
ഓണാഘോഷം: കയറ്റുമതിയിൽ 25 ശതമാനം വർധന; കടൽ കടന്നത് 1323 ടൺ വിഭവങ്ങൾ

നെടുമ്പാശ്ശേരി: പ്രവാസി മലയാളികൾക്ക് ഓണം ആഘോഷിക്കാൻ ഈ വർഷം നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം വഴി വിവിധ രാജ്യങ്ങളിലേക്ക് കടൽ കടന്നത് 1323 മെട്രിക് ടൺ പച്ചക്കറിയും പഴവർഗങ്ങളും പൂക്കളും. മുൻ വർഷങ്ങളെ അപേക്ഷിച്ച് 25 ശതമാനം വർധനവാണ് ഓണക്കാലത്തെ കയറ്റുമതിയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ എട്ട് ദിവസത്തിനിടെയാണ് ഇവ കയറ്റുമതി ചെയ്തത്.
വാഴയില മുതൽ പൂക്കൾ വരെ ഇതിൽ ഉൾപ്പെടും. പച്ചക്കറികളിൽ മുരിങ്ങയില മുതൽ ഉള്ളി വരെ ഇത്തവണ കയറ്റി അയച്ചിട്ടുണ്ട്. കയറ്റി അയച്ചതിൽ 1197 ടണും വേഗത്തിൽ കേടുവരുന്ന പച്ചക്കറികളും പഴവർഗങ്ങളുമാണ്. അവശേഷിക്കുന്ന 126 ടൺ വാഴയില, മുരിങ്ങ കോൽ, ഉള്ളി തുടങ്ങിയ വേഗത്തിൽ കേടുവരാത്ത ഇനങ്ങളാണ്.
കഴിഞ്ഞ മാസം 27 മുതൽ ഈ മാസം മൂന്ന് വരെയുള്ള എട്ട് ദിവസങ്ങളിലാണ് പ്രധാനമായും ഓണ വിഭവങ്ങൾ കയറ്റി അയച്ചത്. ഇതിൽ രണ്ട്, മൂന്ന് തീയതികളിലാണ് ഏറ്റവും കൂടുതൽ കയറ്റുമതി നടന്നത്. 180 ടൺ വീതം 360 ടണ്ണാണ് ഈ ദിവസങ്ങളിൽ കയറ്റി അയച്ചത്. ഓഗസ്റ്റ് 27ന് 174.2 ടൺ, 28ന് 132.2, 29ന് 176.1, 30ന് 178, 31ന് 142.4, സെപ്. ഒന്നിന് 160 ടൺ എന്നിങ്ങനെയാണ് മറ്റ് ദിവസങ്ങളിലെ കയറ്റുമതി. ദുബൈ, ദോഹ, ഷാർജ, കുവൈത്ത്, അബൂദബി, മസ്കറ്റ്, സഊദി തുടങ്ങിയ ഗൾഫ് നാടുകളിലേക്കാണ് ബഹുഭൂരിഭാഗം സാധനങ്ങളും കയറ്റി അയച്ചത്. ഇതോടൊപ്പം യൂറോപ്യൻ രാജ്യങ്ങളിലേക്കും ഓണമാഘോഷിക്കാൻ വിഭവങ്ങൾ അയച്ചിട്ടുണ്ട്.
കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ പ്രദേശങ്ങളിൽ നിന്നാണ് കാർഗോ ഏജൻ്റുമാർ കയറ്റുമതിക്കായി പച്ചക്കറികളും പഴ വർഗങ്ങളും നെടുമ്പാശ്ശേരിയിൽ എത്തിച്ചത്. കേരളത്തിലെ കർഷകരിൽ നിന്നും കർഷക വിപണികളിൽ നിന്നും നേരിട്ട് വാങ്ങുന്ന പച്ചക്കറികൾക്കാണ് വിദേശത്ത് ഏറ്റവും കൂടുതൽ ഡിമാൻ്റുള്ളത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ പച്ചക്കറികളും പഴ വർഗങ്ങളും ശീതീകരിച്ച് സൂക്ഷിക്കാൻ സംവിധാനമുള്ളതിനാൽ കാർഗോ ഏജൻ്റുമാർക്ക് ഉൽപ്പന്നങ്ങൾ നേരത്തെ എത്തിക്കാൻ കഴിഞ്ഞതും കയറ്റുമതി വർധിക്കാൻ സഹായകമായി.
The Onam festival has boosted exports by 25%, with 1323 tonnes of various items, including traditional foods and products, shipped overseas, reflecting the growing global demand for Kerala's cultural delicacies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുട്ടികളുടെ ആരോഗ്യത്തിന് പ്രഥമ പരിഗണന; സ്കൂൾ കഫറ്റീരിയകളിൽ ജങ്ക് ഫുഡ് നിരോധിച്ച് യുഎഇ
uae
• a day ago
പ്രവാസികളുടെ ചിറകിലേറി ജിസിസി രാജ്യങ്ങള്‍; 24.6 ദശലക്ഷം തൊഴിലാളികളില്‍ 78 ശതമാനവും പ്രവാസികള്‍
Kuwait
• a day ago
യുഎസ് കപ്പലുകൾക്ക് മുകളിൽ വിമാനം പറത്തിയാൽ വെടിവെച്ചിടും; വെനസ്വേലയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്
International
• a day ago
ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുമെന്ന് നെതന്യാഹു; ശക്തമായി അപലപിച്ച് യുഎഇ
uae
• a day ago
സസ്പെൻഷൻ പോരാ പിരിച്ചു വിടണം; കേരള പൊലിസിന്റെ ക്രൂരതയ്‌ക്കെതിരെ സമരം തുടരും വിഡി സതീശൻ
Kerala
• a day ago
പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ്
Kuwait
• a day ago
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു
Kerala
• a day ago
വഖ്ഫ് ഭേദഗതി നിയമം; വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ സംഗമം 27ന് കോഴിക്കോട്
Kerala
• a day ago
വ്യാജ വെബ്‌സൈറ്റ് തട്ടിപ്പിൽ 400 ദീനാറോളം നഷ്ടമായി: ഒടുവിൽ നഷ്ടപ്പെട്ട പണം തിരിച്ചു ലഭിച്ചതിന്റെ സന്തോഷത്തിൽ മലയാളി
bahrain
• a day ago
വാർഡനെ ചുറ്റിക കൊണ്ട് തലക്കടിച്ച് രണ്ട് തടവുകാർ ജയിൽ ചാടി; സംഭവം ആന്ധ്രപ്രദേശിൽ
National
• a day ago
കണ്ണൂരിൽ പെൺകുട്ടി പുഴയിൽ വീണു; തെരച്ചിൽ തുടരുന്നു
Kerala
• a day ago
പഴയ സുഹൃത്തിനെ കുടുക്കാൻ സ്ഫോടന ഭീഷണി; മുംബൈയിൽ ജ്യോതിഷി അറസ്റ്റിൽ
crime
• a day ago.png?w=200&q=75)
കേരളത്തിലെ പൊലിസിന്റെ അതിക്രമങ്ങൾ: സുജിത്തിനെ മർദിച്ചതിൽ നടപടിയെടുക്കും വരെ പ്രക്ഷോഭം തുടരുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ
Kerala
• a day ago
ഗുജറാത്തിലെ പാവഗഢിൽ കാർഗോ റോപ്പ്വേ തകർന്നുവീണ് ആറ് മരണം
National
• a day ago
കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസുകാരെ സസ്പെൻഡ് ചെയ്താൽ മാത്രം പോര; പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുജിത്ത്; കടുത്ത നടപടികളിലേക്ക്
Kerala
• a day ago
കൊല്ലത്ത് തിരുവോണ ദിനത്തിൽ ക്ഷേത്രമുറ്റത്ത് പൂക്കളമിട്ടതിനെ ചൊല്ലിയുണ്ടായ തർക്കം; ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലിസ്
Kerala
• a day ago
ബീഡി-ബിഹാർ വിവാദം: വി.ടി ബൽറാം കെപിസിസി സോഷ്യൽ മീഡിയ ചുമതലയൊഴിഞ്ഞു; ഡിജിറ്റൽ വിങ് പുനഃസംഘടിപ്പിക്കും
Kerala
• a day ago
കൊതിയൂറും രുചിയില്‍ കുടിക്കാം കൂട്ടുപായസം... എളുപ്പത്തില്‍ ഉണ്ടാക്കാം
Kerala
• a day ago
ദുബൈയിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; രണ്ട് പേർക്ക് പരുക്ക്
uae
• a day ago
മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ച് വരുത്തി സിപിഐഎം ലോക്കൽ സെക്രട്ടറിയെ പൊലിസ് മർദിച്ചെന്ന് ആരോപണം; ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു
Kerala
• a day ago
ഉള്ളി എന്തിനാണ് ഇവിടെത്തന്നെ ഉണ്ടല്ലോ എന്ന് വീട്ടുകാരും പരിഹസിച്ച് തുടങ്ങി, മകനെ ചെറിയ ഉള്ളി എന്നാണ് വിളിക്കാറുള്ളത്'; ഉള്ളി എന്ന ടൈറ്റ് പേരിനെക്കുറിച്ച് കെ. സുരേന്ദ്രൻ
Kerala
• a day ago