HOME
DETAILS

കേരള സർവകലാശാലയിലെ ചാറ്റ് ജിപിടി കവിത വിവാദം; അടിയന്തര റിപ്പോർട്ട് തേടി വൈസ് ചാൻസലർ

  
Web Desk
August 31 2025 | 02:08 AM

kerala university chat gpt poetry controversy vice chancellor seeks urgent report

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ചാറ്റ് ജിപിടി കവിത വിവാദത്തിൽ ഇടപെട്ട് വൈസ് ചാൻസലർ. കേരള സർവകലാശാലയിലെ നാലാം വർഷ ബിഎ ഇംഗ്ലീഷ് ഒന്നാം സെമസ്റ്റർ സിലബസിൽ പാബ്ലോ നെരൂദയുടെ പേരിൽ ചാറ്റ് ജിപിടി ടൂൾ ഉപയോഗിച്ച് തയ്യാറാക്കിയ കവിത ഇടംപിടിച്ചതിനെക്കുറിച്ചാണ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനോട് വൈസ് ചാൻസലർ അടിയന്തര റിപ്പോർട്ട് തേടിയത്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു അബദ്ധം സിലബസിൽ സംഭവിച്ചതെന്ന് വിശദീകരിക്കണമെന്നാണ് ആവശ്യം.

വിവാദമായ കവിത 'ഇംഗ്ലീഷ്, യുവർ ലാംഗ്വേജ്' (English, Your Language) എന്നതാണ്. സിലബസിൽ ഈ കവിത നേരത്തെ ഉൾപ്പെടുത്തിയിരുന്നു എന്നു മാത്രമല്ല, പരീക്ഷയിൽ ഈ കവിതയെ ആധാരമാക്കിയുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നു. നോട്ടുകൾ തിരഞ്ഞെടുക്കാൻ ശ്രമിച്ച അധ്യാപകരാണ് നെരൂദ ഇത്തരമൊരു കവിത എഴുതിയിട്ടില്ലെന്നും, ഇത് എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ച് ജനറേറ്റ് ചെയ്ത കവിതയാണെന്നും കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു.
അതോടൊപ്പം, 

ഈ വിവാദങ്ങൾ കേരള സർവകലാശാലയുടെ അക്കാദമിക് മാനദണ്ഡങ്ങൾക്ക് വെല്ലുവിളിയാകുന്നതായി അധ്യാപകരും വിദ്യാർത്ഥികളും ചൂണ്ടിക്കാട്ടുന്നു. സിലബസ് തയ്യാറാക്കുന്നതിൽ കൂടുതൽ പരിശോധനയും വിദഗ്ധാഭിപ്രായങ്ങളും ആവശ്യമാണെന്നും അഭിപ്രായമുയരുന്നുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് വിസി വ്യക്തമാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; മൂന്ന് പ്രതികൾ അറസ്റ്റിൽ

crime
  •  a day ago
No Image

ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

Kerala
  •  a day ago
No Image

പ്രചാരണങ്ങള്‍ വ്യാജമെന്ന് ഒമാന്‍; നിരോധിച്ചത് കുറോമിയുടെ വില്‍പ്പന, ലബുബുവിന്റെയല്ലെന്നും വിശദീകരണം

oman
  •  a day ago
No Image

ഭാര്യക്ക് മരണ അനുശോചനം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത ഭർത്താവ്; 3 ദിവസത്തിന് ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

crime
  •  a day ago
No Image

താമസ, തൊഴിൽ നിയമലംഘനം; സഊദിയിൽ 20,319 പേർ പിടിയിൽ

Saudi-arabia
  •  a day ago
No Image

കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി

Kerala
  •  a day ago
No Image

കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ

crime
  •  a day ago
No Image

ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്

Football
  •  a day ago
No Image

വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍

National
  •  a day ago
No Image

വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ

uae
  •  a day ago