷണികൾക്കിടെ ട്രംപിന്റെ ഫോൺ കോളുകൾ മോദി എടുത്തില്ലെന്ന് റിപ്പോർട്ട്

International
  •  6 hours ago
No Image

ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡ് (E11) വികസന പദ്ധതിക്ക് തുടക്കം; സെപ്റ്റംബർ 1 മുതൽ റോഡ് അടച്ചിടും

uae
  •  7 hours ago
No Image

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയ്ക്ക് സുരക്ഷ വർധിപ്പിച്ചു; കനത്ത സുരക്ഷയിൽ കന്റോൺമെന്റ് ഹൗസ്

Kerala
  •  7 hours ago
No Image

സ്നാപ്ചാറ്റ് വഴി കൊയിലാണ്ടിയിലെ 13-കാരിയെ പ്രണയം നടിച്ച് കെണിയിലാക്കി പീഡിപ്പിച്ചു; കർണാടക സ്വദേശി അറസ്റ്റിൽ

crime
  •  7 hours ago
No Image

ക്രിക്കറ്റ് ബാറ്റുകളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം; ആലപ്പുഴയിൽ യുവാവ് എക്സൈസിന്റെ പിടിയിൽ

Kerala
  •  7 hours ago
No Image

കേരളത്തിൽ ഒന്നു പോലുമില്ല; മണിക്കൂറിൽ 130 കിലോമീറ്ററിലധികം വേ​ഗത്തിൽ സഞ്ചരിക്കുന്ന വന്ദേഭാരത് ട്രെയിനുകൾ; നിങ്ങൾക്കും ഈ ട്രെയിനുകളിൽ യാത്ര ചെയ്യാം

National
  •  7 hours ago