HOME
DETAILS

വാർഡനെ ചുറ്റിക കൊണ്ട് തലക്കടിച്ച് രണ്ട് തടവുകാർ ജയിൽ ചാടി; സംഭവം ആന്ധ്രപ്രദേശിൽ

  
September 06 2025 | 13:09 PM

two prisoners escape andhra pradesh jail after attacking warden with hammer

അമരാവതി: ആന്ധ്രപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ ചോദവരം സബ് ജയിലിൽ നിന്ന് രണ്ട് തടവുകാർ ജയിൽ വാർഡനെ ആക്രമിച്ച് ജയിൽ ചാടി. ജയിൽ വാർഡന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചാണ് ഇവർ ജയിൽ വാതിൽ തുറന്ന് കടന്നുകളഞ്ഞത്. ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ആക്രമണത്തിൽ പരിക്കേറ്റ ഹെഡ് ജയിൽ വാർഡനായ വീരരാജുവിനെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷപ്പെട്ട തടവുകാർ ബി. രാമു, നക്ക രവികുമാർ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടാൻ പൊലിസ് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളിൽ, രാമു വാർഡനെ ചുറ്റിക കൊണ്ട് ആക്രമിക്കുന്നതും തുടർന്ന് ഇരുവരും ചേർന്ന് വാതിൽ തുറന്ന് ഓടി രക്ഷപ്പെടുന്നതും വ്യക്തമാണ്. രാമു വാർഡന്റെ പോക്കറ്റിൽ നിന്ന് ജയിലിന്റെ പ്രധാന ഗേറ്റിന്റെ താക്കോൽ കൈക്കലാക്കി. ഈ സംഭവത്തിനിടെ, നക്ക രവികുമാർ വാർഡനുമായുള്ള ബഹളത്തിൽ ഇടപെടുകയും രാമുവിനെ പിടികൂടാമെന്ന് വാഗ്ദാനം ചെയ്ത് പുറത്തേക്ക് പോവുകയും ചെയ്തു. എന്നാൽ, കുമാർ തിരിച്ചുവരാതെ മുങ്ങുകയായിരുന്നു.

ബി. രാമു മോഷണക്കേസിൽ അറസ്റ്റിലായ പ്രതിയാണ്. വാർഡനെ ചുറ്റിക കൊണ്ട് ആക്രമിച്ചത് രാമുവാണെന്നാണ് റിപ്പോർട്ട്.നക്ക രവികുമാർ മുൻ പഞ്ചായത്ത് സെക്രട്ടറിയാണ്. ഇയാൾ, വിരമിക്കൽ ആനുകൂല്യങ്ങൾക്കുള്ള ഫണ്ട് തട്ടിയെടുത്ത കേസിൽ അറസ്റ്റിലായതാണ്.

സംഭവം അറിഞ്ഞ മറ്റ് ജയിൽ ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും തടവുകാർ രക്ഷപ്പെട്ടിരുന്നു. പൊലിസ് ഇവരെ കണ്ടെത്താൻ തീവ്രമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ജയിലിന്റെ സുരക്ഷാ വീഴ്ചയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂർ പീച്ചി പൊലിസ് സ്റ്റേഷനിൽ ക്രൂര മർദനം; ദൃശ്യങ്ങൾ പുറത്തുവിട്ട് പരാതിക്കാരൻ

crime
  •  6 hours ago
No Image

ഡ്രോൺ വഴിയുള്ള പാഴ്‌സൽ ഡെലിവറി പരീക്ഷണത്തിന് തുടക്കമിട്ട് സഊദി

Saudi-arabia
  •  6 hours ago
No Image

കോഴിക്കോട് വടകരയിൽ ബാറിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്, പ്രതി ഓടി രക്ഷപ്പെട്ടു

crime
  •  6 hours ago
No Image

കുട്ടികളുടെ ആരോഗ്യത്തിന് പ്രഥമ പരി​ഗണന; സ്കൂൾ കഫറ്റീരിയകളിൽ ജങ്ക് ഫുഡ് നിരോധിച്ച് യുഎഇ 

uae
  •  6 hours ago
No Image

പ്രവാസികളുടെ ചിറകിലേറി ജിസിസി രാജ്യങ്ങള്‍; 24.6 ദശലക്ഷം തൊഴിലാളികളില്‍ 78 ശതമാനവും പ്രവാസികള്‍

Kuwait
  •  7 hours ago
No Image

യുഎസ് കപ്പലുകൾക്ക് മുകളിൽ വിമാനം പറത്തിയാൽ വെടിവെച്ചിടും; വെനസ്വേലയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  7 hours ago
No Image

ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുമെന്ന് നെതന്യാഹു; ശക്തമായി അപലപിച്ച് യുഎഇ

uae
  •  8 hours ago
No Image

സസ്പെൻഷൻ പോരാ പിരിച്ചു വിടണം; കേരള പൊലിസിന്റെ ക്രൂരതയ്‌ക്കെതിരെ സമരം തുടരും വിഡി സതീശൻ

Kerala
  •  8 hours ago
No Image

പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ് 

Kuwait
  •  9 hours ago
No Image

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു

Kerala
  •  9 hours ago

No Image

ഉള്ളി എന്തിനാണ് ഇവിടെത്തന്നെ ഉണ്ടല്ലോ എന്ന് വീട്ടുകാരും പരിഹസിച്ച് തുടങ്ങി, മകനെ ചെറിയ ഉള്ളി എന്നാണ് വിളിക്കാറുള്ളത്'; ഉള്ളി എന്ന ടൈറ്റ് പേരിനെക്കുറിച്ച് കെ. സുരേന്ദ്രൻ

Kerala
  •  11 hours ago
No Image

50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; പ്രതികളായ നാല് പേരെ നാടുകടത്താൻ ഉത്തരവിട്ട് ദുബൈ കോടതി

uae
  •  11 hours ago
No Image

കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസുകാരെ സസ്പെൻഡ് ചെയ്താൽ മാത്രം പോര; പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുജിത്ത്; കടുത്ത നടപടികളിലേക്ക് 

Kerala
  •  12 hours ago
No Image

കൊല്ലത്ത് തിരുവോണ ദിനത്തിൽ ക്ഷേത്രമുറ്റത്ത് പൂക്കളമിട്ടതിനെ ചൊല്ലിയുണ്ടായ തർക്കം; ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  13 hours ago