HOME
DETAILS

വീണ്ടും ലോക റെക്കോർഡ്! ഒറ്റ ഗോളിൽ ചരിത്രത്തിന്റെ നെറുകയിലെത്തി റൊണാൾഡോ

  
August 30 2025 | 12:08 PM

Cristiano Ronaldo achieved a historic feat in football

സഊദി പ്രൊ ലീഗ് പുതിയ സീസണിൽ ഗംഭീര തുടക്കവുമായി അൽ നസർ. പുതിയ സീസണിലെ ആദ്യ മത്സരത്തിൽ അൽ താവൂണിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് കീഴടക്കിയാണ് അൽ നസർ തേരോട്ടം തുടങ്ങിയത്. കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പോർച്ചുഗീസ് സൂപ്പർ താരം ജാവോ ഫെലിക്സ് ഹാട്രിക് നേടി മികച്ച പ്രകടനമാണ് നടത്തിയത്. 7, 67, 87 എന്നീ മിനിറ്റുകളിലാണ് ജാവോ ഫെലിക്സ് ഗോൾ നേടിയത്.

മത്സരത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിനായി ഗോൾ നേടി. രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിൽ എത്തിച്ചാണ് റൊണാൾഡോ ഗോൾ നേടിയത്. ഇതോടെ മറ്റൊരു ഫുട്ബാൾ താരത്തിനും അവകാശപ്പെടാനാവാത്ത ഒരു റെക്കോർഡും റൊണാൾഡോ കൈവരിച്ചു.

ഫുട്ബോൾ ചരിത്രത്തിൽ തുടർച്ചയായ 24 സീസണുകളിലും ഗോൾ നേടുന്ന ആദ്യ താരമായാണ് റൊണാൾഡോ മാറിയത്. 2001ൽ പോർച്ചുഗൽ ടീം സ്പോർട്ടിങ്ങിനായി തുടങ്ങിയ ഗോൾ വേട്ട ഇപ്പോൾ നീണ്ട 24 വർഷങ്ങൾക്ക് ശേഷം അൽ നസറിൽ എത്തിനിൽക്കുകയാണ്‌. ഫ്രഞ്ച് സൂപ്പർതാരം കിങ്സിലി കോമനും അൽ നാസറിനായി ലക്ഷ്യം കണ്ടു. 

അതേസമയം സഊദി സൂപ്പർ കപ്പ് ഫൈനലിൽ അൽ ഇത്തിഹാദിനെതിരെ ഗോൾ നേടിയതോടെ മറ്റൊരു ചരിത്രനേട്ടവും അൽ നസർ നായകൻ കൈപ്പിടിയിലാക്കിയിരുന്നു. മത്സരത്തിൽ അനുകൂലമായി ലഭിച്ച പെനാൽറ്റി താരം കൃത്യമായി ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. ഈ ഗോളോടെ അൽ നസറിനൊപ്പം 100 ഗോളുകൾ എന്ന പുതിയ നാഴികക്കല്ല് സ്വന്തമാക്കാനും റൊണാൾഡോക്ക് സാധിച്ചു. 

ഫുട്ബോളിന്റെ ചരിത്രത്തിൽ നാല് വ്യത്യസ്ത ക്ലബ്ബുകൾക്ക് വേണ്ടിയും ദേശീയ ടീമിന് വേണ്ടിയും 100 ഗോളുകൾ നേടുന്ന ആദ്യ താരമായും റൊണാൾഡോ മാറി. മാഞ്ചസ്റ്റർ യുണൈറ്റഡ്(145), റയൽ മാഡ്രിഡ്(450), യുവന്റസ്(101), അൽ നസർ(100)  എന്നിങ്ങനെയാണ് റൊണാൾഡോ നാല് രാജ്യങ്ങളിലെ നാല് ടീമുകൾക്ക് വേണ്ടി നേടിയ ഗോളുകളുടെ കണക്കുകൾ. പോർച്ചുഗീസ് ദേശിയ ടീമിനായി 138 ഗോളുകളും റൊണാൾഡോ നേടി. 

Al Nasr has made a great start to the new season of the Saudi Pro League. Al Nasr began their campaign by defeating Al Taawon 5-0 in the first match of the new season. Superstar Cristiano Ronaldo achieved a historic feat in the match.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; മൂന്ന് പ്രതികൾ അറസ്റ്റിൽ

crime
  •  9 hours ago
No Image

ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

Kerala
  •  10 hours ago
No Image

പ്രചാരണങ്ങള്‍ വ്യാജമെന്ന് ഒമാന്‍; നിരോധിച്ചത് കുറോമിയുടെ വില്‍പ്പന, ലബുബുവിന്റെയല്ലെന്നും വിശദീകരണം

oman
  •  10 hours ago
No Image

ഭാര്യക്ക് മരണ അനുശോചനം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത ഭർത്താവ്; 3 ദിവസത്തിന് ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

crime
  •  10 hours ago
No Image

താമസ, തൊഴിൽ നിയമലംഘനം; സഊദിയിൽ 20,319 പേർ പിടിയിൽ

Saudi-arabia
  •  10 hours ago
No Image

കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി

Kerala
  •  10 hours ago
No Image

കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ

crime
  •  10 hours ago
No Image

ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്

Football
  •  10 hours ago
No Image

വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍

National
  •  11 hours ago
No Image

വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ

uae
  •  11 hours ago