HOME
DETAILS

തലപ്പാടി അപകടം: മരിച്ചവരുടെ എണ്ണം ആറായി; ബസ്സിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന് എംഎല്‍എ

  
Web Desk
August 28 2025 | 12:08 PM

thalappadi accident death toll rises to six  mla claims bus had no insurance

കാസർകോഡ്: കാസർകോഡ്-കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. കർണാടക ആർടിസി ബസ് ആണ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടാക്കിയത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ സമീപത്തുണ്ടായിരുന്ന ഓട്ടോയിലും ബസ് ഇടിച്ചു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃകസാക്ഷികൾ വ്യക്തമാക്കി. ഓട്ടോ ഡ്രൈവർ അലി, ആയിഷ, ഹസീന, ഖദീജ, നഫീസ, ഹവ്വമ്മ എന്നിവരാണ് മരിച്ചത്.

മരിച്ചവരിൽ മലയാളികളില്ല എന്നാണ് വിവരം. ബസിന്റെ ബ്രേക്ക് പോയതായാണ് അപകട കാരണം. ബസ് യാത്രക്കാരായ നിരവധി പേർക്ക് പരുക്കുണ്ട്.  ഗുരുതരമായി പരുക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരുക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്.

 

മരിച്ചവരിൽ നാലുപേർ കർണാടക സ്വദേശികളും ഒരാൾ തലപ്പാടി സ്വദേശിയുമാണ്. ഇതിൽ മൂന്നുപേർ ഓട്ടോറിക്ഷയിലുണ്ടായിരുന്നവരും രണ്ടുപേർ ബസ് കാത്തിരിപ്പു കേന്ദ്രത്തിലുണ്ടായിരുന്നവരുമാണ്. കാസർകോട് നിന്ന് മംഗലാപുരത്തേക്ക് വരികയായിരുന്നു കർണാടക ആർ.ടി.സി ബസ്.

അപകടമുണ്ടാക്കിയ കര്‍ണാടക ആര്‍ടിസി ബസ്സിനെതിരെ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ രംഗത്തെത്തി. ബസ്സിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്നും ബസ്സിന്റെ ടയര്‍ തേഞ്ഞു തീരാറായ അവസ്ഥയിലാരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക സ്പീക്കര്‍ യുടി ഖാദര്‍ അപകടം ഉണ്ടായ തലപ്പാടി സന്ദര്‍ശിക്കും. 

a karnataka rtc bus lost control and rammed into a bus stop at thalappady on the kerala-karnataka border, killing five people and injuring several others. eyewitnesses blame overspeeding, and brake failure is suspected. critically injured passengers have been taken to a hospital in mangaluru.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാങ്കേതിക തകരാർ; 170 യാത്രക്കാരുമായി പറന്ന സൂറത്ത് - ദുബൈ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു

uae
  •  6 hours ago
No Image

'ഉമ്മയുടെ ഹൃദയവും ആത്മാവുമായവനേ...ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍ നീ കരയരുത്, എനിക്കായി പ്രാര്‍ഥിക്കുക' ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം അബു ദഖ മകനായി കുറിച്ച അവസാന വാക്കുകള്‍ 

International
  •  6 hours ago
No Image

കൈവിടാതെ യുഎഇ; ഗസ്സയിൽ ശുദ്ധജലം എത്തിക്കുന്നതിനുള്ള യുഎഇ പദ്ധതി ഉദ്ഘാടനം ചെയ്തു; പത്ത് ലക്ഷത്തിലധികം പേർക്ക് സേവനം ലഭിക്കും ‌

uae
  •  6 hours ago
No Image

മാരക രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽ; ഒരാളെ പിടികൂടിയത് ലോഡ്‌ജിന്റെ വാഷ്‌റൂമിൽ നിന്ന്

crime
  •  6 hours ago
No Image

' ഗസ്സയില്‍ വംശഹത്യാ കൂട്ടക്കൊലക്ക് കൂട്ടു നില്‍ക്കരുത്, ഇസ്‌റാഈലിന് ആയുധങ്ങള്‍ നല്‍കരുത്' ട്രംപിനോട് 60 ശതമാനം അമേരിക്കക്കാരും ആവശ്യപ്പെടുന്നതിങ്ങനെ 

International
  •  6 hours ago
No Image

ശരീരത്തില്‍ ആവശ്യത്തിനു വെള്ളമുണ്ടോ എന്നു എങ്ങനെയാണ് തിരിച്ചറിയുക...?

Kerala
  •  7 hours ago
No Image

മോഷ്ടാക്കളെന്ന് സംശയം; ഗൂഗിൾ മാപ് സർവേ സംഘത്തിന് നേരെ നാട്ടുകാരുടെ ആക്രമണം

National
  •  7 hours ago
No Image

ഒമ്പതാം ക്ലാസ് വിദ്യാർഥിനി ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി; രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

National
  •  7 hours ago
No Image

ഇന്റർപോൾ റെഡ് നോട്ടീസ്: ദുബൈ പൊലിസ് പിടികൂടിയ പ്രതിയെ നെതർലാൻഡ്‌സിന് കൈമാറും

uae
  •  7 hours ago
No Image

സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ശിൽപയുടെ മരണം: ഗർഭിണിയായ ഭാര്യയെ ഭർത്താവും കുടുംബവും കൊലപ്പെടുത്തിയെന്ന് ആരോപണം, ഭർത്താവ് അറസ്റ്റിൽ

crime
  •  7 hours ago