HOME
DETAILS

അമീബിക് മസ്തിഷ്‌ക ജ്വരം: രോഗാണു വാഹകരായി സെപ്റ്റിക് ടാങ്കുകളും?

  
Web Desk
September 05 2025 | 06:09 AM

amoebic meningoencephalitis septic tanks as carriers of the pathogen

കൊച്ചി: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ഉള്‍പ്പെടെയുള്ള ജലജന്യ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നത് സെപ്റ്റിക്  ടാങ്കുകളില്‍ നിന്നാണോയെന്നത് പരിശോധിക്കാതെ സര്‍ക്കാര്‍. സെപ്റ്റിക് ടാങ്കുകളില്‍നിന്ന് നിശ്ചിത ദൂരം പാലിക്കാതെയുള്ള കിണറുകള്‍പ്പെടെയുള്ള  ജലസ്രോതസുകള്‍  വലിയ തോതില്‍ രോഗാണു വാഹകരാകുമെന്ന വസ്തുത പരിശോധിക്കാതെയാണ് സര്‍ക്കാര്‍ പകര്‍ച്ചവ്യാധി വ്യാപനം തടയാനുള്ള പ്രതിരോധ നടപടികളുമായി മുന്നോട്ട് പോകുന്നതെന്നാണ് ആരോപണം. 

ജലജന്യരോഗങ്ങളുടെ വ്യാപനം തടയാനെന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്ന ജലസംഭരണികളിലെ ക്ലോറിനൈസേഷന്‍ കാര്യമായ ഫലമുണ്ടാക്കില്ലെന്നും  ചൂണ്ടിക്കാണിക്കപ്പെടുന്നു. രണ്ട് വര്‍ഷത്തിനിടെ 86 അമീബിക് മസ്തിഷ്‌കജ്വര കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 21 മരണമാണ് സംഭവിച്ചത്. ഇൗയിടെ കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് രോഗബാധയുണ്ടായത് കിണർ വെള്ളത്തിൽ നിന്നാണെന്ന് കണ്ടെത്തിയിരുന്നു.
 
അമീബിക് മസ്തിഷ്‌ക ജ്വരം സംബന്ധിച്ച ഓരോ കേസിലും ആരോഗ്യവകുപ്പ് പ്രത്യേക പരിശോധന നടത്തുന്നുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. രോഗാണുവിൻ്റെ ഉറവിടം  കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെന്നും കേരളത്തിലെ ജലസ്രോതസുകളില്‍ നേരത്തെ തന്നെ രോഗാണുക്കളുടെ സാന്നിധ്യമുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.  ഇതിന് പരിഹാരമായി ക്ലോറിനൈസേഷനാണ് മന്ത്രി നിര്‍ദേശിക്കുന്നത്.

 2018 ലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന്  ഭൂഗര്‍ഭജലം ഉയര്‍ന്ന്,  ആസിഡ് നിറഞ്ഞ 90 ലക്ഷം സെപ്റ്റിക്ക് ടാങ്കുകളില്‍ നിന്ന് അസിഡിറ്റി മണ്ണില്‍  വ്യാപിക്കുകയും ചെയ്തിരുന്നു. 2008 വരെ കുടിവെള്ള സ്രോതസുകളില്‍ നിന്നുള്ള സെപ്റ്റിക് ടാങ്കുകളുടെ ദൂരപരിധി 20 മീറ്ററായിരുന്നു. 2009ഓടെ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇത് ഏഴരമീറ്ററാക്കി ചുരുക്കിയിരുന്നു. ഇതോടെ വന്‍നഗരങ്ങളിലെ ഫ്ളാറ്റുകള്‍, ഹോട്ടലുകള്‍, വലിയ കെട്ടിടസമുച്ചയങ്ങള്‍ എന്നിവിടങ്ങളില്‍ സെപ്റ്റിക് ടാങ്കുകളും ജലസ്രോതസുകളും തമ്മിലുള്ള  ദൂരപരിധി ചുരുങ്ങി.  

കേരളത്തില്‍ ഇ - കോളി ബാക്ടീരിയ 95 ശതമാനം  കുടിവെള്ളവും നശിപ്പിച്ചതായി ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയരക്ടർ ആയിരുന്ന  കെ. വാസുകി നേരത്തെ  വ്യക്തമാക്കിയിരുന്നു. സെപ്റ്റിക് ടാങ്കുകളും കിണറുകളും തമ്മിലുള്ള ദൂരപരിധി ഇരുപതുമീറ്ററില്‍ നിന്ന് എഴരമീറ്ററായി കുറച്ച അശാസ്ത്രീയ  ഉത്തരവ്  പുനഃപരിശോധിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി അംഗം എബി ഐപ്പ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

 

 

Amoebic meningoencephalitis is a rare, severe brain infection caused by the amoeba Naegleria fowleri, often found in warm freshwater. Recent concerns suggest septic tanks may harbor and spread this deadly pathogen, raising public health risks



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവോണ ദിനത്തിൽ 'കൊലച്ചോറ് സമര'വുമായി യൂത്ത് കോൺഗ്രസ്; തൃശ്ശൂർ ഡിഐജി ഓഫീസിന് മുന്നിൽ പ്രതിഷേധം

Kerala
  •  13 hours ago
No Image

കുടുംബ വഴക്കിനെ തുടര്‍ന്ന് മല്ലപ്പള്ളിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി

Kerala
  •  13 hours ago
No Image

പാലക്കാട് ആശുപത്രിയിലെത്തിയ രോഗിയോട് എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍ ചോദിച്ചു;  ഡോക്ടറെ കൈയേറ്റം ചെയ്തു രോഗിയുടെ ഭര്‍ത്താവ് - അറസ്റ്റ് 

Kerala
  •  13 hours ago
No Image

ഓണത്തിന് റെക്കോര്‍ഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം

Kerala
  •  14 hours ago
No Image

17,000 അടി ഉയരത്തില്‍ വച്ച് കൊറിയന്‍ ദമ്പതികളിലൊരാള്‍ക്ക്  ഹൃദയാഘാതം; സാഹസികമായ രക്ഷാപ്രവര്‍ത്തനം നടത്തി സൈന്യം

National
  •  14 hours ago
No Image

മേപ്പയ്യൂരിൽ യുവാവിനെ പൊലിസ് മർദിച്ച സംഭവം: സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യം പുറത്തുവിടണമെന്ന് യൂത്ത് കോൺഗ്രസ്

Kerala
  •  15 hours ago
No Image

'എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും നല്‍കട്ടെ'എന്ന് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

National
  •  15 hours ago
No Image

ഇന്ത്യക്ക് തീരുവ ചുമത്തിയത് ഉക്രൈനില്‍ സമാധാനത്തിന്; യു.എസ് സുപ്രിംകോടതിയില്‍ ട്രംപ് ഭരണകൂടം

International
  •  15 hours ago
No Image

ഹമാസിന്റെ വെടിനിര്‍ത്തല്‍ ആവശ്യം തള്ളി ഇസ്‌റാഈല്‍; സ്വതന്ത്ര ഭരണകൂടത്തിന് തയാര്‍, ലോക രാജ്യങ്ങള്‍ ഇടപെടണമെന്നും ഹമാസ്

International
  •  15 hours ago
No Image

വാഹനാപകട കേസുകളിൽ നഷ്ടപരിഹാരം: പ്രായപൂർത്തിയാകാത്തവരെ വരുമാനമില്ലാത്ത വ്യക്തിയായി കണക്കാക്കാനാകില്ല: സുപ്രിംകോടതി 

National
  •  16 hours ago