HOME
DETAILS

108 ആംബുലൻസ് പദ്ധതിയിൽ 250 കോടി കമ്മിഷൻ തട്ടിപ്പ്: ഒന്നാം പിണറായി സർക്കാരിനെതിരെ ചെന്നിത്തല; ആരോഗ്യ മന്ത്രിക്കും പങ്ക്

  
Web Desk
August 28, 2025 | 4:36 AM

108 ambulance scheme rs 250 crore commission scam exposed by chennithala against first pinarayi government health minister involved

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 108 ആംബുലൻസ് ഓടിക്കാനുള്ള പദ്ധതിയിൽ 250 കോടി രൂപയുടെ കമ്മിഷൻ തട്ടിപ്പ് നടന്നതായി കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. 2019-24 കാലഘട്ടത്തിൽ കാബിനറ്റിന്റെ പ്രത്യേക അനുമതിയോടെ 517 കോടി രൂപയ്ക്കാണ് 315 ആംബുലൻസുകളുടെ നടത്തിപ്പ് അഞ്ചു വർഷത്തേക്ക് സെക്കന്തരാബാദ് ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിക്കു നൽകിയത്. പിന്നീട് ഒരു ആംബുലൻസ് കൂടി ചേർത്തു 316 ആക്കി. എന്നാൽ, ഇത്തവണ 2025-30 കാലഘട്ടത്തിലേക്ക് 335 ആംബുലൻസുകളുടെ നടത്തിപ്പിന് ഇതേ കമ്പനി ടെൻഡർ ചെയ്തിരിക്കുന്നത് 293 കോടി രൂപ മാത്രമാണ്.

 ചെലവ് വർധിച്ചിട്ടും കഴിഞ്ഞ തവണത്തേതിന്റെ പകുതി തുകയിൽ കൂടുതൽ ആംബുലൻസുകൾ ഓടിക്കാൻ കമ്പനിക്കു കഴിയുമെങ്കിൽ 2019 ലെ പ്രത്യേക കാബിനറ്റ് അനുമതിയുടെ കമ്മിഷൻ ഗുണഭോക്താക്കൾ ആരൊക്കെയെന്ന് വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും അന്നത്തെ ആരോഗ്യ മന്ത്രിക്കും ഈ ഇടപാടിൽ പങ്കുണ്ടെന്നും ഇതുസംബന്ധിച്ച രേഖകൾ പുറത്തുവിട്ട് ചെന്നിത്തല ആരോപിച്ചു.
തീവെട്ടിക്കൊള്ളയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടന്നത്. സെക്കന്തരാബാദ് ആസ്ഥാനമായ ജി.വി.കെ ഇ.എം.ആർ.ഐ കമ്പനിക്കാണ് 2019ൽ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപറത്തി രണ്ടിരട്ടി തുകയ്ക്ക് കാബിനറ്റിന്റെ പ്രത്യേക അനുമതിയോടെ കരാർ നൽകിയത്.


 
ബഹുരാഷ്ട്ര ഗ്രൂപ്പായ ജി.വി.കെ ഗ്രൂപ്പിന്റെ ഭാഗമാണ് ജി.വി.കെ ഇ.എം.ആർ.ഐ. ആദ്യം ടെൻഡർ നൽകിയ രണ്ടു കമ്പനികളിൽ ഒന്നിനെ അയോഗ്യരാക്കിയ ശേഷം ആ ടെൻഡർ തന്നെ റദ്ദാക്കി. രണ്ടാമത് ക്ഷണിച്ച ടെൻഡറിൽ ഇവർ മാത്രമാണ് പങ്കെടുത്തത്. എന്നിട്ടും ടെൻഡർ അംഗീകരിക്കാൻ പ്രത്യേക കാബിനറ്റ് നടപടി എടുത്തു.
 
2019ൽ ആംബുലൻസ് നടത്തിപ്പിന് ടെൻഡർ കൊടുത്ത ജി.വി.കെ ഇ.എം.ആർ.ഐ രേഖപ്പെടുത്തിയ തുക യാതൊരു സ്‌ക്രൂട്ട്നിയും കൂടാതെ കാബിനറ്റിനു മുമ്പാകെ വച്ച് പ്രത്യേക അനുമതി നൽകുകയായിരുന്നു. ടെൻഡർ മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണ് ഈ പ്രത്യേക അനുമതി നൽകിയത്. ഇതുമൂലം കുറഞ്ഞ പക്ഷം ഖജനാവിന് 250 കോടി എങ്കിലും നഷ്ടമുണ്ടായിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. തൊട്ടതിലെല്ലാം അഴിമതി കാണിക്കുന്ന ഈ കമ്മിഷൻ സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളും വിശദമായ അന്വേഷണത്തിന് വിധേയമാക്കണം. ഈ തീവെട്ടിക്കൊള്ളയുടെ കാര്യത്തിൽ മുഖ്യമന്ത്രിയും മുൻ ആരോഗ്യമന്ത്രിയും വിശദീകരണം നൽകണമെന്നും  രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

Leader of Opposition Ramesh Chennithala has released documents alleging a Rs 250 crore commission scam in the 108 ambulance scheme under the first Pinarayi Vijayan government, implicating the health minister in the controversy



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ; ഒരാൾക്ക് വേണ്ടി അത് മാറ്റാനാവില്ല!'; റൊണാൾഡോയ്ക്ക് ലോകകപ്പ് ഇളവ് നൽകിയ ഫിഫയ്‌ക്കെതിരെ ആഴ്സണൽ ഇതിഹാസം

Football
  •  11 days ago
No Image

സ്കൂളിൽ പോകാൻ മടി, രക്ഷിതാക്കൾ നിർബന്ധിച്ചയച്ചു; മടങ്ങിയെത്തിയതിന് പിന്നാലെ എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി

Kerala
  •  11 days ago
No Image

റെക്കോർഡുകൾ തകർക്കാൻ 'ഫാൽക്കൺസ് ഫ്ലൈറ്റ്'; ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർ കോസ്റ്റർ സഊദിയിൽ ഒരുങ്ങുന്നു

Saudi-arabia
  •  11 days ago
No Image

രാത്രി വനത്തിൽ അതിക്രമിച്ചുകയറി ബൈക്ക് റൈഡ്; വീഡിയോ ചിത്രീകരിച്ച യു ട്യൂബർമാർക്കെതിരെ കേസെടുത്തു

crime
  •  11 days ago
No Image

നാസയുടെ പേരിൽ തട്ടിപ്പ്: ഇരിഡിയം വാങ്ങി നൽകാമെന്ന് പറഞ്ഞ് ഹരിപ്പാട് സ്വദേശിക്ക് 75 ലക്ഷം രൂപ നഷ്ടമായി

Kerala
  •  11 days ago
No Image

പിടിച്ചെടുത്തത് 8136 ലിറ്റർ വ്യാജനെയ്യ്; 'നന്ദിനി' തട്ടിപ്പിന് പിന്നിലെ മുഖ്യസൂത്രധാരന്മാരായ ദമ്പതികൾ അറസ്റ്റിൽ

crime
  •  11 days ago
No Image

പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിക്ക് പാമ്പുകടിയേറ്റു; ആശുപത്രിയിൽ

Kerala
  •  11 days ago
No Image

ആറുമാസം മുൻപ് പ്രണയവിവാഹം; ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു

crime
  •  11 days ago
No Image

'പന്ത് തൊട്ടാൽ തലച്ചോറ് നഷ്ടപ്പെടുന്ന താരമാണ് അവൻ'; മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനെതിരെ വൻ വിമർശനം

Football
  •  11 days ago
No Image

ഇവർ അമിതവേ​ഗത്തിൽ യാത്ര ചെയ്താലും പിഴ അടക്കേണ്ടിവരില്ല; പിന്നിൽ യുഎഇ സർക്കാരിന്റെ ഈ സംരംഭം

uae
  •  11 days ago


No Image

ജോലിക്ക് ഹാജരാകാതെ 10 വർഷം ശമ്പളം കൈപ്പറ്റി; കുവൈത്തിൽ സർക്കാർ ജീവനക്കാരന് 5 വർഷം തടവും വൻ തുക പിഴയും

Kuwait
  •  11 days ago
No Image

പത്തനംതിട്ടയിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം: മരണസംഖ്യ രണ്ടായി; കാണാതായ നാല് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  11 days ago
No Image

കൈക്കൂലി കേസിൽ ഇ.ഡി. ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയ വ്യവസായിക്ക് തിരിച്ചടി: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Kerala
  •  11 days ago
No Image

വർഷങ്ങളോളം ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ ഒന്നരക്കോടി രൂപ ഭാര്യയെ സൂക്ഷിക്കാനേൽപിച്ചു; ഓൺലൈൻ മത്സരങ്ങളിൽ വിജയിപ്പിക്കുന്നതിനായി പണം യുവതി സ്ട്രീമർക്ക് നൽകി; കണ്ണീരടക്കാനാവാതെ യുവാവ്

International
  •  11 days ago