HOME
DETAILS

ഹജ്ജ് തീര്‍ത്ഥാടകരുടെ സുരക്ഷ ശക്തമാക്കും: സഊദി ആഭ്യന്തര മന്ത്രി

  
backup
September 07, 2016 | 5:22 AM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%81

മക്ക: ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ ശക്തമാക്കുമെന്ന് സഊദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് മിനായില്‍ പറഞ്ഞു. തീര്‍ത്ഥാടകരുടെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം മിനായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയില്‍ പ്രത്യേക സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത് കണക്കിലെടുത്ത് ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള സുരക്ഷ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഹാജിമാരുടെ സുരക്ഷ നടപ്പിലാക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. ഹജ്ജ് കര്‍മ്മങ്ങള്‍ എളുപ്പത്തിലും ശാന്തമായ അന്തരീക്ഷത്തില്‍ സുരക്ഷയോടെയും നിര്‍വഹിക്കാനാവശ്യമായ എല്ലാ നടപടി ക്രമങ്ങളും സഊദി ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ സുരക്ഷിതമായി അവരുടെ നാടുകളിലേക്ക് തിരിച്ചുപോകുന്നതുവരെ ആവശ്യമായ എല്ലാ സൗകര്യങ്ങളും തീര്‍ഥാടകര്‍ക്ക് നല്‍കും. മുന്‍ വര്‍ഷത്തേക്കാള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്‍ തീര്‍ത്ഥാടകരുടെ വരവ് തടസ്സപ്പെടുത്തിയത് ഇറാന്‍ തന്നെയാണ്. ഇസ്‌ലാമിക വിരുദ്ധവും ഹജ്ജിന്റെ മൊത്തം സുരക്ഷയെ ബാധിക്കുന്നതുമായ നിബന്ധനകള്‍ അനുവദിക്കണമെന്ന ഇറാന്റെ ആവശ്യം അംഗീകരിക്കാനാവില്ല. ഹജ്ജിന്റെ സുരക്ഷയെ ബാധിക്കുന്ന ഏത് നീക്കങ്ങളെയും ആരുടെ ഭാഗത്തുനിന്നായാലും സര്‍വശക്തിയുമുപയോഗിച്ച് നേരിടുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  3 days ago
No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  3 days ago
No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  3 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  3 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  3 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  3 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  3 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  3 days ago