HOME
DETAILS

കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വർണ ഏലസും മൊബൈലും കവർന്ന കേസിൽ സഹോദരങ്ങൾ പിടിയിൽ

  
Web Desk
August 26 2025 | 15:08 PM

brothers arrested in kodungallur for robbing gold Jewellery and mobile phone at knifepoint

തൃശൂർ: കൊടുങ്ങല്ലൂർ ഉഴുവത്ത്കടവിൽ യുവാവിന്റെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വർണ ഏലസും മൊബൈൽ ഫോണും കവർന്ന കേസിൽ സഹോദരങ്ങളായ രണ്ട് യുവാക്കൾ പൊലിസ് പിടിയിലായി. മാള വലിയപറമ്പ് സ്വദേശികളായ പോട്ടക്കാരൻ വീട്ടിൽ അജയ് (19), രോഹിത്ത് (18) എന്നിവരാണ് തൃശൂർ റൂറൽ പൊലിസ് അറസ്റ്റുചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഉഴുവത്ത്കടവ് സ്വദേശി പൈനാടത്ത്കാട്ടിൽ വീട്ടിൽ അനന്തുവിന്റെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ ഒരു ഗ്രാം തൂക്കമുള്ള സ്വർണ ഏലസും മൊബൈൽ ഫോണും കവർന്നതെന്ന് പൊലിസ് വ്യക്തമാക്കി.

കൊടുങ്ങല്ലൂർ പൊലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി. കെ., സബ് ഇൻസ്പെക്ടർമാരായ സാലിം, ജിജേഷ്, സീനിയർ സിവിൽ പൊലിസ് ഓഫീസർമാരായ ധനേഷ്, വിഷ്ണു, അബീഷ് എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Two brothers have been arrested by the police in the case of robbing a young man of his gold chain and mobile phone by threatening him with a knife at a shop in Uzhuvathkadavil, Kodungallur. The Thrissur Rural Police have arrested Ajay (19) and Rohith (18), natives of Pottakaran, Mala. The accused will be produced in court after completing the formalities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; മൂന്ന് പ്രതികൾ അറസ്റ്റിൽ

crime
  •  a day ago
No Image

ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

Kerala
  •  a day ago
No Image

പ്രചാരണങ്ങള്‍ വ്യാജമെന്ന് ഒമാന്‍; നിരോധിച്ചത് കുറോമിയുടെ വില്‍പ്പന, ലബുബുവിന്റെയല്ലെന്നും വിശദീകരണം

oman
  •  a day ago
No Image

ഭാര്യക്ക് മരണ അനുശോചനം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത ഭർത്താവ്; 3 ദിവസത്തിന് ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

crime
  •  a day ago
No Image

താമസ, തൊഴിൽ നിയമലംഘനം; സഊദിയിൽ 20,319 പേർ പിടിയിൽ

Saudi-arabia
  •  a day ago
No Image

കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി

Kerala
  •  a day ago
No Image

കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ

crime
  •  a day ago
No Image

ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്

Football
  •  a day ago
No Image

വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍

National
  •  a day ago
No Image

വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ

uae
  •  a day ago