HOME
DETAILS

കുറ്റിപ്പുറത്ത് അയൽവാസികൾ തമ്മിൽ സംഘർഷം; യുവാവിന് വെട്ടേറ്റു, ഗുരുതര പരിക്ക്

  
August 26 2025 | 18:08 PM

clashes between neighbors in kuttippuram youth stabbed seriously injured

മലപ്പുറം: കുറ്റിപ്പുറം കൊടക്കല്ലിൽ അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവിന് വെട്ടേറ്റു. കൊടക്കല്ല് സ്വദേശി വിഷ്ണു (28)നാണ് കഴുത്തിന് വെട്ടേറ്റത്. ഗുരുതര പരിക്കോടെ വിഷ്ണുവിനെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷ്ണുവിന്റെ അയൽവാസിയായ മനീഷ് (30) ആണ് ആക്രമണം നടത്തിയത്.

മാസങ്ങൾക്ക് മുമ്പ് വിഷ്ണുവും മനീഷും തമ്മിൽ തർക്കവും തമ്മിതല്ലും നടന്നിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷ അനുഭവിച്ച് വിഷ്ണു ജയിലിൽ നിന്ന് ഇന്ന് പുറത്തുവന്നതായിരുന്നു. എന്നാൽ, വൈകുന്നേരം ഇരുവരും തമ്മിൽ വീണ്ടും സംഘർഷമുണ്ടാവുകയും, ഇതിനിടെ മനീഷ് കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് വിഷ്ണുവിനെ വെട്ടുകയുമായിരുന്നു.സംഭവത്തെ തുടർന്ന് മനീഷിനെ കുറ്റിപ്പുറം പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

A young man was stabbed in a clash between neighbors in Kuttippuram Kodakkal. Kodakkal native Vishnu (28) was stabbed in the neck. Vishnu was admitted to Valanchery Nadakkavu Hospital with serious injuries. Vishnu's neighbor Manish (30) carried out the attack.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉള്ള്യേരിയിൽ ലാബ് ടെക്നീഷ്യനെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ; ഫോൺ നമ്പർ നിർണായക തെളിവായി

crime
  •  6 hours ago
No Image

ഇസ്‌റാഈലിൽ നെതന്യാഹുവിനെതിരെ തെരുവിലിറങ്ങി ജനം; ടയറുകൾ കത്തിച്ച് റോഡ് ഉപരോധിച്ച് വൻപ്രതിഷേധം

International
  •  6 hours ago
No Image

പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവെക്കാനുള്ള ഹൈക്കോടതി ഉത്തരവ് സെപ്റ്റംബർ 9 വരെ നീട്ടി

Kerala
  •  6 hours ago
No Image

റഷ്യൻ എണ്ണ വാങ്ങലിനെ ചൊല്ലി യുഎസ് ഭീഷണികൾക്കിടെ ട്രംപിന്റെ ഫോൺ കോളുകൾ മോദി എടുത്തില്ലെന്ന് റിപ്പോർട്ട്

International
  •  6 hours ago
No Image

ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡ് (E11) വികസന പദ്ധതിക്ക് തുടക്കം; സെപ്റ്റംബർ 1 മുതൽ റോഡ് അടച്ചിടും

uae
  •  7 hours ago
No Image

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയ്ക്ക് സുരക്ഷ വർധിപ്പിച്ചു; കനത്ത സുരക്ഷയിൽ കന്റോൺമെന്റ് ഹൗസ്

Kerala
  •  7 hours ago
No Image

സ്നാപ്ചാറ്റ് വഴി കൊയിലാണ്ടിയിലെ 13-കാരിയെ പ്രണയം നടിച്ച് കെണിയിലാക്കി പീഡിപ്പിച്ചു; കർണാടക സ്വദേശി അറസ്റ്റിൽ

crime
  •  7 hours ago
No Image

ക്രിക്കറ്റ് ബാറ്റുകളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം; ആലപ്പുഴയിൽ യുവാവ് എക്സൈസിന്റെ പിടിയിൽ

Kerala
  •  7 hours ago
No Image

കേരളത്തിൽ ഒന്നു പോലുമില്ല; മണിക്കൂറിൽ 130 കിലോമീറ്ററിലധികം വേ​ഗത്തിൽ സഞ്ചരിക്കുന്ന വന്ദേഭാരത് ട്രെയിനുകൾ; നിങ്ങൾക്കും ഈ ട്രെയിനുകളിൽ യാത്ര ചെയ്യാം

National
  •  7 hours ago
No Image

കാമുകിക്കായി മൊബൈൽ ടവറിൽ കയറി യുവാവിന്റേ ആത്മഹത്യാ ഭീഷണി; കാമുകിയെ നാടു മുഴുവൻ തേടി പൊലിസും,നാട്ടുകാരും

crime
  •  8 hours ago