HOME
DETAILS

മേപ്പയ്യൂരിൽ യുവാവിനെ പൊലിസ് മർദിച്ച സംഭവം: സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യം പുറത്തുവിടണമെന്ന് യൂത്ത് കോൺഗ്രസ്

  
Web Desk
September 05 2025 | 06:09 AM

youth congress demands release of cctv footage in mappayur police assault case

കോഴിക്കോട്: മേപ്പയ്യൂരിൽ 21കാരനായ വിദ്യാർഥിയെ കസ്റ്റഡിയിലെടുത്ത് അകാരണമായി മർദിച്ച സംഭവം പൊലിസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായി യൂത്ത് കോൺഗ്രസ്. വുഷു സ്റ്റേറ്റ് ചാംപ്യനായ മേപ്പയ്യൂർ സ്വദേശി പി. ആദിലിനെ മർദിച്ച് കർണപടം അടിച്ചുതകർത്ത സംഭവമാണ് മേപ്പയ്യൂർ പൊലിസ് പരാതിക്കാരന് പണം നൽകി ഒതുക്കിയതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി വി.പി ദുൽഖിഫിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ് മെയ് അഞ്ചിന് മേപ്പയ്യൂർ ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ എത്തിയ ആദിലിനെ പൊലിസ് ആളുമാറി കസ്റ്റഡിയിലെടുക്കുകയും മർദിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ ഇതുവരെയും നടപടികൾ സ്വീകരിച്ചിട്ടില്ല.
 
ഡിവൈ.എസ്.പി ഉൾപ്പെടെയുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ അറിവോടുകൂടിയാണ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചത്. ആദിലിനെ മർദിച്ചതിന് ശേഷം പുറത്ത് പരാതി പറഞ്ഞാൽ കേസിൽ ഉൾപ്പെടുത്തുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ചികിത്സയ്ക്ക് ചെലവഴിച്ച പണം നൽകിയാണ് പൊലിസ് കേസ് അട്ടിമറിച്ചതെന്നും ദുൽഖിഫിൽ ആരോപിച്ചു.
 
പൊലിസ് സ്റ്റേഷനിൽ നടന്ന ക്രൂരമർദനത്തിന്റെ ദൃശ്യങ്ങൾ പുറംലോകം കാണണമെങ്കിൽ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നേ മതിയാകൂ. അന്നേ ദിവസത്തെ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടാൻ പൊലിസ് തയാറാകണം. ആരോപണ വിധേയരായ പൊലിസ് ഉദ്യോഗസ്ഥർക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കാൻ അടിയന്തരമായി തയാറായില്ലെങ്കിൽ ഇരയ്ക്ക് നീതി ലഭ്യമാക്കാൻ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് വി.പി ദുൽഖിഫിൽ അറിയിച്ചു.

എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മേപ്പയൂർ മെയ് 2-നാണ് പൊലിസ് ആദിൽ പിയെ കസ്റ്റഡിയിലെടുത്ത് ശാരീരികമായി മർദിച്ചത്. ഉച്ചയ്ക്ക് 2:45-ന് മേപ്പയ്യൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ വെച്ചാണ് സംഭവം.

കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊല്സ്, ബാങ്കിൽ അക്കൗണ്ട് എടുക്കാനായി കാത്തുനിന്ന ആദിലിനെ കേസിലെ സംഘത്തിലെ ഒരാളായി തെറ്റിദ്ധരിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. “ആദിൽ ബാങ്കിൽ നിൽക്കുമ്പോൾ യൂണിഫോം ധരിക്കാത്ത ചിലർ വന്ന് പിടികൂടുകയായിരുന്നുവെന്നും അവർ പൊലിസ് ആണെന്നും ആദിലിന്റെ സഹോദരൻ ജംഷീർ വെളിപ്പെടുത്തിയിരുന്നു.

മേപ്പയൂർ പൊലിസ് സ്റ്റേഷനിൽ എത്തിച്ച ശേഷം, ഒരു സബ് ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ ആദിലിന്റെ കവിളുകളിൽ അടിച്ചതായും, “സൗരവ് എന്നൊരാളെക്കുറിച്ച് അവർ ചോദിച്ചാണ് മർദനം. പക്ഷേ ആദിൽ അറിയില്ലെന്ന് വ്യക്തമാക്കിയെങ്കിലും മർദനം തുടരുകയായിരുന്നുവെന്ന് ജംഷീർ കൂട്ടിച്ചേർത്തു. ആദിലിന്റെ ഫോൺ പരിശോധിച്ചെങ്കിലും കുറ്റകരമായ ഒന്നും കണ്ടെത്താനായില്ല. 

തെറ്റായി കസ്റ്റഡിയിലെടുത്തതിന് പൊലിസ് ക്ഷമാപണം നടത്തി ആദിലിനെ അന്നുതന്നെ വിട്ടയച്ചു. എന്നാൽ, മർദനത്തെ തുടർന്ന് ആദിലിന്റെ കർണപടലത്തിന് ഗുരുതര പരുക്കേറ്റിരുന്നു. 

 

 

The Youth Congress has demanded the release of CCTV footage from the Mappayur police station following an incident where a young man was allegedly assaulted by police.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ് 

Kuwait
  •  a day ago
No Image

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു

Kerala
  •  a day ago
No Image

വഖ്ഫ് ഭേദഗതി നിയമം; വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ സംഗമം 27ന് കോഴിക്കോട്

Kerala
  •  a day ago
No Image

വ്യാജ വെബ്‌സൈറ്റ് തട്ടിപ്പിൽ 400 ദീനാറോളം നഷ്ടമായി: ഒടുവിൽ നഷ്ടപ്പെട്ട പണം തിരിച്ചു ലഭിച്ചതിന്റെ സന്തോഷത്തിൽ മലയാളി

bahrain
  •  a day ago
No Image

വാർഡനെ ചുറ്റിക കൊണ്ട് തലക്കടിച്ച് രണ്ട് തടവുകാർ ജയിൽ ചാടി; സംഭവം ആന്ധ്രപ്രദേശിൽ

National
  •  a day ago
No Image

കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി; നാല് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  a day ago
No Image

കണ്ണൂരിൽ പെൺകുട്ടി പുഴയിൽ വീണു; തെരച്ചിൽ തുടരുന്നു

Kerala
  •  a day ago
No Image

പഴയ സുഹൃത്തിനെ കുടുക്കാൻ സ്ഫോടന ഭീഷണി; മുംബൈയിൽ ജ്യോതിഷി അറസ്റ്റിൽ

crime
  •  a day ago
No Image

കേരളത്തിലെ പൊലിസിന്റെ അതിക്രമങ്ങൾ: സുജിത്തിനെ മർദിച്ചതിൽ നടപടിയെടുക്കും വരെ പ്രക്ഷോഭം തുടരുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ

Kerala
  •  a day ago
No Image

ഗുജറാത്തിലെ പാവഗഢിൽ കാർഗോ റോപ്പ്‌വേ തകർന്നുവീണ് ആറ് മരണം

National
  •  a day ago


No Image

മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ച് വരുത്തി സിപിഐഎം ലോക്കൽ സെക്രട്ടറിയെ പൊലിസ് മർദിച്ചെന്ന് ആരോപണം; ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു

Kerala
  •  a day ago
No Image

ഉള്ളി എന്തിനാണ് ഇവിടെത്തന്നെ ഉണ്ടല്ലോ എന്ന് വീട്ടുകാരും പരിഹസിച്ച് തുടങ്ങി, മകനെ ചെറിയ ഉള്ളി എന്നാണ് വിളിക്കാറുള്ളത്'; ഉള്ളി എന്ന ടൈറ്റ് പേരിനെക്കുറിച്ച് കെ. സുരേന്ദ്രൻ

Kerala
  •  a day ago
No Image

50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; പ്രതികളായ നാല് പേരെ നാടുകടത്താൻ ഉത്തരവിട്ട് ദുബൈ കോടതി

uae
  •  a day ago
No Image

കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസുകാരെ സസ്പെൻഡ് ചെയ്താൽ മാത്രം പോര; പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുജിത്ത്; കടുത്ത നടപടികളിലേക്ക് 

Kerala
  •  a day ago