
തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാർഡുകളുടെ നറുക്കെടുപ്പ് കാത്ത് രാഷ്ട്രീയ പാർട്ടികൾ

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർപട്ടിക പുറത്തുവന്നതോടെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് കാത്ത് രാഷ്ട്രീയ പാർട്ടികൾ. നറുക്കെടുപ്പിൽ ജനറൽ വാർഡുകൾ ഏതെല്ലാമാകുമെന്ന കണക്കുകൂട്ടലിലാണ് പാർട്ടികൾ ചർച്ച സജീവമാക്കിയിരിക്കുന്നത്. സംവരണ വാർഡ് നറുക്കെടുപ്പ് ഈമാസം നടക്കും.
തദ്ദേശ വോട്ടർപട്ടിക പഠിച്ചുവരുകയാണ് പാർട്ടികൾ. ഓരോ വാർഡിലും അധികരിച്ച വോട്ടുകൾ സ്വന്തമാക്കാനുള്ള തന്ത്രങ്ങളും മെനയുന്നുണ്ട്. മുന്നണിയിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടണമെങ്കിൽ അതത് വാർഡുകളിൽ പാർട്ടിക്ക് സ്വന്തമാക്കാൻ കഴിയുന്ന വോട്ടർമാരുടെ കണക്കുകൾ വേണം. ചെറിയ വോട്ടുകൾ പോലും വിജയ പരാജയങ്ങളെ നിർണയിക്കും.
തദ്ദേശ വാർഡ് വിഭജനത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പായതിനാൽ നറുക്കെടുപ്പിൽ മാറ്റങ്ങളുണ്ടാകും. 50 ശതമാനം വാർഡുകൾ വനിതാ സംവരണമായാണ് നറുക്കെടുപ്പ് നടത്തുക. പട്ടികജാതി, പട്ടിക വർഗ വനിതകൾക്ക് ഉൾപ്പെടെയുള്ള സംവരണം ഈ 50 ശതമാനത്തിൽ ഉൾപ്പെടും. കഴിഞ്ഞ തവണ വനിതാ വാർഡുകളായവ ഇത്തവണ ജനറൽ വിഭാഗത്തിലാകും. എന്നാൽ ഇത്തവണ വാർഡ് വിഭജനം നടന്നതിനാൽ വാർഡുകൾക്കെല്ലാം മാറ്റമുണ്ടായിട്ടുണ്ട്. അതിനാൽ സംവരണ വാർഡുകളിലെ വോട്ടർമാരിൽ 50 ശതമാനത്തിന് മുകളിൽ ഏത് വാർഡിലാണോ അവയായിരിക്കും ആ വാർഡായി കണക്കാക്കുക.
പട്ടിക ജാതി ജനറൽ, പട്ടിക വർഗ ജനറൽ എന്നിവയ്ക്കായി വാർഡുകൾ നീക്കി വയ്ക്കും. ഇവ ബാക്കി 50 ശതമാനത്തിൽ നിന്ന് തിരഞ്ഞെടുക്കുമ്പോഴും നേരത്തെ രണ്ട് തെരഞ്ഞെടുപ്പുകളിലും സംവരണ വാർഡുകളായി മാറിയവ ഒഴിവാക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് അതത് ജില്ലകളിലെ കലക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും നടക്കുക. എന്നാൽ നഗരസഭകളിലേത് നഗരസഭാകാര്യ വകുപ്പിലെ റീജ്യനൽ ജോയിന്റ് ഡയരക്ടർമാരുടെ നേതൃത്വത്തിലും കോർപറേഷനുകളിലേത് നഗരസഭാകാര്യ ഡയറക്ടറുടെ അധ്യക്ഷതയിലുമാകും നടക്കുക.
Political parties in Kerala are eagerly awaiting the ward reservation draw for the upcoming local elections, which will determine the allocation of reserved seats for various categories, influencing their candidate selection strategies
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയില്‍ 'നരകത്തിന്റെ വാതിലുകള്‍' തുറന്നെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി; ആക്രമണം ശക്തം, ഗസ്സ സിറ്റിയിലെ ബഹുനില ടവര്‍ നിരപ്പാക്കി, ഇന്ന് കൊല്ലപ്പെട്ടത് 44 പേര്‍
International
• 11 hours ago
'ചെക്ക് ചെയ്യാതെ' റോഡുകളില്‍ പ്രവേശിച്ചാല്‍ ഇനി മുതല്‍ 400 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റും; മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 11 hours ago
400 കിലോഗ്രാം ആര്‍.ഡി.എക്‌സുമായി മുംബൈ നഗരത്തില്‍ 34 മനുഷ്യബോംബുകള്‍; ഭീഷണി സന്ദേശം, പിന്നാലെ സുരക്ഷ ശക്തമാക്കി പൊലിസ്
National
• 12 hours ago
ദിർഹത്തിനെതിരെ വീണ്ടും തകർന്നടിഞ്ഞ് രൂപ; നാട്ടിലേക്ക് പണം അയക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കിത് ബെസ്റ്റ് ടൈം
uae
• 12 hours ago
അനധികൃത മണ്ണെടുപ്പ് തടയാനെത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; വിവാദമായതിന് പിന്നാലെ ന്യായീകരണവുമായി ബി.ജെ.പി
National
• 13 hours ago
വോട്ട്ചോരി പ്രചാരണം തിരിച്ചടിക്കുമെന്ന് ആശങ്ക, രാഹുലിന്റെ 'വോട്ടര്‍ അധികാര്‍ യാത്ര'ക്ക് പിന്നാലെ ബിഹാറില്‍ ഉന്നതതല യോഗം വിളിച്ച് അമിത് ഷാ
National
• 13 hours ago
കണ്ണൂരില്‍ തലശ്ശേരി സ്വദേശിയായ സീനിയര്‍ സൂപ്രണ്ട് മഹേഷ് കൈകൂലി കേസില്‍ വിജിലന്‍സ് പിടിയില്‍
Kerala
• 15 hours ago
തിരുവോണ ദിനത്തിൽ 'കൊലച്ചോറ് സമര'വുമായി യൂത്ത് കോൺഗ്രസ്; തൃശ്ശൂർ ഡിഐജി ഓഫീസിന് മുന്നിൽ പ്രതിഷേധം
Kerala
• 15 hours ago
കുടുംബ വഴക്കിനെ തുടര്‍ന്ന് മല്ലപ്പള്ളിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി
Kerala
• 15 hours ago
പാലക്കാട് ആശുപത്രിയിലെത്തിയ രോഗിയോട് എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍ ചോദിച്ചു; ഡോക്ടറെ കൈയേറ്റം ചെയ്തു രോഗിയുടെ ഭര്‍ത്താവ് - അറസ്റ്റ്
Kerala
• 16 hours ago
17,000 അടി ഉയരത്തില്‍ വച്ച് കൊറിയന്‍ ദമ്പതികളിലൊരാള്‍ക്ക് ഹൃദയാഘാതം; സാഹസികമായ രക്ഷാപ്രവര്‍ത്തനം നടത്തി സൈന്യം
National
• 17 hours ago
മേപ്പയ്യൂരിൽ യുവാവിനെ പൊലിസ് മർദിച്ച സംഭവം: സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യം പുറത്തുവിടണമെന്ന് യൂത്ത് കോൺഗ്രസ്
Kerala
• 17 hours ago
'എല്ലാവര്ക്കും സന്തോഷവും സമൃദ്ധിയും നല്കട്ടെ'എന്ന് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
National
• 17 hours ago
അമീബിക് മസ്തിഷ്ക ജ്വരം: രോഗാണു വാഹകരായി സെപ്റ്റിക് ടാങ്കുകളും?
Kerala
• 17 hours ago
കുന്നംകുളം കസ്റ്റഡി മർദനം: കർശന നടപടി ഉണ്ടാകും; ഡിജിപി റവാഡാ ചന്ദ്രശേഖർ
Kerala
• 18 hours ago
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസ്: ക്രൈംബ്രാഞ്ച് സംഘം ബെംഗളൂരുവിലേക്ക്, ആശുപത്രി രേഖകൾ കസ്റ്റഡിയിൽ എടുക്കും
Kerala
• 18 hours ago
ഓണാഘോഷം: കയറ്റുമതിയിൽ 25 ശതമാനം വർധന; കടൽ കടന്നത് 1323 ടൺ വിഭവങ്ങൾ
Kerala
• 19 hours ago
പാലക്കാട് വീട്ടിലെ പൊട്ടിത്തെറിയില്‍ സഹോദരങ്ങള്‍ക്കു പരിക്കേറ്റ സംഭവം: പന്നിപ്പടക്കമെന്ന് പൊലീസ്
Kerala
• 19 hours ago
ഇന്ത്യക്ക് തീരുവ ചുമത്തിയത് ഉക്രൈനില്‍ സമാധാനത്തിന്; യു.എസ് സുപ്രിംകോടതിയില്‍ ട്രംപ് ഭരണകൂടം
International
• 18 hours ago
ഹമാസിന്റെ വെടിനിര്‍ത്തല്‍ ആവശ്യം തള്ളി ഇസ്‌റാഈല്‍; സ്വതന്ത്ര ഭരണകൂടത്തിന് തയാര്‍, ലോക രാജ്യങ്ങള്‍ ഇടപെടണമെന്നും ഹമാസ്
International
• 18 hours ago
വാഹനാപകട കേസുകളിൽ നഷ്ടപരിഹാരം: പ്രായപൂർത്തിയാകാത്തവരെ വരുമാനമില്ലാത്ത വ്യക്തിയായി കണക്കാക്കാനാകില്ല: സുപ്രിംകോടതി
National
• 18 hours ago