HOME
DETAILS

പഴയ സുഹൃത്തിനെ കുടുക്കാൻ സ്ഫോടന ഭീഷണി; മുംബൈയിൽ ജ്യോതിഷി അറസ്റ്റിൽ

  
Web Desk
September 06 2025 | 12:09 PM

astrologer arrested in mumbai for bomb threat to frame old friend

മുംബൈ: ഗണേശോത്സവത്തിനിടെ മുംബൈയിൽ സ്ഫോടനം നടത്തി ഒരു കോടി ആളുകളെ കൊല്ലുമെന്ന ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഭീഷണി സന്ദേശം അയച്ചയാളും അതിനായി സിം കാർഡ് നൽകിയയാളുമാണ് പൊലിസിന്റെ പിടിയിലായിരിക്കുന്നത്. പറ്റ്ന സ്വദേശിയായ അശ്വിനികുമാർ സുപ്ര (51) യാണ് ഭീഷണി സന്ദേശം അയച്ചതിന് അറസ്റ്റിലായതെന്ന് പൊലിസ് വ്യക്തമാക്കി. ഇയാളെ നോയിഡയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

പഴയ സുഹൃത്തായ ഫിറോസിനെ കുടുക്കാനാണ് അശ്വിനികുമാർ ഈ ഭീഷണി സന്ദേശം അയച്ചതെന്ന് പൊലിസിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. രണ്ട് വർഷം മുമ്പ് ഫിറോസിന്റെ പരാതിയെ തുടർന്ന് അശ്വിനികുമാറിന് മൂന്ന് മാസം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നിരുന്നു. ഈ വൈരാഗ്യത്തിന്റെ പശ്ചാത്തലത്തിൽ, ഫിറോസിനെ ഭീകരവാദ കേസിൽ കുടുക്കാനായിരുന്നു അശ്വിനികുമാറിന്റെ ലക്ഷ്യം. ഭീഷണി സന്ദേശത്തിൽ ഫിറോസിന്റെ പേര് പ്രത്യേകം പരാമർശിച്ചിരുന്നു.

മുംബൈ ട്രാഫിക് പൊലിസിന്റെ വാട്സ്ആപ്പ് ഹെൽപ്പ് ലൈനിലേക്കാണ് വ്യാഴാഴ്ച ഈ ഭീഷണി സന്ദേശം ലഭിച്ചത്. 14 പാകിസ്ഥാൻ ഭീകരർ 400 കിലോഗ്രാം ആർഡിഎക്സുമായി നഗരത്തിൽ പ്രവേശിച്ചുവെന്നും 34 മനുഷ്യ ബോംബുകൾ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. 10 ദിവസത്തെ ഗണേശ ചതുർത്ഥി ഉത്സവം അവസാനിക്കാനിരിക്കെ ലഭിച്ച ഈ സന്ദേശത്തെ തുടർന്ന് പൊലിസ് ഉടൻ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ, പറ്റ്ന സ്വദേശിയായ അശ്വിനികുമാർ സുരേഷ് കുമാർ സുപ്രയാണ് സന്ദേശം അയച്ചതെന്ന് കണ്ടെത്തി. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് നോയിഡയിലെ സെക്ടർ 79-ൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്ത് മുംബൈ പൊലിസിന് കൈമാറി.

അശ്വിനികുമാർ ഒരു ജ്യോതിഷിയും വ്യാപാരിയുമാണെന്ന് പൊലിസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇയാൾക്ക് സിം കാർഡ് നൽകിയ മറ്റൊരു പ്രതിയെ സോരാഖയിൽ നിന്നാണ് പൊലിസ് പിടികൂടിയത്.

മുംബൈ ട്രാഫിക് പൊലിസിന് മുമ്പും ഇത്തരത്തിലുള്ള ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പൊലിസ് വ്യക്തമാക്കി. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. കിംവദന്തികളിൽ വിശ്വസിക്കാതെ, സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും പൊലിസ് അഭ്യർത്ഥിച്ചു.

ഭീഷണി സന്ദേശത്തിൽ 'ലഷ്കർ-ഇ-ജിഹാദി' എന്ന പേര് പരാമർശിച്ചിരുന്നു. ഈ സന്ദേശത്തെക്കുറിച്ച് തീവ്രവാദ വിരുദ്ധ സ്ക്വാഡിനെ (എടിഎസ്) അറിയിച്ചതായും പൊലിസ് വൃത്തങ്ങൾ വെളിപ്പെടുത്തി. ഗണേശോത്സവത്തിന്റെ ഭാഗമായുള്ള വിഗ്രഹ നിമജ്ജന സമയത്ത് നഗരത്തിൽ 21,000-ത്തിലധികം പൊലിസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുമെന്ന് നെതന്യാഹു; ശക്തമായി അപലപിച്ച് യുഎഇ

uae
  •  8 hours ago
No Image

സസ്പെൻഷൻ പോരാ പിരിച്ചു വിടണം; കേരള പൊലിസിന്റെ ക്രൂരതയ്‌ക്കെതിരെ സമരം തുടരും വിഡി സതീശൻ

Kerala
  •  8 hours ago
No Image

പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ് 

Kuwait
  •  9 hours ago
No Image

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു

Kerala
  •  9 hours ago
No Image

വഖ്ഫ് ഭേദഗതി നിയമം; വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ സംഗമം 27ന് കോഴിക്കോട്

Kerala
  •  10 hours ago
No Image

വ്യാജ വെബ്‌സൈറ്റ് തട്ടിപ്പിൽ 400 ദീനാറോളം നഷ്ടമായി: ഒടുവിൽ നഷ്ടപ്പെട്ട പണം തിരിച്ചു ലഭിച്ചതിന്റെ സന്തോഷത്തിൽ മലയാളി

bahrain
  •  10 hours ago
No Image

വാർഡനെ ചുറ്റിക കൊണ്ട് തലക്കടിച്ച് രണ്ട് തടവുകാർ ജയിൽ ചാടി; സംഭവം ആന്ധ്രപ്രദേശിൽ

National
  •  10 hours ago
No Image

കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി; നാല് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  10 hours ago
No Image

കണ്ണൂരിൽ പെൺകുട്ടി പുഴയിൽ വീണു; തെരച്ചിൽ തുടരുന്നു

Kerala
  •  10 hours ago
No Image

കേരളത്തിലെ പൊലിസിന്റെ അതിക്രമങ്ങൾ: സുജിത്തിനെ മർദിച്ചതിൽ നടപടിയെടുക്കും വരെ പ്രക്ഷോഭം തുടരുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ

Kerala
  •  11 hours ago