
മോദിയുടേയും എന്‍.ഡി.എയുടേയും ജനപ്രീതി ഇടിയുന്നു; പ്രധാനമന്ത്രിയുടെ പ്രകടനം വളരെ മോശം; കേന്ദ്രത്തിന് തിരിച്ചടിയായി സര്‍വേ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും എന്‍.ഡി.എയുടേയും ജനപ്രീതിയില്‍ വന്‍ ഇടിവെന്ന് സര്‍വേ റിപ്പോര്‍ട്ട്. 2025 ആഗസ്റ്റില്‍ നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. മോദിയുടെ പെര്‍ഫോമന്‍സ് റേറ്റിങ് 58 ശതമാനത്തിലേക്ക് ഇടിഞ്ഞുവെന്നാണ് സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 2025 ഫെബ്രുവരിയില്‍ നടത്തിയ സര്‍വേയില്‍ മോദിക്ക് 62 ശതമാനം റേറ്റിങ് ഉണ്ടായിരുന്നു. ഇപ്പോള്‍ നാല് ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. പ്രത്യക്ഷത്തില്‍ നേരിയ വ്യത്യാസമാണെങ്കിലും പതിനൊന്ന് വര്‍ഷത്തെ ഭരണത്തിന് ശേഷം പ്രധാനമന്ത്രിക്ക് ജനങ്ങള്‍ക്കിടയില്‍ അംഗീകാരം ക്രമേണ കുറഞ്ഞു വരികയാണെന്നാണ് ഇത് കാണിക്കുന്നതനെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
34.2 ശതമാനം പേരാണ് മൂന്നാം ഘട്ടത്തിലെ മോദിയുടെ പെര്‍ഫോമന്‍സിനെ ഏറ്റവും മികച്ചതെന്ന് വിലയിരുത്തിയത്. 23.8 ശതമാനം അദ്ദേഹത്തിന്റെ പ്രകടനം മികച്ചതെന്ന് വിലയിരുത്തി. 12.7 ശതമാനം മോദിയുടെ പ്രകടനം ശരാശരിയാണെന്ന് വിലയിരുത്തുന്നു. 12.6 ശതമാനം പ്രധാനമന്ത്രിയുടെ പ്രകടനം മോശമെന്നും 13.8 ശതമാനം പേര്‍ വളരെ മോശമെന്നും വിലയിരുത്തുന്നു. ഇന്ത്യ ടുഡേ സിവോട്ടര്‍ മൂഡ് ഓഫ് നാഷന്‍ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.
എന്‍.ഡി.എ സര്‍ക്കാറിന്റെ പ്രകടനത്തിലും ശ്രദ്ധേയമായ ഇടിവുണ്ടായെന്ന് സര്‍വേ വിലയിരുത്തുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍വേ നടത്തിയപ്പോള്‍ 62.1 ശതമാനം പേര്‍ മോദി സര്‍ക്കാറിന്റെ പ്രകടനം മികച്ചതെന്ന് വിലയിരുത്തിയിരുന്നു. എന്നാല്‍ ഇത്തവണ അത് 52.4 ശതമാനത്തിലേക്ക് ചുരുങ്ങി. 15.3 ശതമാനം പേരും സര്‍ക്കാറിനെ കുറിച്ച് അഭിപ്രായം പറയാനില്ലെന്ന നിലപാടാണ് എടുത്തത്. ഫെബ്രുവരിയില്‍ ഈ കാറ്റഗറിയില്‍ 8.6 ശതമാനം ആളുകളാണ് ഉണ്ടായിരുന്നത്.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 2.7 ശതമാനം പേര്‍ സര്‍ക്കാരിന്റെ പ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതായി ഡാറ്റ കാണിക്കുന്നു ആറ് മാസം മുമ്പ് നടത്തിയ സര്‍വേയിലും കണക്ക് ഇതു തന്നെയാണ്.
രാമക്ഷേത്രം യാഥാര്‍ഥ്യമാക്കിയതാണ് മോദി സര്‍ക്കാറിന്റെ ഏറ്റവും വലിയ നേട്ടമായി ജനങ്ങള്‍ കാണുന്നതെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. തൊഴിലില്ലായ്മയും വര്‍ഗീയ കലാപങ്ങളും ന്യൂനപക്ഷങ്ങള്‍ക്കുണ്ടായ അരക്ഷിതാവസ്ഥയും ഭീതിയും- ഇതാണ് സര്‍ക്കാറിനെതിരായ പ്രധാന വിമര്‍ശനങ്ങളായി സര്‍വേയില്‍ ഉന്നയിച്ചിട്ടുള്ളത്. പണപ്പെരുപ്പവും സര്‍ക്കാറിന്റെ ജനപ്രീതി ഇടിയുന്നതിനുള്ള ഒരു കാരണമായിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറും അടിസ്ഥാനസൗകര്യവികസനമേഖലയിലെ നേട്ടങ്ങളുമാണ് മോദി സര്‍ക്കാറിന് അനുകൂലമായി മാറുകയെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് നേരിയ മേല്‍ക്കൈ ഉണ്ടെന്നും സര്‍വേ പ്രവചിക്കുന്നുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 47 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി എന്‍.ഡി.എയുടെ വോട്ടുവിഹിതം വര്‍ധിക്കുമെന്നും ഇന്‍ഡ്യ സഖ്യത്തിന്റെ വോട്ടുവിഹിതം 39 ശതമാനത്തില്‍ നിന്നും 44 ശതമാനമായി വര്‍ധിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.
2025 ജൂലൈ 1 നും ഓഗസ്റ്റ് 14 നും ഇടയിലാണ് ഇന്ത്യാ ടുഡേ-സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ (എംഒടിഎന്‍) നടത്തിയ സര്‍വേ കാലാവധി. എല്ലാ ലോക്സഭാ മണ്ഡലങ്ങളിലുമായി 54,788 വ്യക്തികളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. അതിന് പുറമേ സിവോട്ടറിന്റെ പതിവ് ട്രാക്കര്‍ ഡാറ്റയില്‍ നിന്നുള്ള 1,52,038 അഭിമുഖങ്ങളും കൂടി ഇതിനായി വിശകലനം ചെയ്തു. അങ്ങനെ, റിപ്പോര്‍ട്ടിനായി ആകെ 2,06,826 പേരുടെ അഭിപ്രായം പരിഗണിച്ചു.
a 2025 august survey shows a decline in prime minister narendra modi's approval rating from 62% in february to 58%, indicating a gradual drop in public support after eleven years in power.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്‌റാഈൽ ആക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഇസ്‌റാഈലും ഹൂതികളും
International
• an hour ago
ദിർഹത്തിനെതിരെ റെക്കോർഡ് തകർച്ചയിൽ രൂപ; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ ഇതാണ് ബെസ്റ്റ് സമയം
uae
• 2 hours ago.png?w=200&q=75)
മെറ്റയുമായി റിലയൻസിന്റെ തന്ത്രപരമായ എഐ പങ്കാളിത്തം; ആദ്യഘട്ടത്തിൽ 855 കോടി രൂപ നിക്ഷേപം
National
• 2 hours ago
ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്ത് പൊലിസ്
Kerala
• 3 hours ago
തൃശൂരിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ; പിടിച്ചെടുത്തത് ബെംഗളൂരുവിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച ലഹരിമരുന്ന്
Kerala
• 3 hours ago
ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ മൊഴി നൽകി
Kerala
• 3 hours ago
വിദേശ മാധ്യമപ്രവര്‍ത്തകരുടേയും വിദ്യാര്‍ഥികളുടേയും വിസാ കാലയളവ് പരിമിതപ്പെടുത്താന്‍ ട്രംപ്
International
• 4 hours ago
തോരാമഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; 40 - 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത
Kerala
• 4 hours ago
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്: രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ പരിശോധന
Kerala
• 4 hours ago
മെഡിക്കൽ എമർജൻസി; ചിക്കാഗോ - അബൂദബി എത്തിഹാദ് എയർവേയ്‌സ് വിമാനം വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു
uae
• 4 hours ago
സാങ്കേതിക തകരാർ; 170 യാത്രക്കാരുമായി പറന്ന സൂറത്ത് - ദുബൈ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു
uae
• 6 hours ago
'ഉമ്മയുടെ ഹൃദയവും ആത്മാവുമായവനേ...ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍ നീ കരയരുത്, എനിക്കായി പ്രാര്‍ഥിക്കുക' ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം അബു ദഖ മകനായി കുറിച്ച അവസാന വാക്കുകള്‍
International
• 6 hours ago
കൈവിടാതെ യുഎഇ; ഗസ്സയിൽ ശുദ്ധജലം എത്തിക്കുന്നതിനുള്ള യുഎഇ പദ്ധതി ഉദ്ഘാടനം ചെയ്തു; പത്ത് ലക്ഷത്തിലധികം പേർക്ക് സേവനം ലഭിക്കും
uae
• 6 hours ago
മാരക രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽ; ഒരാളെ പിടികൂടിയത് ലോഡ്‌ജിന്റെ വാഷ്‌റൂമിൽ നിന്ന്
crime
• 6 hours ago
ഇന്റർപോൾ റെഡ് നോട്ടീസ്: ദുബൈ പൊലിസ് പിടികൂടിയ പ്രതിയെ നെതർലാൻഡ്സിന് കൈമാറും
uae
• 7 hours ago
സോഫ്റ്റ്വെയർ എഞ്ചിനീയറായ ശിൽപയുടെ മരണം: ഗർഭിണിയായ ഭാര്യയെ ഭർത്താവും കുടുംബവും കൊലപ്പെടുത്തിയെന്ന് ആരോപണം, ഭർത്താവ് അറസ്റ്റിൽ
crime
• 7 hours ago
ഐഫോൺ 17 ലോഞ്ച് സെപ്തംബർ ഒമ്പതിന്; പ്രമുഖ ജിസിസി രാജ്യത്ത് എപ്പോൾ ലഭ്യമാകുമെന്ന് അറിയാം
oman
• 7 hours ago
വിശ്രമദിവസം ജോലി ചെയ്തു, സിംഗപ്പൂരില്‍ വീട്ടുജോലിക്കാരിക്ക് 8.8 ലക്ഷം രൂപ പിഴ
International
• 7 hours ago
' ഗസ്സയില്‍ വംശഹത്യാ കൂട്ടക്കൊലക്ക് കൂട്ടു നില്‍ക്കരുത്, ഇസ്റാഈലിന് ആയുധങ്ങള്‍ നല്‍കരുത്' ട്രംപിനോട് 60 ശതമാനം അമേരിക്കക്കാരും ആവശ്യപ്പെടുന്നതിങ്ങനെ
International
• 6 hours ago
ശരീരത്തില്‍ ആവശ്യത്തിനു വെള്ളമുണ്ടോ എന്നു എങ്ങനെയാണ് തിരിച്ചറിയുക...?
Kerala
• 6 hours ago
മോഷ്ടാക്കളെന്ന് സംശയം; ഗൂഗിൾ മാപ് സർവേ സംഘത്തിന് നേരെ നാട്ടുകാരുടെ ആക്രമണം
National
• 7 hours ago