
ടിവിഎസ് ഓർബിറ്റർ vs ഏഥർ റിസ്ത: ഈ ഓണത്തിന് ഏത് ഇല്ക്ടിക് സ്കൂട്ടർ വാങ്ങാം?

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ പുതിയൊരു പോരാട്ടത്തിന് തുടക്കമിട്ടിരിക്കുകയാണ് ടിവിഎസ്. ഇന്നലെ തങ്ങളുടെ പുത്തൻ ഇലക്ട്രിക് സ്കൂട്ടറായ ടിവിഎസ് ഓർബിറ്റർ അവതരിപ്പിച്ച് സ്കൂട്ടർ പ്രേമികളുടെ മുഴുവൻ ശ്രദ്ധയും നേടിയെടുത്തു. ടിവിഎസിന്റെ പുതിയ മോഡലിന് വൻ വരവേൽപ്പാണ് ലഭിച്ചത്. ഇതോടെ നിലവിലെ വിപണിയിൽ ആധിപത്യം പുലർത്തുന്ന ഏഥർ റിസ്തയെ വെല്ലുവിളിക്കാൻ ടിവിഎസ് ഒരുങ്ങി കഴിഞ്ഞു എന്ന് പറയാം.
ഫാമിലി ഇലക്ട്രിക് സ്കൂട്ടറുകളിൽ ജനപ്രിയമായ താരമാണ് ഏഥർ റിസ്തയും. ടിവിഎസിന്റെ ഐക്യൂബിന് പിന്നാലെ എത്തുന്ന ഓർബിറ്ററും തമ്മിൽ ഈ ഓണം സീസണിൽ കനത്ത മത്സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ രണ്ട് സ്കൂട്ടറുകളും ഡിസൈൻ, ഫീച്ചറുകൾ, സ്പെസിഫിക്കേഷനുകൾ, റേഞ്ച്, വില എന്നിവയിൽ എങ്ങനെ വ്യത്യാസപ്പെടുന്നു? എന്ന് ഒരു താരതമ്യം നോക്കാം.

ഡിസൈൻ
ടിവിഎസ് ഓർബിറ്റർ ഒരു ബോക്സി ഡിസൈൻനിൽ ആണ് പുറത്തിറങ്ങിയിട്ടുള്ളത്. വൈവിധ്യമാർന്ന കളർ കോമ്പിനേഷനുകൾ സ്വീകരിച്ചതോടെ ആളുകൾക്ക് എന്തായാലും ഇഷ്ടപ്പെടും. ഇത് യുവാക്കളെയും അതുപോലെ സ്ത്രീകളെയും ഒരു പോലെ ആകർഷിക്കുന്ന സവിശേഷമായ ഒരു ലുക്ക് നൽകുന്നുണ്ട്. ആളുകൾക്ക് ഏഥറും ഇപ്പോൾ പുറത്തിറങ്ങിയ ഓർബിറ്ററും തമ്മിൽ കണ്ടാൽ പെട്ടെന്ന് പിടികിട്ടിയെന്ന് വരില്ല. ടിവിഎസിന്റെ ബാഡ്ജ് ഇല്ലെങ്കിൽ, ഇത് ഏഥർ സ്കൂട്ടർ ആണോ എന്ന് തെറ്റിദ്ധരിക്കാൻ സാധ്യത ഏറെയാണ്. മറുവശത്ത്, ഏഥർ റിസ്ത പരമ്പരാഗത ഡിസൈനിൽ തന്റെതായ ശൈലി നിലനിർത്തുന്നുണ്ട്. ഏഥറിന്റെ ഡിസൈനെ കുറിച്ച് വിപണിയിൽ ഇതിനോടകം തന്നെ ജനപ്രീതിയും നേടിയിട്ടുണ്ട്.

ഫീച്ചറുകൾ
രണ്ട് സ്കൂട്ടറുകളും ഫീച്ചർ പായ്ക്ക്ഡ് ആണ്. ഫുൾ എൽഇഡി ലൈറ്റിംഗ്, യുഎസ്ബി ചാർജിംഗ് പോർട്ട്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ അസിസ്റ്റ്, കോൾ & എസ്എംഎസ് നോട്ടിഫിക്കേഷനുകൾ, ഒടിഎ അപ്ഡേറ്റുകൾ, ഓട്ടോ ഹോൾഡ് തുടങ്ങിയവ രണ്ടിലും ലഭ്യമാണ്. എന്നാൽ, ഏഥർ റിസ്തയുടെ ഉയർന്ന വേരിയന്റുകളിൽ 7 ഇഞ്ച് ആൻഡ്രോയിഡ് അധിഷ്ഠിത ഡിസ്പ്ലേ, ഗൂഗിൾ മാപ്സ്, അലക്സ, വാട്ട്സ്ആപ്പ് വഴി ലൊക്കേഷൻ ഷെയറിംഗ് തുടങ്ങിയ അധിക ഫീച്ചറുകൾ ഉൾപ്പെടുന്നു. എന്നിരുന്നാലും, ടിവിഎസ് ഓർബിറ്റർ ഫീച്ചർ ലിസ്റ്റിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല.

സ്പെസിഫിക്കേഷനുകളും റേഞ്ചും
ടിവിഎസ് ഓർബിറ്റർ ഒരു ഹബ്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോർ ഉപയോഗിക്കുന്നു, ഇത് 3.1kWh ബാറ്ററി പായ്ക്കുമായി ജോടിയാക്കിയിരിക്കുന്നു. ഒറ്റ ചാർജിൽ 158 കിലോമീറ്റർ (IDC) റേഞ്ച് നൽകുമെന്നാണ് ടിവിഎസിന്റെ അവകാശവാദം.
ഏഥർ റിസ്ത രണ്ട് ബാറ്ററി ഓപ്ഷനുകളിൽ ലഭ്യമാണ്. 3.7kWh ബാറ്ററി ഒറ്റ ചാർജിൽ 159 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു, അതേസമയം 2.9kWh ബാറ്ററി 123 കിലോമീറ്റർ റേഞ്ച് നൽകുന്നു. റേഞ്ചിന്റെ കാര്യത്തിൽ ഇരുവരും ഏറെക്കുറെ തുല്യരാണ് എന്ന് പറയുന്നതാവും കൂടുതൽ ശരി.
വില
99,900 രൂപ മുതലാണ് ടിവിഎസ് ഓർബിറ്ററിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. (പിഎം-ഇ ഡ്രൈവ് ഇൻസെന്റീവ് ഉൾപ്പെടെ). ഏഥർ റിസ്ത S വേരിയന്റിന്റെ വില 99,999 രൂപയും, റിസ്ത Z വേരിയന്റിന്റെ വില 1,14,999 രൂപയുമാണ്. ഉത്സവ സീസണിന്റെ അവസാനം വരെ ടിവിഎസ് ഓർബിറ്ററിന്റെ വില വർധിപ്പിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏത് തെരഞ്ഞെടുക്കണം?
ഏഥർ റിസ്ത ഇതിനോടകം വില്പനയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. മികച്ച പ്രകടനവും ഒന്നിലധികം വേരിയന്റുകളിലും ആയതിനാൽ ഉപഭോക്താക്കൾക്ക് ഒരു താല്പര്യം വാഹനം വാങ്ങുന്നതിൽ ഉണ്ട് എന്ന് ഉറപ്പിച്ച് പറയാം. എന്നാൽ, ടിവിഎസ് ഓർബിറ്റർ മികച്ച ഡിസൈനും, ഫീച്ചറുകളും, താങ്ങാവുന്ന വിലയും കൊണ്ട് ശക്തമായ വെല്ലുവിളി മറുഭാഗത്ത് ഉയർത്തുന്നുണ്ട്. വരും ദിവസങ്ങളിൽ ഓർബിറ്ററിന് കൂടുതൽ ബാറ്ററി ഓപ്ഷനുകൾ ലഭിച്ചേക്കാമെന്നും സൂചനയുണ്ട്. ഈ ഉത്സവ സീസണിൽ ഒരു ഫാമിലി ഇലക്ട്രിക് സ്കൂട്ടർ തേടുന്നവർക്ക് ഈ രണ്ട് മോഡലുകളും മികച്ച ഓപ്ഷനുകളാണ് എന്ന് നിസ്സംശയം പറയാം.
The electric scooter market heats up as TVS Orbiter takes on Ather Rizta. With stylish designs, advanced features, and competitive ranges—158 km for Orbiter and up to 159 km for Rizta—both scooters are family-friendly contenders. Priced from ₹99,900, Orbiter challenges Rizta's established dominance. Which one will you pick this Onam?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജിഎസ്ടിയിൽ സമഗ്ര അഴിച്ചുപണി: പുതിയ ഇരട്ട നികുതി ഘടനയ്ക്ക് അംഗീകാരം; സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ
National
• 2 days ago
യാത്രക്കാർക്ക് കൂടുതൽ സൗകര്യം; "ലഗേജ് ഇല്ലാത്ത ഇക്കോണമി ക്ലാസ്" എന്ന പുതിയ സേവനം അവതരിപ്പിച്ചിച്ച് കുവൈത്ത് എയർവെയ്സ്
Kuwait
• 2 days ago
കുപ്രസിദ്ധ അധോലോക നേതാവും മുൻ എംഎൽഎയുമായ അരുൺ ഗാവ്‌ലി 17 വർഷത്തിന് ശേഷം ജയിൽമോചിതനായി
National
• 2 days ago
തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് കനത്ത തിരിച്ചടി: ടിടിവി ദിനകരൻ മുന്നണി വിട്ടു; തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് വെല്ലുവിളി
National
• 2 days ago
സഊദിയുടെ ആകാശം കീഴടക്കാൻ ഫെഡെക്സും; വിദേശ വിമാനക്കമ്പനിയായി പ്രവർത്തിക്കാനുള്ള ലൈസൻസ് നേടി
Saudi-arabia
• 2 days ago
ഭാര്യ സോഷ്യൽ മീഡിയയിൽ റീലുകൾ നിർമ്മിക്കുന്നതിനെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
crime
• 2 days ago
അജ്മാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം പൊലിസ് നിയന്ത്രണവിധേയമാക്കി; ആർക്കും പരിക്കുകളില്ല
uae
• 2 days ago
നബിദിനത്തിൽ പാർക്കിംഗിന് പണം മുടക്കേണ്ട; പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ആർടിഎ
uae
• 2 days ago
കൊച്ചിയിൽ 25 കോടിയുടെ ഓൺലൈൻ തട്ടിപ്പ്: 23 അക്കൗണ്ടുകളിലൂടെ 96 ഇടപാടുകൾ, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
crime
• 2 days ago
ഉപരാഷ്ട്രപതി സ്ഥാനാർഥി ജസ്റ്റിസ് സുദർശൻ റെഡ്ഢി മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരം സന്ദർശിച്ചു
National
• 2 days ago
ധർമസ്ഥല വെളിപ്പെടുത്തൽ കേസ്: മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ സെപ്റ്റംബർ 6 വരെ കസ്റ്റഡിയിൽ വിട്ടു
National
• 2 days ago
മെട്രോ സമയം ദീർഘിപ്പിച്ചു; നബിദിനത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ആർടിഎ
uae
• 2 days ago
നാളെ ബന്ദ്; പ്രധാനമന്ത്രിയുടെ അമ്മയ്ക്കെതിരായ അസഭ്യ മുദ്രാവാക്യത്തിൽ ബിഹാറിൽ ബിജെപി പ്രതിഷേധം കടുപ്പിക്കുന്നു
National
• 2 days ago
ഏവിയേഷൻ മേഖലയിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇത് സുവർണാവസരം; എയർക്രാഫ്റ്റ് ടെക്നീഷ്യൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് ഫ്ലൈദുബൈ
uae
• 2 days ago
സഊദി അധികൃതർ നൽകിയ രഹസ്യവിവരം; സസ്യ എണ്ണ കപ്പലിൽ ഒളിപ്പിച്ച 125 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്ത് ലെബനൻ
Saudi-arabia
• 2 days ago
യൂത്ത് കോൺഗ്രസ് നേതാവിനെ പൊലിസ് മർദിച്ച സംഭവം; സുജിത്തിന് പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ
Kerala
• 2 days ago
സ്വകാര്യ സ്കൂളുകളിലെ ഫീസ് വർധനവ് നിരോധിക്കാനുള്ള തീരുമാനം നീട്ടി; കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം
Kuwait
• 2 days ago
യൂത്ത് കോൺഗ്രസ് നേതാവിന് പൊലിസ് സ്റ്റേഷനിൽ ക്രൂര മർദനം; നാല് ഉദ്യോഗസ്ഥരുടെ രണ്ട് വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി
crime
• 2 days ago
സഊദി സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് റിയാദിലെത്തി; വിമാനത്താവളത്തിലെത്തി സ്വീകരിച്ചു സഊദി കിരീടാവകാശി
uae
• 2 days ago.png?w=200&q=75)
ആദരിക്കുന്നത് ഔചിത്യപൂർണം; വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• 2 days ago
സപ്ലൈകോയില് നാളെ പ്രത്യേക വിലക്കുറവ്; ഈ സബ്സിഡി ഇതര സാധനങ്ങള്ക്ക് 10% വരെ വിലക്കുറവ്
Kerala
• 2 days ago