HOME
DETAILS

പാലുമായി യാതൊരു ബന്ധവുമില്ല; ഉപയോക്താക്കൾക്കുണ്ടായ സംശയം റെയ്​ഡിൽ കലാശിച്ചു; പിടിച്ചെടുത്തത് 550 കിലോ പനീർ

  
August 27 2025 | 11:08 AM

  550kg of adulterated paneer seized by maharashtra authorities in antop hill raid

മുംബൈ: 'പനീർ' എന്ന പേരിൽ വിറ്റഴിച്ചിരുന്നത് വ്യാജമായി നിർമിച്ച ചീസ്. മഹാരാഷ്ട്രയിലെ ആന്റോപ് ഹിൽ പ്രദേശത്ത് നടന്ന റെയ്ഡിൽ 550 കിലോ വ്യാജ പനീർ അധികൃതർ പിടിച്ചെടുത്തു. 'മലായ് പനീർ' എന്ന പേര് ഉപയോഗിച്ചാണ് ഈ വ്യാജ ഉൽപ്പന്നം വിറ്റിരുന്നത്. പതിവായി പനീർ വാങ്ങുന്നവർക്ക് ഉൽപ്പന്നത്തെക്കുറിച്ച് ഉണ്ടായ സംശയത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച രഹസ്യ വിവര പ്രകാരമായിരുന്നു റെയ്ഡ്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. 

ഓം കോൾഡ് ഡ്രിങ്ക് ഹൗസ്, ശ്രീ ഗണേഷ് ഡയറി തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. പാൽപ്പൊടി, പാം ഓയിൽ, ചില രാസവസ്തുക്കൾ എന്നിവ ചേർത്താണ് ഈ വ്യാജ ചീസ് നിർമിച്ചിരുന്നത്. പ്രദേശവാസികൾക്കും നിരവധി ഹോട്ടലുകൾക്കും കാറ്ററിംഗ് സ്ഥാപനങ്ങൾക്കും ഈ വ്യാജ പനീറിനെക്കുറിച്ച് സംശയം തോന്നിയിരുന്നില്ല. യഥാർത്ഥ പാൽ ഉപയോഗിക്കാതെ നിർമിക്കുന്ന ഇത്തരം ഉൽപ്പന്നങ്ങൾ 'ചീസ് അനലോഗ്' എന്നാണ് പറയുന്നത്. ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോ​ഗിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്കും മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം.

ഗുണനിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്നതിനാൽ ഈ ഉൽപന്നങ്ങളിൽ പ്രോട്ടീന്റെ അളവ് വളരെ കുറവാണ്. ഉത്സവ സീസൺ അടുത്തുവരുന്ന സാഹചര്യത്തിൽ, നഗരത്തിലെ ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിൽ സുതാര്യത ഉറപ്പുവരുത്താനാണ് ഈ റെയ്ഡ് ലക്ഷ്യമിട്ടത്. ഉപഭോക്താക്കൾ വാങ്ങുന്ന ഉൽപ്പന്നങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും, പാൽ ഉൽപ്പന്നങ്ങൾ വിശ്വസനീയരായ നിർമാതാക്കളിൽ നിന്ന് മാത്രം വാങ്ങണമെന്നും അധികൃതർ അറിയിച്ചു. 

In a recent raid in Antop Hill, Maharashtra, authorities seized 550kg of adulterated paneer, also known as "Malai Paneer," which was being sold under the guise of genuine paneer. This incident highlights the growing concern over food adulteration in India, where profit-driven manufacturers compromise on quality and safety. Similar cases have been reported in other parts of the country, such as Uttar Pradesh, where over 2,500kg of adulterated paneer was seized ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കംബോഡിയൻ നേതാവിനെ 'അങ്കിൾ' എന്നുവിളിച്ച ഫോൺ സംഭാഷണം പുറത്തായി; തായ്‌ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ പുറത്താക്കി കോടതി

International
  •  5 hours ago
No Image

രാജസ്ഥാൻ സൂപ്പർതാരം ഏഷ്യ കപ്പിൽ; നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ലങ്കൻ പട വരുന്നു

Cricket
  •  6 hours ago
No Image

ഇനി ഫോർമുല വണ്ണിൽ മാറ്റുരക്കുക പതിനൊന്ന് ടീമുകൾ; അടുത്ത സീസൺ മുതൽ ഫോർമുല വണ്ണിൽ മത്സരിക്കാൻ കാഡിലാക്കും

auto-mobile
  •  6 hours ago
No Image

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ്: ഡോക്ടര്‍ക്കെതിരേ കേസെടുത്തു

Kerala
  •  6 hours ago
No Image

ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങി; യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി

uae
  •  6 hours ago
No Image

‘അലിയാർ ഗ്യാങ്’ ഷോ; നമ്പർ പ്‌ളേറ്റ് മറച്ച് വിദ്യാർഥികളുടെ ഓണാഘോഷം; വാഹനങ്ങൾ പിടികൂടി പൊലിസ്

Kerala
  •  6 hours ago
No Image

ഇന്ത്യൻ ടീമിൽ വളരെ ടെക്നിക്കോടെ കളിക്കുന്ന താരം അവനാണ്: പൂജാര

Cricket
  •  6 hours ago
No Image

ബ്രേക്കിനു പകരം ആക്‌സിലേറ്ററിൽ അമർത്തി: വഴിയാത്രക്കാരിയായ വനിതയ്ക്ക് ദാരുണാന്ത്യം; ഡ്രൈവറോട് രണ്ട് ലക്ഷം ദിർഹം ബ്ലഡ് മണി നൽകാൻ ഉത്തരവിട്ട് കോടതി

uae
  •  6 hours ago
No Image

താമരശേരി ചുരത്തില്‍ വാഹനങ്ങള്‍ നിയന്ത്രണങ്ങളോടെ കടത്തിവിടും, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

Kerala
  •  6 hours ago
No Image

ഇസ്‌റാഈൽ ആക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഇസ്‌റാഈലും ഹൂതികളും

International
  •  6 hours ago