HOME
DETAILS

ആശങ്ക അകലുന്നില്ല; വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ച് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

  
Web Desk
October 16 2025 | 17:10 PM

five more amebic fever case reported in kerala today

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി അഞ്ച് പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ആനാട്, മംഗലപുരം, പോത്തന്‍കോട്, രാജാജി നഗര്‍, പാങ്ങപ്പാറ സ്വദേശികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ അഞ്ചുപേരും ചികിത്സയില്‍ തുടരുകയാണ്. 

അതേസമയം സംസ്ഥാനത്ത് രോഗബാധ വ്യാപിക്കുന്നതില്‍ ആശങ്ക ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. കണ്ണൂര്‍ സ്വദേശിയായ മൂന്ന് വയസുകാരനും, പാലക്കാട് സ്വദേശിയായ 62കാരനും, കൊല്ലം സ്വദേശിനിയായ 62കാരിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ വിവിധ മെഡിക്കല്‍ കോളജുകളിലായി ചികിത്സ തേടിയിട്ടുണ്ട്. ഈ മാസം ഇതുവരെ 25 അമീബിക് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

അതിനിടെ താമരശ്ശേരിയിൽ നാലാംക്ലാസ് വിദ്യാർഥിനിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരമല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യുമോണിയയെ തുടർന്നാണ് 9 വയസ്സുകാരി അനയ മരിച്ചതെന്നാണ് പോസ്റ്റേമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. നേരത്തെ ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിൽ അമീബിക് മസ്തിഷ്കജ്വരമെന്ന് രേഖപ്പെടുത്തിയിരുന്നു.

കുട്ടിയുടെ നട്ടെല്ലിൽ നിന്ന് ശേഖരിച്ച സ്രവത്തിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ കുടുംബം ഇത് നിഷേധിച്ചിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ മതിയായ ചികിത്സ നൽകിയില്ലെന്ന ആരോപണത്തെ തുടർന്നാണ് മകൾ മരിച്ചത് എന്നായിരുന്നു അച്ഛൻ സനൂപിന്റെ ആരോപണം. ആരോ​ഗ്യവകുപ്പ് സമർപ്പിച്ച റിപ്പോർട്ടിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ആശുപത്രി അധികൃതരും അറിയിച്ചതിന് പിന്നാലെയാണ് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിൻ വിടിയെ കത്തി ഉപയോ​ഗിച്ച് വെട്ടി കൊല്ലാൻ ശ്രമിച്ചത്. ആക്രമണത്തിൽ ഡോക്ടർക്ക് തലയ്ക്ക് ​ഗുരുതരമായ പരുക്കേറ്റിരുന്നു. ഈ കേസിൽ സനൂപ് ജയിലിലാണ്. അതേസമയം ചികിത്സയിലുള്ള ഡോക്ടർ വിപിൻ ആശുപത്രി വിട്ടിരുന്നു.

ഈ മാസം 11-നാണ് തലയ്ക്ക് വെട്ടേറ്റ ഡോക്ടർ വിപിൻ വിടിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. തലയ്ക്ക് 8 സെന്റിമീറ്റർ ആഴത്തിലുള്ള മുറിവിന് സർജറി നടത്തിയിരുന്നു. അതേസമയം സനൂപിനെതിരെ വധശ്രമം, അതിക്രമിച്ചുകയറി ആക്രമിക്കൽ, ആശുപത്രി സംരക്ഷണ നിയമത്തിന്റെ 3, 4 വകുപ്പുകൾ എന്നിവ ചുമത്തി കേസെടുത്തിട്ടുണ്ട്.

Five new cases of amoebic meningoencephalitis confirmed in the state. The infection has been reported in residents of Anad, Mangalapuram, Pothencode, Rajaji Nagar, and Pangappara.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ മുൻവൈരാഗ്യത്തിന്റെ പേരിൽ വീടുകയറി അക്രമം; യുവാവ് അറസ്റ്റിൽ

Kerala
  •  4 hours ago
No Image

കാമുകിയെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി; 48 വര്‍ഷത്തെ ഒളിവ് ജീവിതത്തിന് ശേഷം പിടിയില്‍; കുരുക്കായത് സ്വന്തം ലൈസന്‍സും

crime
  •  4 hours ago
No Image

6.15 കോടി രൂപ വിലമതിക്കുന്ന പിക്കാസോയുടെ ചിത്രം നഷ്ടപ്പെട്ടു; സംഭവം സ്പെയിനിൽ പ്രദർശനത്തിനായി കൊണ്ടു പോകുമ്പോൾ

International
  •  5 hours ago
No Image

'മഴ തേടി യുഎഇ'; യുഎഇയിൽ മഴയെത്തേടുന്ന നിസ്കാരം നാളെ

uae
  •  5 hours ago
No Image

വീണ്ടും ജംബോ പട്ടിക: കെ.പി.സി.സി ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു; സെക്രട്ടറിമാരെ പിന്നീട് പ്രഖ്യാപിക്കും

Kerala
  •  5 hours ago
No Image

ആര്‍എസ്എസ് നിരോധനം; പ്രിയങ്ക് ഖാര്‍ഗെക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി പിടിയില്‍

National
  •  5 hours ago
No Image

ട്രംപ് ഭരണകൂടത്തിന്റെ പുതിയ മാധ്യമ നയം: ദേശീയ സുരക്ഷാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കുറ്റകരമാക്കും; പെന്റഗണിൽ നിന്ന് മാധ്യമപ്രവർത്തകർ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി 

International
  •  5 hours ago
No Image

'ഇന്ത്യൻ മഹാസമുദ്ര സുനാമി സിമുലേഷൻ' (IOWAVE25); ഫുജൈറയിൽ സുനാമി മോക്ക് ഡ്രിൽ

uae
  •  6 hours ago
No Image

ജർമനിയിലെ ഹോസ്പിറ്റലിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഹരിതകർമ്മ സേന പ്രവർത്തകയിൽ നിന്ന് 22.97 ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

അട്ടപ്പാടിയിൽ വീണ്ടും കഞ്ചാവ് തോട്ടം; പൊലിസ് നശിപ്പിച്ചത് അഞ്ച് മാസം വരെ പാകമായ 203 കഞ്ചാവ് ചെടികൾ

latest
  •  6 hours ago