HOME
DETAILS

ഇറാനുകാര്‍ മുസ്‌ലിംകളല്ലെന്ന് സഊദി മത പണ്ഡിതന്‍ ശൈഖ് അബ്ദുല്‍ അസീസ്

  
backup
September 07 2016 | 11:09 AM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82%e0%b4%95%e0%b4%b3%e0%b4%b2%e0%b5%8d

ജിദ്ദ: ഇറാനുകാര്‍ മുസ്‌ലിംകളല്ലെന്ന് സഊദി മതപണ്ഡിതന്‍  ശൈഖ്  അബ്ദുല്‍ അസീസ്. വേണ്ടത്ര സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിലുള്ള പരാജയമാണ് കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് ദുരന്തത്തിന് കാരണമെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖാംനഈ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സഊദി മതപണ്ഡിതന്റെ പ്രതികരണം.

ഹജ്ജ് സമിതിയെ സഊദി മാറ്റേണ്ടതുണ്ടെന്നും ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷത്തെ ഹജ്ജ് ഈ മാസം 11നാണ് ആരംഭിക്കുന്നത്. എന്നാല്‍, ഇറാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കാനെത്തില്ല. അല്ലാഹുവിന്റെ വഴിയില്‍ സഊദി ഭരണകൂടം തടസ്സം നില്‍ക്കുകയാണെന്നും ഖാംനഈ കുറ്റപ്പെടുത്തിയിരുന്നു.

ഹജ്ജ് അപകടത്തിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ മെയ്മാസത്തില്‍ ചേര്‍ന്ന യോഗം ധാരണയാവാതെ പിരിയുകയായിരുന്നു. സുരക്ഷാ കാര്യങ്ങളില്‍ ഇറാന്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സഊദി തയ്യാറായില്ലെന്ന് ഇറാന്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം 80,0000ഓളം ഇറാനികളാണ് ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തിയത്. മിനയിലുണ്ടായ തിക്കിലും തിരക്കിലും 400ലധികം ഇറാന്‍ തീര്‍ഥാടകര്‍ കൊല്ലപ്പെട്ടിരുന്നു. സഊദിയും ഇറാനും തമ്മില്‍ ഏറെക്കാലമായുള്ള സംഘര്‍ഷത്തിന് ആക്കം കൂട്ടുന്നതായിരുന്നു ഹജ്ജിനിടെയുണ്ടായ അപകടം.

അതിനിടെ കഴിഞ്ഞ ദിവസം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ഇറാനെത്തിരെ രംഗത്തു വന്നിരുന്നു. ഇറാനിയന്‍ തീര്‍ഥാടകര്‍ക്ക് ഹജ്ജിനത്തൊന്‍ കഴിയാതിരുന്നത് അവരുടെതായ കാരണങ്ങളാലാണ്. ഇസ്‌ലാമിക വിരുദ്ധവും ഹജ്ജിന്റെ മൊത്തം സുരക്ഷയെ ബാധിക്കുന്നതുമായ നിബന്ധനകള്‍ അനുവദിക്കണമെന്ന ഇറാന്റെ ആവശ്യം അംഗീകരിക്കാനാവില്ല. ഹജ്ജിന്റെ സുരക്ഷയെ ബാധിക്കുന്ന ഏത് നീക്കങ്ങളും ആരുടെ ഭാഗത്തുനിന്നായാലും സര്‍വശക്തിയുമുപയോഗിച്ച് നേരിടുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
എന്നാല്‍ അമേരിക്ക, ആസ്‌ത്രേലിയ, ന്യൂസ്ലാന്റ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഹജ്ജിന് അപേക്ഷിച്ച മുഴുവന്‍ ഇറാനിയന്‍ തീര്‍ഥാടകരും നിലവില്‍ മക്കയിലെത്തി. വിശുദ്ധ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി അവരുടെ നാടുകളിലേക്ക് സുരക്ഷിതരായി മടങ്ങുന്നതുവരെയുള്ള മറ്റു തീര്‍ഥാടകക്കെന്നപോലെ എല്ലാവിധ സേവനങ്ങളും ലഭ്യമാക്കുമെന്നും സഊദി ഭരണകൂടം അറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago
No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago