HOME
DETAILS

പാലക്കാട് ആശുപത്രിയിലെത്തിയ രോഗിയോട് എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍ ചോദിച്ചു;  ഡോക്ടറെ കൈയേറ്റം ചെയ്തു രോഗിയുടെ ഭര്‍ത്താവ് - അറസ്റ്റ് 

  
Web Desk
September 05 2025 | 07:09 AM

palakkad doctor and security staff assaulted at ottapalam taluk hospital

 


പാലക്കാട്: പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കൈയേറ്റം ചെയ്തു. ചുനങ്ങാട് സ്വദേശി ഗോപകുമാര്‍ ആണ് ഡോക്ടറെ കൈയേറ്റം ചെയ്തത്. ഇന്നലെ രാത്രി 10.30 നാണ് സംഭവം. കാഷ്വാലിറ്റിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ഉമ്മര്‍, സുരക്ഷാ ജീവനക്കാരനായ ജ്യോതിഷ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഗോപകുമാറിന്റെ ഭാര്യ പടിയില്‍ നിന്ന് വീണ് ചികിത്സയ്ക്ക് വേണ്ടി എത്തിയതാണ്. അപ്പോഴാണ് സംഭവം.

ആശുപത്രിയിലെത്തിയ ഗോപകുമാര്‍ ഒപി ടിക്കറ്റ് എടുക്കുന്നതിനായി കൗണ്ടറില്‍ എത്തി. ഇവിടെ വച്ചാണ് ആദ്യം ബഹളം ഉണ്ടായത്. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ സാധിക്കുന്നില്ല എന്ന് പറഞ്ഞാണ് ഇയാള്‍ ബഹളം തുടങ്ങിയത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ഭാര്യയുമായി ഡോക്ടറെ കാണാന്‍ എത്തി.

 ഉമര്‍ എന്ന ഡോക്ടറാണ് ഇയാളുടെ ഭാര്യയെ പരിശോധിച്ചത്. പരിശോധനയ്ക്കിടെ എന്താണ് സംഭവിച്ചത് എന്ന് ഡോക്ടര്‍ ചോദിച്ചതോടെയാണ് ഗോപകുമാര്‍ ഡോകടറെ കൈയേറ്റം ചെയ്യുകയും ഷര്‍ട്ടില്‍ കയറി പിടിച്ച് വലിച്ച് കീറുകയും ചെയ്തത്. തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനെയും ഇയാള്‍ കടിച്ച് പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് പൊലിസ് എത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 

 

In Palakkad, a doctor and a security staff member at Ottapalam Taluk Hospital were assaulted by a man named Gopakumar from Chunangat. The incident occurred around 10:30 PM. Dr. Ummar and security personnel Jyothish were attacked while attending to patients in the casualty department.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ 'നരകത്തിന്റെ വാതിലുകള്‍' തുറന്നെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി; ആക്രമണം ശക്തം, ഗസ്സ സിറ്റിയിലെ ബഹുനില ടവര്‍ നിരപ്പാക്കി, ഇന്ന് കൊല്ലപ്പെട്ടത് 44 പേര്‍

International
  •  9 hours ago
No Image

'ചെക്ക് ചെയ്യാതെ' റോഡുകളില്‍ പ്രവേശിച്ചാല്‍ ഇനി മുതല്‍ 400 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റും; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  9 hours ago
No Image

400 കിലോഗ്രാം ആര്‍.ഡി.എക്‌സുമായി മുംബൈ നഗരത്തില്‍  34 മനുഷ്യബോംബുകള്‍;  ഭീഷണി സന്ദേശം, പിന്നാലെ സുരക്ഷ ശക്തമാക്കി പൊലിസ്

National
  •  10 hours ago
No Image

ദിർഹത്തിനെതിരെ വീണ്ടും തകർന്നടിഞ്ഞ് രൂപ; നാട്ടിലേക്ക് പണം അയക്കാൻ ആ​ഗ്രഹിക്കുന്ന പ്രവാസികൾക്കിത് ബെസ്റ്റ് ടൈം

uae
  •  10 hours ago
No Image

അനധികൃത മണ്ണെടുപ്പ് തടയാനെത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; വിവാദമായതിന് പിന്നാലെ ന്യായീകരണവുമായി ബി.ജെ.പി

National
  •  10 hours ago
No Image

വോട്ട്ചോരി പ്രചാരണം തിരിച്ചടിക്കുമെന്ന് ആശങ്ക,  രാഹുലിന്റെ  'വോട്ടര്‍ അധികാര്‍ യാത്ര'ക്ക് പിന്നാലെ ബിഹാറില്‍ ഉന്നതതല യോഗം വിളിച്ച് അമിത് ഷാ  

National
  •  11 hours ago
No Image

കണ്ണൂരില്‍ തലശ്ശേരി സ്വദേശിയായ സീനിയര്‍ സൂപ്രണ്ട് മഹേഷ് കൈകൂലി കേസില്‍ വിജിലന്‍സ് പിടിയില്‍

Kerala
  •  13 hours ago
No Image

തിരുവോണ ദിനത്തിൽ 'കൊലച്ചോറ് സമര'വുമായി യൂത്ത് കോൺഗ്രസ്; തൃശ്ശൂർ ഡിഐജി ഓഫീസിന് മുന്നിൽ പ്രതിഷേധം

Kerala
  •  13 hours ago
No Image

കുടുംബ വഴക്കിനെ തുടര്‍ന്ന് മല്ലപ്പള്ളിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി

Kerala
  •  13 hours ago
No Image

ഓണത്തിന് റെക്കോര്‍ഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം

Kerala
  •  14 hours ago