HOME
DETAILS

പ്രവാസികൾ 22 ലക്ഷത്തിലേറെ; പ്രവാസി വോട്ടർമാർ 2,087 മാത്രം

  
അശ്‌റഫ് കൊണ്ടോട്ടി
September 05 2025 | 04:09 AM

expatriates exceed 22 million expatriate voters only 2087

മലപ്പുറം: വിദേശ രാജ്യങ്ങളിൽ കാൽലക്ഷത്തോളം പ്രവാസികളുണ്ടെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചേർത്തത് 2,087 പേർ മാത്രം. മതിയായ അവബോധമില്ലാത്തതിനാലാണ് വോട്ട് ചേർത്താൻ പ്രവാസികൾ തുനിയാത്തതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അന്തിമ വോട്ടർ പട്ടികയിൽ 2,087 പേർ മാത്രമാണ് പ്രവാസി വോട്ടർമാരായുള്ളത്.ഏറ്റവും കൂടുതൽ പ്രവാസികളുള്ള മലപ്പുറം ജില്ലയിൽ പ്രവാസി വോട്ട് ചേർത്തത് 297 പേർ മാത്രമാണ്. കോഴിക്കോട് ജില്ലയിൽ 902 പേരും. കണ്ണൂരിൽ 351, തൃശൂർ 157, തിരുവന്തപുരം 29, കൊല്ലം 42, പത്തനംതിട്ട 41, ആലപ്പുഴ 49, കോട്ടയം 37, ഇടുക്കി 7, എറണാകുളം 71, പാലക്കാട് 37, വയനാട് 10, കാസർകോട് 57 പ്രവാസികളുമാണ് തദ്ദേശ അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടത്.

പ്രവാസികൾക്ക് വിദേശത്ത് നിന്നും വോട്ട് ചേർത്ത് പട്ടികയിൽ ഇടംപിടിക്കാൻ അവസരം നൽകിയിരുന്നു. ഇവർ ആദ്യം ഓൺലൈൻ അപേക്ഷയാണ് നൽകേണ്ടിയിരുന്നത്. ശേഷം അതത് തദ്ദേശ സ്ഥാപനങ്ങളിലെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫിസർമാർക്ക് ബന്ധപ്പെട്ട രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തി രജിസ്റ്റേർഡായോ നേരിട്ടോ നൽകണം. ഓൺലൈൻ അപേക്ഷ, പാസ്‌പോർട്ടിന്റെ കോപ്പി, വിസയുടെ കോപ്പി എന്നിവയാണ് സ്വയം സാക്ഷ്യപ്പെടുത്തി നൽകേണ്ടത്. ഈ അപേക്ഷകളിലെ മേൽവിലാസത്തിൽ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫിസർ പരിശോധന നടത്തിയാൽ തന്നെ ഇവർ പ്രവാസി വോട്ടർ പട്ടികയിൽ ഉൾപ്പെടും.
 
എന്നാൽ പലരും ഓൺലൈൻ അപേക്ഷ നൽകിയെങ്കിലും സമയത്തിന് രേഖകൾ ഹാജരാക്കിയില്ല. ഇതോടെയാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത്. പ്രവാസി വോട്ട് ചേർത്തവർ നാട്ടിലില്ലെങ്കിലും പട്ടികയിൽ നിന്ന് പുറത്താവില്ല. എന്നാൽ പ്രവാസി വോട്ടല്ലാതെ ചേർത്ത ഒരാൾ പിന്നീട് വിദേശത്ത് പോയാൽ ഹിയറിങ് സമയത്ത് സ്ഥലത്തില്ലെന്ന കാരണത്താൽ പട്ടികയിൽ നിന്ന് പുറത്താകും. ഈ ആനുകൂല്യമടക്കം ലഭിച്ചിട്ടും പ്രവാസികൾ വോട്ട് ചേർക്കുന്നതിൽ പിന്നിലാണ്. ഏറ്റവും ഒടുവിൽ പുറത്തുവന്ന കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് പ്രകാരം വിവിധ രാജ്യങ്ങളിലായി 22 ലക്ഷം മലയാളികൾ തൊഴിലെടുക്കുന്നുണ്ട്. അനൗദ്യോഗികമായി പ്രവാസികളുടെ എണ്ണം ഇതിലും കൂടും. ഗൾഫ് രാജ്യങ്ങളിലാണ് കേരളത്തിലെ പ്രവാസികൾ ഏറെയും വസിക്കുന്നത്.

 

Over 2.2 million expatriates reside abroad, but only 2,087 are registered as expatriate voters.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച പത്തു വയസ്സുകാരന്‍ അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു

National
  •  6 hours ago
No Image

പൂ കടയില്‍ വെച്ച് തമിഴ്‌നാട് സ്വദേശിയെ കുത്തിയ സംഭവം; പ്രതി പിടിയില്‍

Kerala
  •  6 hours ago
No Image

'ഇന്ത്യ ട്രംപിനോട് ഖേദം പ്രകടിപ്പിക്കും, രണ്ട് മാസത്തിനുള്ളിൽ ചർച്ചയ്ക്ക് തയ്യാറാവുകയും ചെയ്യും'; യുഎസ് വാണിജ്യ സെക്രട്ടറി

International
  •  6 hours ago
No Image

മിനിട്ടുകള്‍ കൊണ്ട് ഇലക്ട്രിക് വാഹനത്തിനുള്ളില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി; ഷാര്‍ജ പൊലിസിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ

uae
  •  7 hours ago
No Image

പാലക്കാട് മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; അറസ്റ്റ്

Kerala
  •  7 hours ago
No Image

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാനൊരുങ്ങി കര്‍ണാടക; വിമര്‍ശിച്ച് ബിജെപി; എന്തിനിത്ര പേടിയെന്ന് കോണ്‍ഗ്രസ്

National
  •  7 hours ago
No Image

'റോഡ് റേസ് ട്രാക്കല്ല'; അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ദുബൈ പൊലിസ്

uae
  •  8 hours ago
No Image

ചെന്നൈയിലേക്കും കൊല്‍ക്കത്തയിലേക്കുമല്ല: സഞ്ജുവിനെ നോട്ടമിട്ട് ചാമ്പ്യന്‍ ടീം; ഒരുമിക്കുമോ ഹിറ്റ്മാന്‍-സാംസണ്‍ സഖ്യം?

Cricket
  •  8 hours ago
No Image

രാജ്യത്ത് ശിശുമരണനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍; വലിയ സംസ്ഥാനങ്ങളില്‍ ഇക്കുറിയും ഏറ്റവും കുറവ് കേരളത്തില്‍ | India's Infant Mortality

National
  •  8 hours ago
No Image

'പ്രതിഷേധവും പോരാട്ടവും എന്റെ കുടുംബ പാരമ്പര്യം' ഗസ്സയിലേക്കുള്ള ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ ഭാഗമാവാന്‍ നെല്‍സണ്‍ മണ്ടേലയുടെ ചെറുമകന്‍

International
  •  9 hours ago

No Image

കുവൈത്തിൽ ലിഫ്റ്റ് ഷാഫ്റ്റില്‍ നിന്ന് വീണ പ്രവാസി യുവാവിന് ദാരുണാന്ത്യം

Kuwait
  •  10 hours ago
No Image

'ആദിവാസികള്‍ ഹിന്ദുക്കളല്ല, ബി.ജെ.പിയും ആര്‍.എസ്.എസും ഗോത്രസമൂഹത്തിന് മേല്‍ ഹിന്ദുത്വം അടിച്ചേല്‍പിക്കരുത്' തുറന്നടിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ്

National
  •  10 hours ago
No Image

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം; 'പ്രതികളായ പൊലിസുകാര്‍ കാക്കിയിട്ട് പുറത്തിറങ്ങില്ല; നടപടി എടുത്തില്ലെങ്കില്‍ കേരളം ഇന്നുവരെ കാണാത്ത സമരം നടത്തും'; വി ഡി സതീശന്‍

Kerala
  •  11 hours ago
No Image

ഗസ്സയില്‍ 'നരകത്തിന്റെ വാതിലുകള്‍' തുറന്നെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി; ആക്രമണം ശക്തം, ഗസ്സ സിറ്റിയിലെ ബഹുനില ടവര്‍ നിരപ്പാക്കി, ഇന്ന് കൊല്ലപ്പെട്ടത് 44 പേര്‍

International
  •  11 hours ago